Muthalappozhi Accident: മുതലപ്പൊഴിയിലെ തുടർച്ചയായ അപകടങ്ങൾ; കേന്ദ്രം അന്വേഷിക്കുമെന്ന് മന്ത്രി പുരുഷോത്തം രൂപാല

അന്വേഷണത്തിനായി വിദഗ്ധസമിതിയെ അയക്കുമെന്നും റിപ്പോർട്ട് ലഭിച്ചശേഷം തുടർനടപടി സ്വീകരിക്കുമെന്നും കേന്ദ്രമന്ത്രി പുരുഷോത്തം രൂപാല വ്യക്തമാക്കി.

Written by - Zee Malayalam News Desk | Last Updated : Jul 12, 2023, 01:11 PM IST
  • അന്വേഷണത്തിനായി വിദഗ്ധസമിതിയെ അയക്കും.
  • മത്സ്യത്തൊഴിലാളികളുടെ താല്പര്യം കൂടി പരിഗണിക്കുമെന്നും വിദഗ്ധസമിതി റിപ്പോർട്ട് ലഭിച്ചശേഷം തുടർനടപടി സ്വീകരിക്കുമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.
  • കഴിഞ്ഞ ദിവസം മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് നാല് മത്സ്യത്തൊഴിലാളികൾ മരിച്ചിരുന്നു.
Muthalappozhi Accident: മുതലപ്പൊഴിയിലെ തുടർച്ചയായ അപകടങ്ങൾ; കേന്ദ്രം അന്വേഷിക്കുമെന്ന് മന്ത്രി പുരുഷോത്തം രൂപാല

മുതലപ്പൊഴിയിൽ തുടർച്ചയായി ഉണ്ടാകുന്ന അപകടങ്ങളിൽ കേന്ദ്രസർക്കാർ അന്വേഷണം നടത്തുമെന്ന് കേന്ദ്ര ഫിഷറീസ് മന്ത്രി പുരുഷോത്തം രൂപാല. അന്വേഷണത്തിനായി വിദഗ്ധസമിതിയെ അയക്കും. മത്സ്യത്തൊഴിലാളികളുടെ താല്പര്യം കൂടി പരിഗണിക്കുമെന്നും വിദഗ്ധസമിതി റിപ്പോർട്ട് ലഭിച്ചശേഷം തുടർനടപടി സ്വീകരിക്കുമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.

കഴിഞ്ഞ ദിവസം മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് നാല് മത്സ്യത്തൊഴിലാളികൾ മരിച്ചിരുന്നു. പുതുക്കുറിച്ചി സ്വദേശികളായ കുഞ്ഞുമോൻ, സുരേഷ് ഫെർണാണ്ടസ്, ബിജു ആന്റണി, റോബിൻ എഡ്‍വിൻ എന്നിവരാണ് മരിച്ചത്. നാട്ടുകാരായ മത്സ്യതൊഴിലാളികളും നേവിയുടെ സ്കൂബ ടീമും ചേർന്നു നടത്തിയ തെരച്ചിലിൽ നാല് പേരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു.

Also Read: കണ്ണീരായി മുതലപ്പൊഴി; വള്ളം മറിഞ്ഞ് കാണാതായ നാലുപേരുടെയും മൃതദേഹങ്ങൾ കണ്ടെത്തി

തിങ്കളാഴ്ച പുലർച്ചെ 4 മണിയോടെയാണ് അപകടം ഉണ്ടായത്. അന്ന് തന്നെ കുഞ്ഞുമോനെ കണ്ടെത്തിയിരുന്നു. പുലിമുട്ടിലെ കല്ലിനിടയിൽ കുടുങ്ങിയ നിലയിലായിരുന്നു സുരേഷിന്റെയും ബിജുവിന്‍റെയും മൃതദേഹം ഉണ്ടായിരുന്നത്. ഹാർബറിന് സമീപത്ത് നിന്നാണ് റോബിന്റെ മൃതദേഹം കണ്ടെടുത്തത്. എല്ലാവരുടെയും മൃതദേഹങ്ങൾ ചിറയൻകീഴ് താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പോസ്റ്റ്മോർട്ടം നടത്തി.

പുതുക്കുറിച്ചി സ്വദേശി ആന്റണിയുടെ ഉടസ്ഥതയിലുള്ള വള്ളമാണ് മറിഞ്ഞത്. പുലർച്ച് മൂന്നരക്ക് മീൻപിടിക്കാൻ പോയ ബോട്ട് യാത്ര തിരിച്ച് മിനിറ്റുകള്‍ക്കുളളിൽ ശക്തമായ തിരയിൽപ്പെട്ട് മറിയുകയായിരുന്നു. കഴിഞ്ഞ രണ്ടുമാസത്തിനിടെയുണ്ടാകുന്ന പത്താമത്തെ അപകടമാണ് ഇത്. അശാസ്ത്രീയമായ ഹാർബർ നിർമ്മാണമാണ് തുർച്ചയായ അപകടത്തിന് കാരണമെന്ന് മത്സ്യതൊഴിലാളികള്‍ ആരോപിക്കുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News