Operation Arikkomban: 29 വരെ നിർത്തിവെയ്ക്കാൻ ആവശ്യപ്പെട്ടതിൽ പ്രതിഷേധം രൂക്ഷം; ഉന്നതതല യോഗം ചേരും

Operation Arikkomban: മൃഗസംരക്ഷണ സംഘടനയെന്നു പറഞ്ഞ് തിരുവനന്തപുരത്തുനിന്നുള്ളയാൾ കോടതിയെ തെറ്റിദ്ധരിപ്പിച്ചതാണെന്നും ഉത്തരവ് പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് ഇടുക്കി എംപി ഡീൻ കുര്യാക്കോസ് രംഗത്തെത്തി

Written by - Zee Malayalam News Desk | Last Updated : Mar 24, 2023, 09:48 AM IST
  • അരിക്കൊമ്പൻ വിഷയത്തിൽ ഹൈക്കോടതി ഇടപെട്ട് നടപടികൾ തടഞ്ഞതിൽ ജനരോഷം ശക്തം
  • ആനയുടെ ആക്രമണത്തിന് ഇരകളായ പ്രദേശവാസികളും ശക്തമായ എതിർപ്പ് അറിയിച്ചു
Operation Arikkomban: 29 വരെ നിർത്തിവെയ്ക്കാൻ ആവശ്യപ്പെട്ടതിൽ പ്രതിഷേധം രൂക്ഷം; ഉന്നതതല യോഗം ചേരും

ശാന്തൻപാറ: അരിക്കൊമ്പൻ ദൗത്യത്തിന് രണ്ടു നാൾ മാത്രം ബാക്കി നിൽക്കെ വിഷയത്തിൽ ഹൈക്കോടതി ഇടപെട്ട് നടപടികൾ തടഞ്ഞതിൽ ജനരോഷം ശക്തം.  നടപടി ദൗർഭാഗ്യകരമാണെന്നും ഏറെക്കാലത്തെ ആവശ്യമാണ് ഹൈക്കോടതി തടഞ്ഞതെന്നും ശാന്തൻപാറ, ചിന്നക്കനാൽ എന്നിവിടങ്ങളിലെ പഞ്ചായത്ത് പ്രസിഡന്റുമാർ പ്രതികരിച്ചു. 

Also Read: Wild elephant: തൃശൂർ പാലപ്പിള്ളിയിൽ വീണ്ടും കാട്ടാനക്കൂട്ടമിറങ്ങി; രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ റബ്ബര്‍ ടാപ്പിങ് തൊഴിലാളിക്ക് വീണ് പരിക്കേറ്റു

മാത്രമല്ല ആനയുടെ ആക്രമണത്തിന് ഇരകളായ പ്രദേശവാസികളും ശക്തമായ എതിർപ്പ് അറിയിച്ചു. ഇതിനിടയിൽ മൃഗസംരക്ഷണ സംഘടനയെന്നു പറഞ്ഞ് തിരുവനന്തപുരത്തുനിന്നുള്ളയാൾ കോടതിയെ തെറ്റിദ്ധരിപ്പിച്ചതാണെന്നും ഉത്തരവ് പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് ഇടുക്കി എംപി ഡീൻ കുര്യാക്കോസ് രംഗത്തെത്തി.  കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ഉന്നതതലയോഗം ഇന്ന് കോട്ടയത്ത് ചേരും. നടപടികൾ ഹൈക്കോടതി തടഞ്ഞ പശ്ചാത്തലത്തിൽ വയനാട്ടിൽ നിന്നും മറ്റു രണ്ടു കുങ്കിയാനകളെ കൊണ്ടുവരുന്നതും നീട്ടിയിരിക്കുകയാണ്. ആനകളെ കൊണ്ടുവരുന്നതിനെ കുറിച്ച്  ഉന്നതതല യോഗത്തിനു ശേഷം തീരുമാനമെടുക്കും.

Also Read: Surya Gochar 2023: വരുന്ന 22 ദിവസം ഈ രാശിക്കാർക്ക് വളരെ സവിശേഷം, ധനനേട്ടത്തോടൊപ്പം വൻ പുരോഗതിയും!

 

ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ മാത്രമേ സർക്കാരിനു പ്രവർത്തിക്കാൻ സാധിക്കുകയുള്ളുവെന്ന് വനംമന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു. അവിടത്തെ ജനങ്ങളുടെ ആശങ്ക അകറ്റാൻ കൂടുതൽ വാർഡൻമാരെയും ഓഫിസർമാരെയും നിയോഗിച്ച് സമഗ്രമായ പരിരക്ഷാ പരിപാടിയാണ് ഇപ്പോൾ ആലോചിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News