ചത്തകൂറ, ബിസ്ക്കറ്റ് കവര്‍, ബീഡിക്കുറ്റി... വിവാദമൊഴിയാതെ ഓണക്കിറ്റിലെ ശര്‍ക്കര

നീലക്കാര്‍ഡ് ഗുണഭോക്താവായ രാധാകൃഷ്ണന്‍ മാരാര്‍ക്ക് പോലൂര്‍ കുഴമുള്ളയില്‍ താഴം റേഷന്‍ കടയില്‍ നിന്നാണ് ഓണക്കിറ്റ് ലഭിച്ചത്. 

Last Updated : Aug 29, 2020, 08:53 PM IST
  • മാരകമായ ആയുധങ്ങള്‍ ഉപയോഗിച്ചാണ്‌ ഇവര്‍ കുടുംബത്തെ ആക്രമിച്ചതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍, ഇതുവരെ ഇതുവരെ പോലീസ് പിടികൂടിയിട്ടില്ല.
  • IPL പതിമൂന്നാം സീസണ്‍ മത്സരങ്ങള്‍ക്കായി ദുബായിലെത്തിയ റെയ്ന വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി തിരികെ ഇന്ത്യയിലേക്ക് യാത്ര തിരിച്ചിരുന്നു.
ചത്തകൂറ, ബിസ്ക്കറ്റ് കവര്‍, ബീഡിക്കുറ്റി... വിവാദമൊഴിയാതെ ഓണക്കിറ്റിലെ ശര്‍ക്കര

ഓണത്തോടനുബന്ധിച്ച് പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഓണക്കിറ്റിനെ ചുറ്റിപറ്റിയുള്ള വിവാദങ്ങള്‍ ഒഴിയുന്നില്ല. കഴിഞ്ഞ ദിവസം ഓണക്കിറ്റിലെ ശര്‍ക്കരയില്‍ നിന്നും നിരോധിച്ച പുകയില ഉത്പന്നവും ചത്ത് ഉണങ്ങിയ തവളയുമൊക്കെ കണ്ടെത്തിയിരുന്നു. ഇതുകൂടാതെ, ഇപ്പോള്‍ ബീഡികുറ്റിയും ബിസ്ക്കറ്റ് കവറുമൊക്കെ ഓണക്കിറ്റിലെ ശര്‍ക്കരയില്‍ നിന്നും കണ്ടെത്തിയിരുന്നു.

അന്ന് പുകയില ഇന്ന് ചത്ത തവള... സര്‍ക്കാരിന്റെ ഓണക്കിറ്റ് വീണ്ടും വിവാദത്തില്‍

കുരുവട്ടൂര്‍ പോലൂര്‍ തെക്കെമാരാത്ത് ശ്രീഹരിയില്‍ രാധാകൃഷ്ണന്‍ മാരാര്‍ക്ക് ലഭിച്ച ഓണക്കിറ്റിലെ ശര്‍ക്കരയില്‍ നിന്നും കണ്ടെത്തിയത് ചത്ത കൂറയെയാണ്. നീലക്കാര്‍ഡ് ഗുണഭോക്താവായ രാധാകൃഷ്ണന്‍ മാരാര്‍ക്ക് പോലൂര്‍ കുഴമുള്ളയില്‍ താഴം റേഷന്‍ കടയില്‍ നിന്നാണ് ഓണക്കിറ്റ് ലഭിച്ചത്. പേരക്കുട്ടിയ്ക്ക് ഭക്ഷണമുണ്ടാക്കാനായി ശര്‍ക്കരയെടുത്തപ്പോഴാണ് ചത്ത കൂറയുടെ ഭാഗങ്ങള്‍ ശര്‍ക്കരയില്‍ ഒട്ടിക്കിടക്കുന്നതായി കണ്ടെത്തിയത്. 

ഓണക്കിറ്റിലെ ശര്‍ക്കരയില്‍ നിരോധിത പുകയില ഉത്പന്നം; പ്രതിഷേധം

ശ്രീ സന്‍ജാരോ ഗൂള്‍ ഉദ്യോഗ് എന്ന നിര്‍മ്മാണ കമ്പനിയുടേതാണ് ശര്‍ക്കര. ഒരു കിലോ ശര്‍ക്കരയുടെ കവറില്‍ നിന്നുമാണ്കൂറയെ കണ്ടെത്തിയത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഭക്ഷ്യസുരക്ഷാ ഓഫീസര്‍മാരായ പി സുബിന്‍, പി ജിതിന്‍രാജ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം വീട്ടിലെത്തി ശര്‍ക്കരയുടെ സാമ്പിളുകള്‍ എടുത്തു.

സപ്ലൈകോ ഓണക്കിറ്റ്‌ വിവാദത്തില്‍!! സാധനങ്ങള്‍ക്ക് വിലകൂട്ടി ബില്ലടിക്കാന്‍ നിര്‍ദേശം

നരയംകുളത്തെ റേഷന്‍കടയില്‍ നിന്നും വിതരണം ചെയ്ത ഓണക്കിറ്റിലെ ശര്‍ക്കരയില്‍ നിന്നുമാണ് ഇന്നലെ ചത്ത തവളയെ കിട്ടിയത്. കോഴിക്കോട് നടുവണ്ണൂരിലെ സൗത്ത്  148- ാ൦ റേഷന്‍ കടയില്‍ വിതരണ൦ ചെയ്ത ഓണക്കിറ്റിലെ ശര്‍ക്കരയില്‍ നിന്നും നിരോധിത പുകയില ഉത്പന്ന൦ കണ്ടെത്തിയിരുന്നു. സര്‍ക്കാരിന്റെ ഓണക്കിറ്റിലെ സാധനങ്ങള്‍ക്ക് ഗുണനിലവാരമില്ലെന്ന് ചൂണ്ടിക്കാട്ടി നേരത്തെയും പരാതികള്‍ ഉയര്‍ന്നിരുന്നു.

More Stories

Trending News