അടവുകളും അങ്കച്ചുവടുകളും പിഴയ്ക്കാതെ യോദ്ധാക്കളെത്തി; ഓണാട്ടുകരയുടെ പടക്കളത്തിൽ

ഒരു മാസത്തെ വ്രതാനുഷ്ടാനത്തോടു കൂടിയുള്ള പരിശീലനത്തിനൊടുവിലാണ് പ്രത്യേകവേഷ വിധാനത്തോടെ ആയുധങ്ങളേന്തിയ യോദ്ധാക്കൾ കളിയാശാൻമാരുടെ നേതൃത്വത്തിൽ ക്ഷേത്രത്തിലെത്തിചേർന്നത്. പടനിലത്തെത്തിയ കളി സംഘങ്ങളെ ക്ഷേത്ര ഭരണ സമിതി ഭാരവാഹികളും, സ്ഥാനികളും ചേർന്നാണ്  പരബ്രഹ്മ ഭൂമിയിലേക്ക് സ്വീകരിച്ചത്.

Written by - Zee Malayalam News Desk | Edited by - Priyan RS | Last Updated : Jun 15, 2022, 04:10 PM IST
  • പ്രത്യേക വായ്‌താരിയോടെ വടി, വാൾ, പരിച എന്നിവ ഉപയോഗിച്ചാണ് ക്ഷേത്രത്തിന് സമീപമുള്ള എട്ടു കണ്ടത്തിൽ യോദ്ധാക്കൾ ഏറ്റുമുട്ടിയത്.
  • പടനിലത്തെത്തിയ കളി സംഘങ്ങളെ ക്ഷേത്ര ഭരണ സമിതി ഭാരവാഹികളും, സ്ഥാനികളും ചേർന്നാണ് പരബ്രഹ്മ ഭൂമിയിലേക്ക് സ്വീകരിച്ചത്.
  • എട്ടു കണ്ടത്തിലെ കളിയ്ക്ക് ശേഷം തടി കണ്ടത്തിലും കളി നടത്തി ക്ഷേത്ര തീർത്ഥക്കുളത്തിൽ സ്നാനത്തിന് ശേഷമാണ് യോദ്ധാക്കൾ പിരിഞ്ഞു പോയത്.
അടവുകളും അങ്കച്ചുവടുകളും പിഴയ്ക്കാതെ യോദ്ധാക്കളെത്തി; ഓണാട്ടുകരയുടെ പടക്കളത്തിൽ

കൊല്ലം: പഴമയുടെയും പാരമ്പര്യത്തിന്റെയും ഓർമപെടുത്തലുമായി പ്രസിദ്ധമായ ഓച്ചിറക്കളി നടന്നു. ഓണാട്ടുകരയുടെ ആയോധനകലയുടെ തനിമ നഷ്ടമാകാതെ അങ്കച്ചുവടകളും, അടവുകളും പ്രദർശിപ്പിക്കാൻ വ്രതം നോറ്റാണ് യോദ്ധാക്കൽ ഓച്ചിറ പടനിലത്തെത്തിയത്.

ദക്ഷിണ കേരളത്തിലെ പ്രസിദ്ധമായ കൊല്ലം, ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിലാണ് യുദ്ധസ്മരണകൾ പുതുക്കി ഓച്ചിറക്കളി നടന്നത്. പ്രത്യേക വായ്‌താരിയോടെ വടി, വാൾ, പരിച എന്നിവ ഉപയോഗിച്ചാണ് ക്ഷേത്രത്തിന് സമീപമുള്ള എട്ടു കണ്ടത്തിൽ യോദ്ധാക്കൾ ഏറ്റുമുട്ടിയത്. 

Read Also: സുഖചികിത്സയ്ക്ക് ദിവസങ്ങൾ മാത്രം ബാക്കി; ആനകളുടെ ഭാരം നോക്കാൻ വേയിങ് ബ്രിഡ്ജില്ലാതെ ഗുരുവായൂർ ആനത്താവളം

ഒരു മാസത്തെ വ്രതാനുഷ്ടാനത്തോടു കൂടിയുള്ള പരിശീലനത്തിനൊടുവിലാണ് പ്രത്യേകവേഷ വിധാനത്തോടെ ആയുധങ്ങളേന്തിയ യോദ്ധാക്കൾ കളിയാശാൻമാരുടെ നേതൃത്വത്തിൽ ക്ഷേത്രത്തിലെത്തിചേർന്നത്. പടനിലത്തെത്തിയ കളി സംഘങ്ങളെ ക്ഷേത്ര ഭരണ സമിതി ഭാരവാഹികളും, സ്ഥാനികളും ചേർന്നാണ്  പരബ്രഹ്മ ഭൂമിയിലേക്ക് സ്വീകരിച്ചത്. തുടർന്ന് കരഘോഷയാത്രയും, കരക്കളിയും നടന്നു.

കരക്കളിയ്ക്ക് ശേഷം കരനാഥൻമാർ എട്ടു കണ്ടത്തിന്റെ മധ്യഭാഗത്തിറങ്ങി കരപറഞ്ഞ് ഹസ്തദാനം നടത്തിയാണ് കളി ആരംഭിച്ചത്. കരുനാഗപ്പള്ളി, കാർത്തികപ്പള്ളി, മാവേലിക്കര താലൂക്കുകൾ ഉൾപ്പെടുന്ന ഓണാട്ടുകരയിലെ 52 കരകളിൽ നിന്നുമായി മുന്നൂറോളം കളി സംഘങ്ങളാണ് കളിയിൽ പങ്കെടുത്തത്. 

Read Also: Kerala SSLC Results 2022 Live : എസ്എസ്എല്‍സി ഫലങ്ങൾ പ്രഖ്യാപിച്ചു, എപ്ലസുകാർ കുറഞ്ഞു, തത്സമയം ഫലം അറിയാം

പരബ്രഹ്മത്തെ വിശ്വസ്വിച്ചാൽ ഉദ്ദിഷ്ട കാര്യങ്ങൾ നടക്കും എന്ന വിശ്വാസത്തിലാണ് ഇപ്പോഴും ഓച്ചിറക്കളിക്ക് എത്തുന്നതെന്ന് മൂന്ന് തലമുറയായി കളി സംഘങ്ങൾക്ക് നേതൃത്വം നൽകുന്ന കളിയാശാൻ പറയുന്നു. കളിയിൽ പങ്കെടുക്കുന്ന എല്ലാവർക്കും വസ്ത്രങ്ങളും, അന്നദാനവും ഭരണ സമിതി ഒരുക്കിയിരുന്നു. എട്ടു കണ്ടത്തിലെ കളിയ്ക്ക് ശേഷം തടി കണ്ടത്തിലും കളി നടത്തി ക്ഷേത്ര തീർത്ഥക്കുളത്തിൽ സ്നാനത്തിന് ശേഷമാണ് യോദ്ധാക്കൾ പിരിഞ്ഞു പോയത്.

 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News