Omicron Covid Variant : വാക്‌സിൻ എടുക്കാത്തവരിൽ ഒമിക്രോൺ രോഗബാധ രൂക്ഷമാകും; മരണ സാധ്യത കൂടുതലെന്ന് വിദ​ഗ്ധ സമിതി

ചെറിയ അശ്രദ്ധ വന്നാൽ പോലും കേരളത്തിൽ ഒമിക്രോൺ കോവിഡ് വകഭേദം മൂലമുള്ള രോഗബാധ അതിവേഗം പടർന്ന് പിടിക്കുമെന്ന് സമിതി അറിയിച്ചു.   

Written by - Zee Malayalam News Desk | Last Updated : Dec 29, 2021, 03:44 PM IST
  • ചെറിയ അശ്രദ്ധ വന്നാൽ പോലും കേരളത്തിൽ ഒമിക്രോൺ കോവിഡ് വകഭേദം മൂലമുള്ള രോഗബാധ അതിവേഗം പടർന്ന് പിടിക്കുമെന്ന് സമിതി അറിയിച്ചു.
  • കേരളത്തിൽ ജീവിത ശൈലി രോഗങ്ങൾ കൂടുതലായതിനാൽ അപകട സാധ്യത കൂടുതലാണെന്നും സമിതി ഓർമിപ്പിച്ചു.
  • സംസ്ഥാന കോവിഡ് വിദഗ്‌ധ സമിതി തലവൻ ഡോ ബി ഇക്ബാലാണ് ഇത് അറിയിച്ചത്.
  • ഒമിക്രോൺ വകഭേദത്തിന്റെ കോവിഡ് രോഗ സ്വഭാവത്തെ സംബന്ധിച്ച് കൂടുതൽ വിവരം ഇപ്പോൾ ലഭ്യമായിട്ടുണ്ട്.
Omicron Covid Variant : വാക്‌സിൻ എടുക്കാത്തവരിൽ ഒമിക്രോൺ രോഗബാധ രൂക്ഷമാകും; മരണ സാധ്യത കൂടുതലെന്ന് വിദ​ഗ്ധ സമിതി

Thiruvananthapuram : വാക്സിൻ (Covid Vaccine) സ്വീകരിക്കാത്തവരിലും, പ്രായാധിക്യമുള്ളവരിലും ഒമിക്രോൺ കോവിഡ് വകഭേദം മൂലമുള്ള രോഗബാധ രൂക്ഷമാക്കുമെന്ന് സംസ്ഥാനത്തെ കോവിഡ് വിദഗ്‌ധ സമിതി പറഞ്ഞു. ചെറിയ അശ്രദ്ധ വന്നാൽ പോലും കേരളത്തിൽ ഒമിക്രോൺ കോവിഡ് വകഭേദം മൂലമുള്ള രോഗബാധ അതിവേഗം പടർന്ന് പിടിക്കുമെന്ന് സമിതി അറിയിച്ചു. 

കേരളത്തിൽ ജീവിത ശൈലി രോഗങ്ങൾ കൂടുതലായതിനാൽ അപകട സാധ്യത കൂടുതലാണെന്നും സമിതി ഓർമിപ്പിച്ചു. സംസ്ഥാന കോവിഡ്  വിദഗ്‌ധ സമിതി തലവൻ ഡോ ബി ഇക്ബാലാണ് ഇത് അറിയിച്ചത്. ഒമിക്രോൺ വകഭേദത്തിന്റെ  കോവിഡ് രോഗ സ്വഭാവത്തെ സംബന്ധിച്ച് കൂടുതൽ വിവരം ഇപ്പോൾ ലഭ്യമായിട്ടുണ്ട്. ശാസ്തീയമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ അമിതഭീതി ഒഴിവാക്കി ഉചിതമായ കരുതൽ നടപടികൾ സ്വീകരിക്കാനാണ് ശ്രമിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: രാജ്യത്ത് ഒമിക്രോൺ കേസുകൾ എണ്ണൂറിനടുത്ത്, 9,195 പുതിയ കോവിഡ് രോ​ഗികൾ

മുമ്പ് ഉണ്ടയിട്ടുള്ള ഡെൽറ്റ കോവിഡ് വകഭേദത്തെക്കാൾ ഒമിക്രോൺ കോവിഡ് വകഭേദത്തിന് രോഗവ്യാപന നിരക്ക് വളരെയധികമാണ്. അതേസമയം ഈ വകഭേദത്തിന് രോഗതീവ്രത നിരക്ക് കുറവാണെന്ന് ഉള്ളതാണ് ഏറ്റവും ആശ്വാസകരമായ കാര്യം. പ്രായാധിക്യമുള്ളവരിലും  മറ്റ് രോഗമുള്ളവരിലും വാക്സിനെടുക്കാത്തവരിലുമാണ് ഒമിക്രോൺ തീവ്ര രോഗലക്ഷണങ്ങൾക്കും  മരണത്തിനും കാരണമാവുന്നത്.

ALSO READ: ശബരിമല ഡ്യൂട്ടി കഴിഞ്ഞെത്തിയ പോലീസുദ്യോ​ഗസ്ഥനും ഒമിക്രോൺ, ആകെ കേസുകൾ 65 ആയി

 

സംസ്ഥാനത്ത്  രോ​ഗം സ്ഥിരീകരിച്ചവരുടെ എണ്ണം 65 ആയി. കഴിഞ്ഞ ദിവസം ഏഴ് പേർക്ക് കൂടി സംസ്ഥാനത്ത് ഒമിക്രോൺ സ്ഥിരീകരിച്ചിരുന്നു.  ഇന്ത്യയിൽ ഒമിക്രോൺ ബാധിതരുടെ (Omicron Cases) എണ്ണം വർധിക്കുകയാണ്.  രാജ്യത്ത് ആകെ രോ​ഗ ബാധിതരുടെ എണ്ണം 784 ആയതായി കേന്ദ്ര ആരോ​ഗ്യ മന്ത്രാലയം (Health Ministry) അറിയിച്ചു. 784 ഒമിക്രോൺ രോഗികളിൽ 241 പേർ കോവിഡ് മുക്തരായി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News