VD Satheesan | വഴിതടയൽ സമരം: സുധാകരനെ തള്ളി വിഡി സതീശൻ; വഴിതടയൽ സമരത്തിനോട് വ്യക്തിപരമായി യോജിപ്പില്ലെന്ന് പ്രതിപക്ഷ നേതാവ്

കോൺ​ഗ്രസിന്റെ ഉപരോധ സമരത്തിനെതിരെ പ്രതികരിച്ച നടൻ ജോജു ജോർജിന്റെ വാഹനത്തിന്റെ ചില്ല് സമരക്കാർ അടിച്ച് തകർത്ത സംഭവത്തിലാണ് പ്രതിപക്ഷ നേതാവിന്റെ പ്രതികരണം

Written by - Zee Malayalam News Desk | Last Updated : Nov 1, 2021, 08:01 PM IST
  • ജോജുവിനെതിരെ രൂക്ഷമായ വിമർശനമാണ് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ നടത്തിയത്
  • ഈ വിമർശനങ്ങളെ തള്ളിക്കളയുന്നതാണ് വിഡി സതീശന്റെ പ്രസ്താവന
  • തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കവേയാണ് താൻ വ്യക്തിപരമായി വഴിതടയൽ സമരത്തിന് എതിരാണെന്ന് വിഡി സതീശൻ വ്യക്തമാക്കിയത്
  • ഇന്ന് രാവിലെയാണ് കൊച്ചിയിൽ കോൺ​ഗ്രസ് പ്രവർത്തകർ നടത്തിയ റോഡ് ഉപരോധം സം​ഘർഷത്തിൽ കലാശിച്ചത്
VD Satheesan | വഴിതടയൽ സമരം: സുധാകരനെ തള്ളി വിഡി സതീശൻ; വഴിതടയൽ സമരത്തിനോട് വ്യക്തിപരമായി യോജിപ്പില്ലെന്ന് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: വഴിതടയൽ സമരത്തിനോട് വ്യക്തിപരമായി യോജിപ്പില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ (VD Satheesan). കോൺ​ഗ്രസിന്റെ ഉപരോധ സമരത്തിനെതിരെ പ്രതികരിച്ച നടൻ ജോജു ജോർജിന്റെ വാഹനത്തിന്റെ ചില്ല് സമരക്കാർ അടിച്ച് തകർത്ത സംഭവത്തിലാണ് പ്രതിപക്ഷ നേതാവിന്റെ (Opposition leader) പ്രതികരണം.

ജോജുവിനെതിരെ രൂക്ഷമായ വിമർശനമാണ് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ നടത്തിയത്. ഈ വിമർശനങ്ങളെ തള്ളിക്കളയുന്നതാണ് വിഡി സതീശന്റെ പ്രസ്താവന. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കവേയാണ് താൻ വ്യക്തിപരമായി വഴിതടയൽ സമരത്തിന് എതിരാണെന്ന് വിഡി സതീശൻ വ്യക്തമാക്കിയത്.

ALSO READ: Mullaperiyar | മുല്ലപ്പെരിയാർ വിഷയത്തിൽ കേരളത്തിന്റെ താല്‍പര്യം സംരക്ഷിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് പ്രതിപക്ഷ നേതാവ്

തന്റെ നിലപാട് എറണാകുളം ജില്ലാ കോൺ​ഗ്രസ് കമ്മിറ്റിയെ അറിയിച്ചിട്ടുണ്ടെന്നും എന്തെങ്കിലും അനിഷ്ട സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിൽ ​ഗൗരവമായി അതേപ്പറ്റി അന്വേഷിച്ച് വേണ്ട നടപടി സ്വീകരിക്കണമെന്നും വിഡി സതീശൻ ആവശ്യപ്പെട്ടു. ഇന്ന് രാവിലെയാണ് കൊച്ചിയിൽ കോൺ​ഗ്രസ് പ്രവർത്തകർ നടത്തിയ റോഡ് ഉപരോധം സം​ഘർഷത്തിൽ കലാശിച്ചത്.

റോഡ് ഉപരോധത്തെ തുടർന്ന് വൻ ​ഗതാ​ഗതക്കുരുക്കാണ് ഉണ്ടായത്. ​ഗതാ​ഗതക്കുരുക്കിൽ പെട്ട ജോജു ജോർജ് വാഹനത്തിൽ നിന്ന് ഇറങ്ങി സമരക്കാർക്കെതിരെ പ്രതികരിച്ചു. തുടർന്നാണ് നടന്റെ വാഹനത്തിന്റെ ചില്ല് കോൺ​ഗ്രസ് പ്രവർത്തകർ തകർത്തത്. നടനെ ആക്രമിക്കാനും ശ്രമിച്ചു. തുടർന്ന് പോലീസെത്തിയാണ് നടനെ സംഭവസ്ഥലത്ത് നിന്ന് മാറ്റിയത്.

ALSO READ: Joju George Car| ഗുണ്ടയെ പോലെ പെരുമാറിയെന്ന് സുധാകരൻ, ജോജു മദ്യപിച്ചിട്ടില്ലെന്ന് റിപ്പോർട്ട്

ജോജു ജോർജ് മദ്യപിച്ചിരുന്നതായും സമരത്തിനെത്തിയ സ്ത്രീകളെ അസഭ്യം പറഞ്ഞതായും കോൺ​ഗ്രസ് നേതാക്കൾ ആരോപിച്ചിരുന്നു. എന്നാൽ വൈദ്യ പരിശോധനയിൽ ജോജു ജോ‍ർജ് മദ്യപിച്ചിരുന്നില്ലെന്ന് തെളി‍ഞ്ഞു. ജോജു ജോർജിനെ ​ഗുണ്ടയെന്നാണ് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ വിശേഷിപ്പിച്ചത്. ജോജുവിന്റെ വാഹനം കോൺ​ഗ്രസ് പ്രവർത്തകർ തകർത്തത് ജനരോഷത്തിന്റെ ഭാ​ഗമാണെന്നും കെ സുധാകരൻ ന്യായീകരിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News