Narcotic Jihad: ജാതിമത സംഘടന നേതാക്കൾ വിഷലിപ്തമായ വാക്കുകളിൽ നിന്ന് പിന്മാറണം-എ.ഐ.വൈ.എഫ്

പാലാ രൂപതാ മെത്രാൻ ജോസഫ് കല്ലറങ്ങാട്ടിൻറെ നർകോട്ടിക് ജിഹാദ് പരാമർശം വലിയ വിവാദത്തിനാണ് സംസ്ഥാനത്ത് തിരികൊളുത്തിയത്

Written by - Zee Malayalam News Desk | Last Updated : Sep 20, 2021, 09:22 AM IST
  • ഓരോ മുറിവും നമ്മുടെ സമൂഹത്തെ ശിഥിലമാക്കുമെന്നും എഐവൈഎഫ് വ്യക്തമാക്കി
  • സഭയിലെ പെൺകുട്ടികളെ തട്ടിയെടുക്കാൻ ചില പ്രത്യേക കേന്ദ്രങ്ങൾ ശ്രമിക്കുന്നുവെന്നായിരുന്നു ബിഷപ്പ് പറഞ്ഞത്
  • സംഭവിക്കുന്നത് പ്രണയമല്ല പൂർണ്ണമായും നശിപ്പിക്കുകയാണ് ജിഹാദികളുടെ ലക്ഷ്യം എന്നും ബിഷപ് സൂചിപ്പിക്കുന്നുണ്ട്
  • ബിഷപ്പിനെ അനുകൂലിച്ച് ക്രിസ്ത്യൻ സമൂഹവും പ്രതികൂലിച്ച് മറ്റ് വിഭാഗങ്ങളും രംഗത്തെത്തി
Narcotic Jihad:  ജാതിമത സംഘടന നേതാക്കൾ വിഷലിപ്തമായ വാക്കുകളിൽ നിന്ന് പിന്മാറണം-എ.ഐ.വൈ.എഫ്

കോട്ടയം: നർകോട്ടിക് ജിഹാദ് വിവാദത്തിൽ പാലാ രൂപതക്കെതിരെ സി.പി.ഐ യുവജന വിഭാഗം എഐവൈഎഫിൻറെ പ്രമേയം. മത സംഘടന നേതാക്കൾ വിഷലിപ്തമായ വാക്കുകളിൽ നിന്ന് പിന്മാറണമെന്നും ഓരോ മുറിവും നമ്മുടെ സമൂഹത്തെ ശിഥിലമാക്കുമെന്നും എഐവൈഎഫ് വ്യക്തമാക്കി.

പാലാ രൂപതാ മെത്രാൻ ജോസഫ് കല്ലറങ്ങാട്ടിൻറെ നർകോട്ടിക് ജിഹാദ് പരാമർശം വലിയ വിവാദത്തിനാണ് സംസ്ഥാനത്ത് തിരികൊളുത്തിയത്. സഭയിലെ പെൺകുട്ടികളെ തട്ടിയെടുക്കാൻ ചില പ്രത്യേക കേന്ദ്രങ്ങൾ ശ്രമിക്കുന്നുവെന്നും  സംസ്ഥാനത്ത് ലൌവ് ജിഹാദ് മാത്രമല്ല നാര്‍ക്കോട്ടിക്ക് ജിഹാദുമുണ്ടെന്നയാരിന്നു പാലാ ബിഷപ്പിന്‍റെ പ്രസ്താവന.

 Also Read: Narcotic Jihad: ഭൂരിപക്ഷ അഭിപ്രായം എന്താണോ അതിനൊപ്പം നില്‍ക്കുമെന്ന് സുരേഷ് ഗോപി

കൂടാതെ സംഭവിക്കുന്നത് പ്രണയമല്ല പൂർണ്ണമായും നശിപ്പിക്കുകയാണ് ജിഹാദികളുടെ ലക്ഷ്യം എന്നും ബിഷപ് സൂചിപ്പിക്കുന്നുണ്ട്. അമുസ്‌ലിംകളായ എല്ലാവരെയും നശിപ്പിക്കണം എന്നതാണ് ജിഹാദ് കൊണ്ട് ലക്ഷ്യം വെക്കുന്നത്. യുദ്ധം  ആയുധം കൊണ്ടല്ല അതിന് പകരമാണ്  നാര്‍ക്കോട്ടിക് ജിഹാദ് പോലുള്ള മാർഗ്ഗങ്ങൾ ഉപയോഗിക്കുന്നു-  ജോസഫ് കല്ലറങ്ങാട്ട് ആരോപിച്ചിരുന്നു. 

ഇതിനിടയിൽ ബിഷപ്പിനെ അനുകൂലിച്ച് ക്രിസ്ത്യൻ സമൂഹവും പ്രതികൂലിച്ച് മറ്റ് വിഭാഗങ്ങളും രംഗത്തെത്തി. ബി.ജെ.പി ബിഷപ്പിന് പരസ്യമായ പിന്തുണ അറിയിച്ചു. സുരേഷ് ഗോപി അടക്കമുള്ളവർ പാലാ ബിഷപ്പ് ഹൌസിലെത്തി ജോസഫ് കല്ലറങ്ങാട്ടുമായി നേരിട്ട് കൂടിക്കാഴ്ച നടത്തി. ചങ്ങാനാശ്ശേരി അതിരൂപതയും  ബിഷപ്പിനൊപ്പമെന്ന് അറിയിച്ചിരുന്നു.

Also ReadNarcotic Jihad: ബിഷപ്പിൻറെ നിലപാടിനോട് സർക്കാർ പറയുന്നതെന്ത്? സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ്

അതിനിടയിൽ ഈഴവ സമുദായത്തിനെതിരെ വിദ്വേഷ പ്രസ്താവന നടത്തിയ സംഭവത്തിൽ മാപ്പ് പറഞ്ഞ് ദീപിക ചീഫ് എഡിറ്ററും ദീപിക ബാലസഖ്യം ഡയറക്ടറുമായ ഫാ. റോയ് കണ്ണൻചിറ. ഈഴവ സമുദായത്തിനെതിരെ വിവാദ പ്രസ്താവന നടത്തിയതില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്ന്  റോയ് കണ്ണൻചിറ പറഞ്ഞു. ഒരു മാസത്തിനുള്ളില്‍ ഒമ്പത് പെണ്‍കുട്ടികളെ പ്രണയിച്ച് കൊണ്ടുപോയത് ഈഴവ ചെറുപ്പക്കാരാണെന്നായിരുന്നു റോയ് കണ്ണന്‍ചിറയുടെ പരാമര്‍ശം

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News