നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാർഥി വിവി പ്രകാശ് അന്തരിച്ചു

നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി വിവി പ്രകാശ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം

Written by - Zee Malayalam News Desk | Last Updated : Apr 29, 2021, 10:17 AM IST
  • മലപ്പുറം ഡിസിസി പ്രസിഡന്‍റായിരുന്ന വിവി പ്രകാശ് കെപിസിസി സെക്രട്ടറി, കെഎസ്‍യു, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി തുടങ്ങിയ ചുമതലകളും നിര്‍വഹിച്ചിട്ടുണ്ട്
  • ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം
  • സഹോദരനെ നഷ്ടപ്പെട്ട വേദനയാണ് തനിക്കെന്ന് ചെന്നിത്തല പറഞ്ഞു
  • കഠിനാധ്വാനിയും സത്യസന്ധനുമായ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ എന്ന നിലയിൽ വിവി പ്രകാശ് എന്നും ഓര്‍മ്മിക്കപ്പെടുമെന്ന് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു
നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാർഥി വിവി പ്രകാശ് അന്തരിച്ചു

മലപ്പുറം: നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി വിവി പ്രകാശ് (V V Prakash) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം.  ഹൃദയാഘാതം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മഞ്ചേരിയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മലപ്പുറം (Malappuram) ഡിസിസി ഓഫീസില്‍ എട്ട് മണിവരെ മൃതദേഹം പൊതുദര്‍ശനത്തിന് വച്ചു. തുടര്‍ന്ന് എടക്കരയിലെ വീട്ടിലേക്ക് കൊണ്ടുപോയി. വൈകിട്ട് മൂന്ന് മണിക്ക് എടക്കരയിലെ പാലുണ്ട് ശ്മശാനത്തില്‍ മൃതദേഹം സംസ്ക്കരിക്കും.

മലപ്പുറം ഡിസിസി പ്രസിഡന്‍റായിരുന്ന  വിവി പ്രകാശ് കെപിസിസി സെക്രട്ടറി,  കെഎസ്‍യു, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി തുടങ്ങിയ ചുമതലകളും നിര്‍വഹിച്ചിട്ടുണ്ട്. രമേശ് ചെന്നിത്തല,(Ramesh Chennithala) ആര്യാടന്‍ ഷൗക്കത്ത്, ടി സിദ്ദിഖ്, എ പി അനിൽകുമാർ തുടങ്ങിയവർ വിവി പ്രകാശിന്‍റെ വിയോ​ഗത്തിൽ അനുശോചിച്ചു. സഹോദരനെ നഷ്ടപ്പെട്ട വേദനയാണ് തനിക്കെന്ന് ചെന്നിത്തല പറഞ്ഞു. നിലമ്പൂരിൽ യുഡിഎഫിന് വൻ വിജയം ഉണ്ടാകുമെന്ന  ആത്മവിശ്വാസം അദ്ദേഹത്തിന് ഉണ്ടായിരുന്നു. ആ ജനകീയ അംഗീകാരം ഏറ്റുവാങ്ങാതെ അദ്ദേഹത്തിന് വിട പറയേണ്ടി വന്നെന്നത് വളരെ ദുഖകരമാണെന്നും ചെന്നിത്തല പറഞ്ഞു. രു സഹപ്രവര്‍ത്തകന്‍ എന്നതിനേക്കാള്‍ സ്‌നേഹ സമ്പന്നനായ ഒരു സഹോദരനെയാണ് പ്രകാശിന്റെ നിര്യാണത്തിലൂടെ തനിക്ക് നഷ്ടപ്പെട്ടിരിക്കുന്നതെന്നും രമേശ് ചെന്നിത്തല തന്റെ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനും (Pinarayi Vijayan) വിവി പ്രകാശിന്‍റെ മരണത്തില്‍ അനുശോചിച്ചു.

ALSO READ:Covid Vaccination Drive: ഏകദേശം 1.33 കോടി ജനങ്ങൾ വാക്‌സിനായി അപേക്ഷ നൽകി

അങ്ങേയറ്റം ഞെട്ടലോടെയാണ് പ്രകാശിന്റെ മരണവാര്‍ത്ത കേട്ടതെന്ന് കെ.പി.സി.സി. അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. ഇന്നലെ രാവിലെ പ്രകാശുമായി രാഷ്ട്രീയ കാര്യങ്ങള്‍ സംസാരിച്ചിരുന്നു. അതോടൊപ്പം കോവിഡ് മഹാമാരിയുമായി ബന്ധപ്പെട്ട് ഒരു കണ്‍ട്രോള്‍ റൂം മലപ്പുറത്ത് തുടങ്ങുന്നതിനെ കുറിച്ചും അത് മുന്‍പോട്ടു കൊണ്ടുപോകുന്നതിനെ കുറിച്ചും ഒക്കെ സംസാരിച്ചിരുന്നു. പ്രിയപ്പെട്ട ഒരു സ്‌നേഹിതന്റെ വേര്‍പാട് ഞങ്ങളെയൊക്കെ ഉലച്ചിരിക്കുന്നതാണ്. മലപ്പുറത്തെ കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് തീരാത്ത നഷ്ടമാണ് പ്രകാശിന്റെ വിയോഗത്തിലൂടെ ഉണ്ടായിരിക്കുന്നതെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു.

കഠിനാധ്വാനിയും സത്യസന്ധനുമായ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ എന്ന നിലയിൽ വിവി പ്രകാശ് എന്നും ഓര്‍മ്മിക്കപ്പെടുമെന്ന് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. സ്വാര്‍ത്ഥ താല്‍പ്പര്യമില്ലാത്ത നേതാവെന്ന് ഇടി മുഹമ്മദ് ബഷീറും യുഡിഎഫിന് കനത്ത നഷ്ടമെന്ന് സാദിഖ് അലി ശിഹാബ് തങ്ങളും പറഞ്ഞു. തീരാ നഷ്ടമെന്നായിരുന്നു പി ജെ ജോസഫിന്‍റെ പ്രതികരണം. രാഷ്ട്രീയത്തിലെ സൗമ്യതയുടെ മുഖമായിരുന്നു വിവി പ്രകാശെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ പറഞ്ഞു.

നിലമ്പൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പിവി അന്‍വറും വിവി പ്രകാശിന്‍റെ മരണത്തില്‍ അനുശോചിച്ചു. അവിശ്വസനീയമെന്നും പ്രിയ സുഹൃത്തിന് കണ്ണീരോടെ വിടയെന്നുമായിരുന്നു പിവി അന്‍വറിന്‍റെ അനുശോചനം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News