പാലത്തായി പീഡനം: IG എസ് ശ്രീജിത്തിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് വിമന്‍ ജസ്റ്റിസ് മൂവ്മെന്‍റ്...

  കണ്ണൂര്‍ പാലത്തായിയില്‍ വിദ്യാര്‍ത്ഥിയായ ബാലികയെ പീഡിപ്പിച്ച ബിജെപി നേതാവിനെ രക്ഷിക്കാന്‍ കേസ് അട്ടിമറിച്ച ക്രൈബ്രാഞ്ച് IG എസ് ശ്രീജിത്തിനെതിരെ  നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് വിമന്‍ ജസ്റ്റിസ് മൂവ്മെന്‍റ്...  

Last Updated : Jul 22, 2020, 06:34 PM IST
പാലത്തായി  പീഡനം:  IG എസ്  ശ്രീജിത്തിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് വിമന്‍ ജസ്റ്റിസ് മൂവ്മെന്‍റ്...

കണ്ണൂര്‍:  കണ്ണൂര്‍ പാലത്തായിയില്‍ വിദ്യാര്‍ത്ഥിയായ ബാലികയെ പീഡിപ്പിച്ച ബിജെപി നേതാവിനെ രക്ഷിക്കാന്‍ കേസ് അട്ടിമറിച്ച ക്രൈബ്രാഞ്ച് IG എസ് ശ്രീജിത്തിനെതിരെ  നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് വിമന്‍ ജസ്റ്റിസ് മൂവ്മെന്‍റ്...  

കേസ്   അട്ടിമറിക്കാനുമുള്ള ശ്രമമാണ്   IG എസ് ശ്രീജിത്ത് നടത്തിയിരിയ്ക്കുന്നത്  എന്നും വിമന്‍ ജസ്റ്റിസ് മൂവ്മെന്‍റ് ആരോപിച്ചു. അപരിചിതനായ ഒരാൾക്ക് ഫോൺ സന്ദേശത്തിലൂടെ   പെണ്‍കുട്ടി  മജിസ്ട്രേറ്റിന് നൽകിയ രഹസ്യ മൊഴി അടക്കമുള്ള  കേസിന്‍റെ  വിവരങ്ങൾ മുഴുവനും കൈമാറുന്നത് വ്യക്തമായ നിയമ ലംഘനമാണ് എന്നും വിമന്‍ ജസ്റ്റിസ് മൂവ്മെന്‍റ് പറഞ്ഞു. 

പാലത്തായി പീഡനക്കേസ്  അന്വേഷണച്ചുമതലയുള്ള ക്രൈംബ്രാഞ്ച് IG എസ് ശ്രീജിത്തിനെതിരെ കർശന നടപടിയെടുക്കണം.  കുറ്റപത്രം പൂർണമായി സമർപ്പിക്കപ്പെടാത്ത കേസ് കോടതിയിൽ നിലനിൽക്കുകയാണ്. പ്രതിക്ക് അനുകൂലവും  ഇരയുടെ ആത്മാഭിമാനം തകർക്കുന്നതുമായ പരാമർശങ്ങളാണ് നടത്തിയിരിക്കുന്നത്. കുട്ടിയെ സ്വഭാവഹത്യ ചെയ്ത്  പ്രതിക്കെതിരെയുള്ള പുനരന്വേഷണം തടയുന്നതും, കേസ് വീണ്ടും അട്ടിമറിക്കാനുമുള്ള ശ്രമങ്ങളുടെ തുടർച്ചയുമാണിത്, വിമന്‍ ജസ്റ്റിസ് മൂവ്മെന്‍റ്  ആരോപിച്ചു.  

Also read: പാലത്തായി പീഡന൦: POCSO ഒഴിവാക്കിയത് നിയമോപദേശം മറികടന്ന്..!!

അന്വേഷണത്തിന്‍റെ ഭാഗമായി കുട്ടി  മജിസ്ട്രേറ്റിന്‍റെ  മുന്നിൽ വ്യക്തമായി മൊഴി കൊടുത്തിട്ടുണ്ട്. മെഡിക്കൽ റിപ്പോർട്ടും ഉണ്ട്. POCSO പ്രകാരമാണ്  ആദ്യം എഫ്.ഐ.ആര്‍ രജിസ്റ്റർ ചെയ്തതെങ്കിലും, പിന്നീട് പല തവണ നടന്ന  ചോദ്യം ചെയ്യലിലൂടെ  ലോക്കൽ പോലീസ്  കുട്ടിയെ മാനസിക  സമ്മർദത്തിലാക്കിയിരുന്നു.  അത്തരമൊരു മാനസിക സ്ഥിതിയിൽ  ഒരു ചെറിയ പെൺകുട്ടി പോലീസിന് നൽകിയ മൊഴിയും  രഹസ്യമൊഴിയും തമ്മിൽ വ്യത്യാസമുണ്ടെന്ന് പറഞ്ഞ് അപരിചിതനായ ഒരാൾക്ക് ഫോൺ സന്ദേശത്തിലൂടെ  കുട്ടി  മജിസ്ട്രേറ്റിന് നൽകിയ രഹസ്യ മൊഴി അടക്കമുള്ള കേസിന്‍റെ  വിവരങ്ങൾ മുഴുവനും കൈമാറുന്നത് വ്യക്തമായ നിയമ  ലംഘനമാണ്. 

