കാസര്‍കോട്: നവകേരള സദസ്സ് ആരംഭിച്ചതിന് പിന്നാലെ പരാതിയുമായെത്തുന്നവരുടെ എണ്ണം കൂടി. ആദ്യ ദിനമായ ശനിയാഴ്ച 2200 പരാതികളാണ് ലഭിച്ചത്. ലഭിച്ച പരാതികളില്‍ 45 ദിവസത്തിനകം പരിഹാരം കാണണമെന്നാണ് നിർദ്ദേശം നൽകിയിട്ടുണ്ട്. അതാത് മന്ത്രിമാർ ഇതിന് മേൽനോട്ടം വഹിക്കും.
ഇന്നത്തെ നവ കേരള സദസ് കാസര്‍കോട് മണ്ഡലത്തിൽ നായന്മാര്‍മൂല മിനി സ്റ്റേഡിയത്തിലാണ് ആരംഭിക്കുന്നത്. വൈകീട്ട് മൂന്നിന് ഉദുമയിലും നാലരയ്ക്ക് കാഞ്ഞങ്ങാടും ആറുമണിക്ക് തൃക്കരിപ്പൂരുമാണ് നവ കേരള സദസ്. തിങ്കളാഴ്ച കണ്ണൂർ ജില്ലയിലാണ് നവകേരള സദസ്സിൻറെ പര്യടനം. ഡിസംബര്‍ 23 ന് വൈകീട്ട് ആറിന് തിരുവനന്തപുരം വട്ടിയൂര്‍ക്കാവിലാണ് നവകേരള സദസിന്റെ സമാപന ചടങ്ങ്. കുറഞ്ഞത് ഒരു ദിവസം ശരാശരി നാല് മണ്ഡലങ്ങളിലെങ്കിലും ജനകീയ സദസുകള്‍ പൂര്‍ത്തിയാക്കണമെന്നാണ് നിർദ്ദേശം. ജനസദസുകൾക്ക് കുറഞ്ഞത് 5000 പേരെങ്കിലുമുണ്ടാകണമെന്നാണ് സംഘാടക സമിതി നിർദ്ദേശം.
നവകേരളത്തിന്റെ ഭാവി വികസന സാധ്യതകളും കൈവരിച്ച നേട്ടങ്ങളും പൊതുജനങ്ങൾക്കു മുന്നിൽ അവതരിപ്പിക്കുന്നതിനും ജനങ്ങളുമായി സംവദിക്കുകയുമാണ് സംസ്ഥാന സർക്കാർ സംഘടിപ്പിച്ച നവകേരള സദസിന്റെ ലക്ഷ്യം. കേരളത്തിലെ 140 മണ്ഡലങ്ങളിലും മുഖ്യമന്ത്രിയും മന്ത്രിമാരും നവകേരള സദസിന്റെ ഭാഗമായി പര്യടനം നടത്തും.
സ്വാതന്ത്ര്യസമര സേനാനികൾ, തെരഞ്ഞെടുക്കപ്പെട്ട മഹിളാ, യുവജന, കോളേജ് യൂണിയൻ ഭാരവാഹികൾ, പട്ടികജാതി പട്ടികവർഗ വിഭാഗങ്ങളിലെ പ്രതിഭകൾ,അവാർഡ് ജേതാക്കൾ, വിവിധ മേഖലകളിലെ പ്രമുഖർ, കലാകാരൻമാർ, സെലിബ്രിറ്റികൾ, തെയ്യം കലാകാരൻമാർ, സാമുദായിക സംഘടനാ നേതാക്കൾ, മുതിർന്ന പൗരൻമാരുടെ പ്രതിനിധികൾ, വിവിധ സംഘടനാ പ്രതിനിധികൾ, ആരാധനാലയങ്ങളുടെ പ്രതിനിധികൾ തുടങ്ങിയവർ മണ്ഡലം സദസിലെ പ്രത്യേക ക്ഷണിതാക്കളാകും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.