തിരുവനന്തപുരം: കേരളത്തെ പുകഴ്ത്തി സംസ്ഥാനം നടത്തുന്ന Covid പ്രതിരോധം വിലയിരുത്താനെത്തിയ കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ ( Mansukh Mandaviya)...
വാക്‌സിനേഷനില്‍ കേരളം ശരാശരിയെക്കാള്‍ മുന്നിലാണെന്നും രാജ്യത്തിന് കേരളം മാതൃകയാണെന്നും കേന്ദ്ര ആരോഗ്യമന്ത്രി പറഞ്ഞു. നെഗറ്റിവ് വാക്‌സിനേഷന്‍ സ്റ്റേജിലൂടെ കേരളം മാതൃക കാട്ടിയെന്ന് മന്‍സൂഖ് മാണ്ഡവ്യ (Mansukh Mandaviya) പറഞ്ഞു. കോവിഡ് മൂലമുള്ള മരണനിരക്ക് കുറക്കാൻ സാധിച്ചതിലും വാക്‌സിന്‍ പാഴാക്കാത്തതിലും അദ്ദേഹം സംസ്ഥാനത്തെ അഭിനന്ദിച്ചു.
കേരളത്തിനായി കൂടുതല്‍ വാക്‌സിന്‍ (Covid Vaccine) ലഭ്യമാക്കുമെന്ന് അദ്ദേഹം ഉറപ്പുനല്‍കി. കൂടാതെ, കോവിഡ് പടരുന്ന സാഹചര്യത്തിൽ കേരളത്തിലെ ഓണാഘോഷങ്ങള്‍ ഏറെ കരുതലോടെ വേണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.
രണ്ടാം തരംഗം മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ പതിയെയാണ് വ്യാപിച്ചത്. അതിനാലാണ് പ്രതിദിന കേസുകൾ ഇപ്പോഴും കുറയാതെ നിൽക്കുന്നതെന്നാണ് കേന്ദ്രം നടത്തിയ വിലയിരുത്തൽ.
സംസ്ഥാനത്ത് കോവിഡ് വ്യാപനം കുറയാതെ തുടരുന്ന സാഹചര്യത്തിൽ സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്താനാണ് കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ കേരളത്തിലെത്തിയത്.
Also Read: Kerala Covid Update: തെല്ല് ആശ്വാസം ഇന്ന് 12,294 പേര്‍ക്ക് കോവിഡ്, മരണ സംഖ്യ 142
തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍, ആരോഗ്യമന്ത്രി വീണാ ജോര്‍ജ് എന്നിവരുമായി മന്‍സുഖ് മാണ്ഡവ്യ കൂടിക്കാഴ്ച നടത്തി. തിരുവനന്തപുരം മെഡിക്കല്‍ കോളജിലും കേന്ദ്രമന്ത്രി സന്ദര്‍ശനം നടത്തി.
കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് ഇതിനോടകം രണ്ട് തവണയാണ് കേന്ദ്ര സംഘം കേരളത്തില്‍ എത്തിയത്. മറ്റു സംസ്ഥാന ങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ കൊറോണ വ്യാപനം കുറയാത്ത സാഹചരത്തിലാണ് സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്ര മന്ത്രി നേരിട്ടെത്തിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...