Ep Jayarajan | അശ്ലീല വീഡിയോ പ്രശസ്തൻ, തന്‍റെ ഭാര്യയുടെ തലവെട്ടി അവിടെ സ്വപ്ന സുരേഷിന്‍റെ പടം വെച്ചതും സതീശൻ- ഇപി ജയരാജൻ

EP Jayarajan Latest News: രാജീവ് ചന്ദ്രശേഖരന് ഒപ്പം തന്‍റെ ഭാര്യ ഇരിക്കുന്നതായി പ്രചരിപ്പിക്കുകയാണെന്നും ഇതിന് പിന്നിലും വിഡി സതീശൻ ആണെന്നും ഇപി തുറന്നടിച്ചു

Written by - Zee Malayalam News Desk | Last Updated : Mar 20, 2024, 12:41 PM IST
  • രാജീവ് ചന്ദ്രശേഖരന് ഒപ്പം തന്‍റെ ഭാര്യ ഇരിക്കുന്നതായി പ്രചരിപ്പിക്കുകയാണ്
  • താൻ അടിയുറച്ച കമ്മ്യൂണിസ്റ്റുകാരനെന്ന് ഇപി
  • സതീശൻ നൽകിയ വീടുകൾ പലതും സ്പോൺസർമാരുടെ സംഭാവന
Ep Jayarajan | അശ്ലീല വീഡിയോ പ്രശസ്തൻ, തന്‍റെ ഭാര്യയുടെ തലവെട്ടി അവിടെ സ്വപ്ന സുരേഷിന്‍റെ പടം വെച്ചതും സതീശൻ-  ഇപി ജയരാജൻ

തിരുവനന്തപുരം: വിഡി സതീശനെതിരെ വലിയ ആരോപണങ്ങളുമായി എത്തിയിരിക്കുകയാണ് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജൻ. വിഡി സതീശൻ അശ്ലീല വീഡിയോ ഇറക്കുന്നതിൽ പ്രശസ്തനാണെന്നും തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർഥിക്കെതിരെ വീഡിയോ ഇറക്കിയിരുന്നെന്നും ഇപി പ്രതികരിച്ചു. സ്വപ്നയെ ഉപയോഗിച്ച്  മുഖ്യമന്ത്രിക്കെതിരെ വാർത്ത ചമച്ചത് സതീശനാണെന്നും തന്‍റെ ഭാര്യയുടെ തലവെട്ടി അവിടെ സ്വപ്ന സുരേഷിന്‍റെ പടം വെച്ച് ഫോട്ടോ ഇറക്കിയെന്നും ഇപി ആരോപിച്ചു.

രാജീവ് ചന്ദ്രശേഖരന് ഒപ്പം തന്‍റെ ഭാര്യ ഇരിക്കുന്നതായി പ്രചരിപ്പിക്കുകയാണെന്നും ഇതിന് പിന്നിലും വിഡി സതീശൻ ആണെന്നും ഇപി തുറന്നടിച്ചു. വിഷയവുമായി ബന്ധപ്പെട്ട് ഭാര്യ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും ഇപി വ്യക്തമാക്കി. ഇങ്ങനെയുള്ളൊരാൾ എങ്ങനെ പ്രതിപക്ഷ നേതാവായി ഇരിക്കുമെന്നും ഇപി ജയരാജൻ ചോദിച്ചു. എല്ലാവരെയും ആക്ഷേപിച്ച് വെള്ളക്കുപ്പായവുമിട്ട് നടക്കുകയാണ് സതീശൻ.

അതേസമയം വൈദേഹവുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങൾ പറയാൻ ഞാൻ ആളല്ലെന്നും തൻറെ ഭാര്യ അതിൻറെ ഷെയർ ഹോൾഡറാണെന്നും ഇപി സമ്മതിച്ചു.  രാജീവ്‌ ചന്ദ്രശേഖരിന്‍റെ വക്കാലത്ത് എടുക്കേണ്ട കാര്യം തനിക്കില്ല. വാങ്ങാൻ ആള് വന്നാൽ ഷെയർ ഒഴിവാക്കുമെന്നും ഇപി പറഞ്ഞു.

താൻ അടിയുറച്ച കമ്മ്യൂണിസ്റ്റുകാരനാണെന്നും അതിന്‍റെ ഭാഗമായാണ് ഭാര്യയുടെ ഷെയർ ഒഴിയാൻ തീരുമാനിക്കുന്നതെന്നും ഇപി പറഞ്ഞു. പുനർജനിയുടെ പേരിൽ പിരിച്ച പണം കോൺഗ്രസ്സ് വിനിയോഗിച്ചിട്ടില്ല.  സതീശൻ നൽകിയ വീടുകൾ പലതും സ്പോൺസർമാരുടെ സംഭാവനയാണെന്നും. നിലമ്പുർ എംഎല്‍എ നിയമസഭയിൽ ഉന്നയിച്ച ഗുരുതര ആരോപണത്തിൽ സതീശൻ മിണ്ടിയില്ലെന്നും ഇപി പറഞ്ഞു. 150 കോടി രൂപ മത്സ്യപെട്ടിയിൽ കൊണ്ടുവന്നത് ഇ‍ഡി അന്വേഷിക്കുന്നില്ലെന്നും സതീശൻ ബിജെപിയുമായി സഖ്യമുണ്ടാക്കിയെന്നും എൽഡിഎഫ് കൺവീനർ പ്രതികരിച്ചു. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News