ആധാറുമായി ബന്ധിപ്പിക്കാത്ത പാൻകാർഡുകൾ പ്രവർത്തന രഹിതമാകും; മുന്നറിയിപ്പുമായി കേന്ദ്രം

അസാധുവായ പാൻ കാർഡുള്ളവർക്ക് ആദായനികുതി റിട്ടേണുകൾ സമർപ്പിക്കാൻ സാധിക്കില്ല

Written by - Zee Malayalam News Desk | Last Updated : Dec 25, 2022, 04:11 PM IST
  • ആധാർ കാർഡുമായി ബന്ധിപ്പിക്കാത്ത പാന്‍ കാർഡുകൾ അസാധുവാകും
  • പാൻ അസാധുവായാൽ ബന്ധപ്പെട്ടുണ്ടാകുന്ന പ്രശ്നങ്ങൾക്ക് കാർഡുടമസ്ഥൻ ഉത്തരവാദിയാകും
  • പാൻ കാർഡുള്ളവർക്ക് ആദായനികുതി റിട്ടേണുകൾ സമർപ്പിക്കാൻ സാധിക്കില്ല
ആധാറുമായി ബന്ധിപ്പിക്കാത്ത പാൻകാർഡുകൾ പ്രവർത്തന രഹിതമാകും; മുന്നറിയിപ്പുമായി കേന്ദ്രം

ആധാർ കാർഡുമായി ബന്ധിപ്പിക്കാത്ത പാന്‍ കാർഡുകൾ 2023 ഏപ്രിൽ ഒന്നു മുതൽ അസാധുവാകുമെന്ന് ആദായ നികുതി വകുപ്പ് മുന്നറിയിപ്പ് നൽകി. പാൻ അസാധുവായാൽ അതുമായി ബന്ധപ്പെട്ടുണ്ടാകുന്ന പ്രശ്നങ്ങൾക്ക് കാർഡുടമസ്ഥൻ ഉത്തരവാദിയായിരിക്കുമെന്നും ആദായ നികുതി വകുപ്പ് അറിയിച്ചിട്ടുണ്ട്. 

അസാധുവായ പാൻ കാർഡുള്ളവർക്ക് ആദായനികുതി റിട്ടേണുകൾ സമർപ്പിക്കാൻ സാധിക്കില്ല. നേരത്തെ, 2017 ഓഗസ്റ്റ് 31ന് മുമ്പ് പാൻ കാർഡും ആധാറുമായി ബന്ധിപ്പിക്കണമെന്നായിരുന്നു അറിയിപ്പ് നൽകിയിരുന്നത്. എന്നാൽ തീയതി നിരവധി തവണ നീട്ടി 2021 ജൂൺ 30 വരെയാക്കി. കൊവിഡ് വ്യാപനത്തോടെയാണ് തീയതി വീണ്ടും നീട്ടിയത്.

2022 മാർച്ച് 31നകം പാൻകാർഡ് ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ 1000 രൂപ വരെ പിഴ ചുമത്തുമെന്ന് ആദായനികുതി വകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു. പിഴയൊടുക്കിയാലും ബന്ധിപ്പിച്ചില്ലെങ്കിൽ 2023-ൽ കാർഡ് പ്രവർത്തന രഹിതമാകും.  പിഴ അടച്ചാൽ വീണ്ടും പാൻ കാർഡ് പ്രവർത്തനക്ഷമമാക്കാമെന്നും ആദായ നികുതി വകുപ്പ് അറിയിച്ചു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 
 

 

 

Trending News