ഇരയുടെ മൊഴികളും കേസിന്‍റെ   നിലയും പരസ്യപ്പെടുത്തി നിയമലംഘനം നടത്തിയ ഐ. ജി ശ്രീജിത്തിന്‍റെ   അന്വേഷണത്തിൽ  നീതി  പ്രതീക്ഷിക്കുന്നില്ല. കുറ്റപത്രത്തിൽ POCSO ഒഴിവാക്കിയത്  പ്രതിയെ രക്ഷിക്കാൻ മാത്രമാണ്. ഈ കേസിന്‍റെ  അന്വേഷണച്ചുമതലയിൽ നിന്ന് അദ്ദേഹത്തെ മാറ്റണം. അതോടൊപ്പം ഗുരുതരമായ നിയമ ലംഘനം നടത്തിയ അദ്ദേഹത്തിനെതിരെ വകുപ്പ് തല നടപടിയെടുക്കണം. ഈ കേസിൽ ഉന്നത റാങ്കിലുള്ള വനിതാ ഉദ്യോഗസ്ഥയുടെ നേതൃത്വത്തിൽ പുതിയ അന്വേഷണ സംഘത്തെ നിയോഗിച്ച് കൃത്യമായി അന്വേഷണം മുന്നോട്ട് കൊണ്ട് പോയി പ്രതിയെയും കൂട്ടുപ്രതികളെയും ശിക്ഷക്ക് വിധേയമാക്കണം. ഈ ആവശ്യങ്ങളാണ്  വിമന്‍ ജസ്റ്റിസ് മൂവ്മെന്‍റ് മുന്നോട്ടു വച്ചിരിയ്ക്കുന്നത്.
 
സംഭവത്തില്‍ നടപടി  ആവശ്യപ്പെട്ടുകൊണ്ട്  ഉന്നത അധികരികള്‍ക്ക്  ഒരു ലക്ഷം മെയിലുകൾ അയയ്ക്കാന്‍ തീരുമാനിച്ചിരിയ്ക്കുകയാണ്   വിമന്‍ ജസ്റ്റിസ് മൂവ്മെന്‍റ്.

പാലത്തായിയില്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ ബിജെപി നേതാവും അദ്ധ്യാപകനുമായ പത്മരാജന്‍  അറസ്റ്റിലായി 90 ദിവസം പൂര്‍ത്തിയാകുമ്പോഴാണ് കേസില്‍ അന്വേഷണ സംഘം  ഭാഗികമായി കുറ്റപത്രം  സമര്‍പ്പിച്ചത്.  തലശേരി POCSO കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പ്രതിക്കെതിരെ ക്രൈംബ്രാഞ്ച്  POCSO വകുപ്പ്  ചുമത്തിയിരുന്നില്ല.  ഒരു ദിവസം മാത്രം ബാക്കി നില്‍ക്കെയാണ് ക്രൈംബ്രാഞ്ച്   ഭാഗിക കുറ്റപത്രം സമര്‍പ്പിച്ചത്.  ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമുളള കുറ്റങ്ങളാണ് ക്രൈംബ്രാഞ്ച്  സമര്‍പ്പിച്ച  കുറ്റപത്രത്തിലുള്ളത്.

POCSO ആക്ട് ചുമത്താത്തതിനെതിരെ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇത് പ്രതിയെ രക്ഷപ്പെടുത്തുന്നതിനുള്ള ശ്രമമാണെന്ന ആക്ഷേപം പരക്കെ നിലനില്‍ക്കവെയാണ് ഇന്ന് വൈകിട്ട് തലശേരി  POCSO കോടതി പ്രതി പത്മരാജന് ജാമ്യം നല്‍കിയത്.

സ്‌കൂളിലെ ശുചിമുറിയില്‍ വച്ച് പ്രതിയി  പത്മരാജന്‍ കുട്ടിയെ ആദ്യം പീഡിപ്പിക്കുകയും പിന്നീട് പൊയിലൂരിലെ വീട്ടില്‍ കൊണ്ടു പോയി മറ്റൊരാള്‍ക്ക് കാഴ്ചവെക്കുകയും ചെയ്തുവെന്നായിരുന്നു  പരാതി. 

Trending News