Navakerala Sadas: തലപ്പാവണിയിച്ച് മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും സ്വീകരണം; നവകേരള സദസ്സിന് തുടക്കം

Navakerala sadas started: നവകേരള സദസ്സിലേക്ക് സഞ്ചരിക്കാനായി നിര്‍മിച്ച പ്രത്യേക ബസ്സിലായിരുന്നു  കാസര്‍കോട് ഗസ്റ്റ് ഹൗസില്‍നിന്ന് പൈവളിഗയിലേക്ക് മന്ത്രിമാരുടെ യാത്ര.

Written by - Zee Malayalam News Desk | Last Updated : Nov 18, 2023, 05:23 PM IST
  • ബസിനെച്ചൊല്ലി ഏറെ വിവാദങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിൽ മന്ത്രിമാര്‍ തന്നെ ബസ്സിനകത്തു നിന്നും ചിത്രങ്ങളും വീഡിയോകളും സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു.
Navakerala Sadas: തലപ്പാവണിയിച്ച് മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും സ്വീകരണം; നവകേരള സദസ്സിന് തുടക്കം

മഞ്ചേശ്വരം: മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും നവകേരള സദസ്സിന്റെ ഉദ്ഘാടനത്തിനായി മഞ്ചേശ്വരം പൈവളിഗയില്‍ എത്തി. വേദിയിലേക്ക് കടന്ന  മുഖ്യമന്ത്രിയേയും മന്ത്രിമാരേയും തലപ്പാവ് അണിയിച്ചാണ് സ്വീകരിച്ചത്. നവകേരള സദസ്സിലേക്ക് സഞ്ചരിക്കാനായി നിര്‍മിച്ച പ്രത്യേക ബസ്സിലായിരുന്നു  കാസര്‍കോട് ഗസ്റ്റ് ഹൗസില്‍നിന്ന് പൈവളിഗയിലേക്ക് മന്ത്രിമാരുടെ യാത്ര. ബസിനെച്ചൊല്ലി ഏറെ വിവാദങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിൽ മന്ത്രിമാര്‍ തന്നെ ബസ്സിനകത്തു നിന്നും ചിത്രങ്ങളും വീഡിയോകളും സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു.

ചടങ്ങിൽ അധ്യക്ഷത റവന്യു മന്ത്രി കെ. രാജൻ വഹിക്കുേ. ആശംസ നേരുന്നത് മന്ത്രിമാരായ അഹമ്മദ് ദേവർകോവിൽ, റോഷി അഗസ്റ്റിൻ, എ.കെ.ശശീന്ദ്രൻ, കെ.കൃഷ്ണൻ കുട്ടി, ആന്റണി രാജു എന്നിവരാണ്. ചീഫ് സെക്രട്ടറി ഡോ.വി.വേണു സ്വാഗതവും ജില്ലാ കളക്ടർ കെ. ഇമ്പശേഖർ നന്ദിയും പറയും. 

ALSO READ: ജനങ്ങളെ പട്ടിണിക്കിട്ട് മുഖ്യമന്ത്രിയും പരിവാരങ്ങളും ആഡംബരയാത്ര നടത്തുന്നു: കെ.സുരേന്ദ്രൻ

മന്ത്രിമാരായ കെ.എൻ. ബാലഗോപാൽ, പി. രാജീവ്, കെ. രാധാകൃഷ്ണൻ, വി.എൻ.വാസവൻ, ജെ. ചിഞ്ചുറാണി, സജി ചെറിയാൻ,  ജി.ആർ. അനിൽ, ‌പി.എ. മുഹമ്മദ് റിയാസ്, പി. പ്രസാദ്, വി.ശിവൻകുട്ടി, എം.ബി.രാജേഷ്,ഡോ.ആർ.ബിന്ദു, വീണാ ജോർജ്, വി. അബ്ദുറഹ്മാൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. ബേബി ബാലകൃഷ്ണൻ എന്നിവരുടെ സാന്നിധ്യത്തിലാണ് ഉദ്ഘാടനം.തിരുവനന്തപുരം വട്ടിയൂർക്കാവിൽ ഡിസംബർ 23-ന് വൈകിട്ട് ആറിനാണ് സമാപനം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News