Onam2022: ബന്തിപ്പൂക്കളുടെ പരീക്ഷണം നൂറ് മേനിവിജയം; വരുന്ന കൊല്ലം ഓണപ്പൂക്കൾക്ക് തോവാളയല്ല, വാഴൂര്‍ വില പറയും

പഞ്ചായത്തിന്‍റെയും കൃഷി ഭവനെയും കൂടി പ്രോത്സാഹനം ലഭിച്ചതോടെ സംഗതി ഉഷാറായി. കഴിഞ്ഞ പരിസ്ഥിതി ദിനത്തിലാണ് ഇതിനു വേണ്ട തീരുമാനങ്ങൾ എടുത്തത്. കുടുംബശ്രി അംഗങ്ങളായ നാല് വനിതകളുടെ മേൽനോട്ടത്തിൽ പൂ കൃഷി ആരംദിച്ചു. തൃശൂരിൽ നിന്നും 600 തൈകൾ വാങ്ങി അവ നട്ട് നല്ല രീതിയിൽ പരിപാലിച്ചു.  

Edited by - Zee Malayalam News Desk | Last Updated : Aug 27, 2022, 05:05 PM IST
  • 15 സെന്‍റ് സ്ഥലത്ത് പരീക്ഷണാടിസ്ഥാനത്തിൽ കൃഷി ചെയ്ത ഇവയിൽ നിന്ന് നൂറുമേനി വിളവെടുക്കുന്നതിന്‍റെ സന്തോഷത്തിലാണ് കുടുംബ ശ്രീ പ്രവർത്തകർ.
  • കുടുംബ ശ്രീ അംഗമായ ഷീജ സലാമിന്‍റെ 15 സെന്‍റ് സ്ഥലത്തിലാണ് പരീക്ഷണാടിസ്ഥാനത്തിൽ പൂ ക്കൃഷി ഒരുക്കിയത്.
  • അടുത്ത ഓണമാകുമ്പോഴേക്കും കൃഷി കൂടുതൽ വ്യാപിപ്പിക്കുമെന്നും ഇടവിളയായി പച്ചക്കറി കൃഷികൂടി ആരംഭിക്കുമെന്നും ഷീജാ സലാം പറഞ്ഞു.
Onam2022: ബന്തിപ്പൂക്കളുടെ പരീക്ഷണം നൂറ് മേനിവിജയം; വരുന്ന കൊല്ലം ഓണപ്പൂക്കൾക്ക് തോവാളയല്ല, വാഴൂര്‍ വില പറയും

കോട്ടയം: തമിഴ്നാട്ടിലെ തോട്ടളയിൽ വിരിയുന്ന ബന്തിപ്പൂക്കൾ കോട്ടയത്തെ വാഴൂർ പഞ്ചായത്തിലും വിരിഞ്ഞു. ബന്തിപ്പൂക്കൾ എന്തുകൊണ്ട് നമ്മുടെ നാട്ടിലും വിരിയിച്ചൂട എന്ന ആശയത്തിൽ നിന്നുണ്ടായതാണ് വാഴൂർ പഞ്ചായത്ത്  9-ാം വാർഡിലെ ഈ പൂന്തോട്ടം. 15 സെന്‍റ് സ്ഥലത്ത് പരീക്ഷണാടിസ്ഥാനത്തിൽ കൃഷി ചെയ്ത ഇവയിൽ നിന്ന് നൂറുമേനി വിളവെടുക്കുന്നതിന്‍റെ സന്തോഷത്തിലാണ് കുടുംബ ശ്രീ പ്രവർത്തകർ. 

വാഴൂർ ഗ്രാമപഞ്ചായത്ത് 9-ാം വാർഡ് ചാമംപതാലിലാണ് കൂടുംബ ശ്രീ പ്രവർത്തകരുടെ വേറിട്ട ആശയത്തിൽ നിന്ന് പൂന്തോട്ടം നിർമ്മിച്ചത്. കുടുംബ ശ്രീ അംഗമായ ഷീജ സലാമിന്‍റെ 15 സെന്‍റ് സ്ഥലത്തിലാണ് പരീക്ഷണാടിസ്ഥാനത്തിൽ പൂ ക്കൃഷി  ഒരുക്കിയത്. 

Read Also: സിപിഎം ഓഫീസിന് നേരെ ആക്രമണം; പിന്നിൽ ആർഎസ്എസ് എന്ന് ആരോപണം

പഞ്ചായത്തിന്‍റെയും കൃഷി ഭവനെയും കൂടി പ്രോത്സാഹനം ലഭിച്ചതോടെ സംഗതി ഉഷാറായി. കഴിഞ്ഞ പരിസ്ഥിതി ദിനത്തിലാണ് ഇതിനു വേണ്ട തീരുമാനങ്ങൾ എടുത്തത്. കുടുംബശ്രി അംഗങ്ങളായ നാല് വനിതകളുടെ മേൽനോട്ടത്തിൽ പൂ കൃഷി ആരംദിച്ചു. തൃശൂരിൽ നിന്നും 600 തൈകൾ വാങ്ങി അവ നട്ട് നല്ല രീതിയിൽ പരിപാലിച്ചു. 

മൂന്നു മാസം പിന്നിട്ടപ്പോൾ ചെടികളെല്ലാം പൂവിട്ടു തുടങ്ങി. ഓണക്കാലമായതോടെ വിളവെടുപ്പും തുടങ്ങി. പൂക്കൾ ആവശ്യക്കാർക്ക് എത്തിച്ച് നൽകി തുടങ്ങി. അടുത്ത ഓണമാകുമ്പോഴേക്കും കൃഷി കൂടുതൽ വ്യാപിപ്പിക്കുമെന്നും ഇടവിളയായി പച്ചക്കറി കൃഷികൂടി ആരംഭിക്കുമെന്നും ഷീജാ സലാം പറഞ്ഞു. 

Read Also: സ്വര്‍ണക്കടത്തിന് ഒത്താശ ചെയ്തെന്ന കേസിൽ അർജുൻ ആയങ്കി അറസ്റ്റിൽ

തങ്ങളുടെ പുതിയ സംരംഭം മറ്റുള്ളവർക്ക് പ്രചോദനമാകട്ടെയെന്നും അവർ പറഞ്ഞു. കൃഷി കുടുതൽ സ്ഥലത്തേക്ക് വ്യാപിപ്പിക്കുന്നതിനും ഓണക്കാലം കഴിഞ്ഞാലും പൂവിന് വിപണി സാധ്യത കണ്ടെത്തുന്നതിനുമുള്ള ഒരുക്കത്തിലാണ് ഇവർ.

 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News