Hyderali Shihab Thangal: ഹൈദരലി ശിഹാബ് തങ്ങൾക്ക് വിട, പുലർച്ചെ ഖബറടക്കി

തിരക്ക് നിയന്ത്രിക്കാൻ കഴിയാതെ വന്നതോടെ പുലർച്ചെ 12.30 ഓടെ പൊതുദർശനം നിർത്തിവയ്ക്കുകയായിരുന്നു. പാണക്കാട്ടെ വീട്ടിലേക്ക് മൃതദേഹം മാറ്റിയെങ്കിലും അവിടേക്കും വൻ ജനാവലിയാണ് എത്തിയത്.

Written by - Zee Malayalam News Desk | Last Updated : Mar 7, 2022, 06:24 AM IST
  • തിങ്കളാഴ്ച രാവിലെ 9 മണിക്ക് ഖബറടക്കം നടത്തുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്.
  • എന്നാൽ ജനത്തിരക്ക് നിയന്ത്രിക്കാൻ കഴിയാതെ വന്നതടെ പുലർച്ചെ തന്നെ ഖബറടക്കുകയായിരുന്നു.
  • സംസ്ഥാന സര്‍ക്കാരിന്‍റെ ഔദ്യോഗിക ബഹുമതികളോടെയാണ് ഖബറടക്കം നടന്നത്.
Hyderali Shihab Thangal: ഹൈദരലി ശിഹാബ് തങ്ങൾക്ക് വിട, പുലർച്ചെ ഖബറടക്കി

പാണക്കാട് ഹൈദരലി ശിബാബ് തങ്ങൾക്ക് വിട നൽകി നാട്. വൻജനാവലിയ സാക്ഷിയാക്കി പുലർച്ചെ രണ്ടരയോടെ തങ്ങളുടെ ഭൗതികശരീരം ഖബറടക്കി. സംസ്ഥാന സര്‍ക്കാരിന്‍റെ ഔദ്യോഗിക ബഹുമതികളോടെയാണ് ഖബറടക്കം നടന്നത്. മുതിര്‍ന്ന മുസ്ലീംലീഗ് നേതാക്കളും മതനേതാക്കളും കുടുംബാംഗങ്ങളും ഖബറടക്കത്തില്‍ പങ്കെടുത്തു. പാണക്കാട് ജുമാ മസ്ജിദിലാണ് ഖബറടക്കം നടന്നത്. 

തിങ്കളാഴ്ച രാവിലെ 9 മണിക്ക് ഖബറടക്കം നടത്തുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ ജനത്തിരക്ക് നിയന്ത്രിക്കാൻ കഴിയാതെ വന്നതടെ പുലർച്ചെ തന്നെ ഖബറടക്കുകയായിരുന്നു. മൃതദേഹം പൊതുദർശനത്തിന് വച്ചപ്പോൾ തങ്ങളെ അവസാനമായി ഒരു നോക്ക് കാണാൻ ജനങ്ങൾ ഇരച്ചെത്തുകയായിരുന്നു. തിരക്ക് നിയന്ത്രിക്കാൻ കഴിയാതെ വന്നതോടെ പുലർച്ചെ 12.30 ഓടെ പൊതുദർശനം നിർത്തിവയ്ക്കുകയായിരുന്നു. പാണക്കാട്ടെ വീട്ടിലേക്ക് മൃതദേഹം മാറ്റിയെങ്കിലും അവിടേക്കും വൻ ജനാവലിയാണ് എത്തിയത്. മലപ്പുറം നഗരത്തിലേക്ക് പോലും വാഹനങ്ങൾക്ക് കടക്കാൻ കഴിയാത്ത വിധമുള്ള തിരക്കാണ് ഉണ്ടായത്. തുടർന്ന് നഗരത്തിൽ പോലീസ് വാഹന നിയന്ത്രണം ഏർപ്പെടുത്തുകയായിരുന്നു.

Also Read: Panakkad Hyderali Shihab Thangal: പാണക്കാട് സയിദ് ഹൈദരലി ശിഹാബ് തങ്ങൾ അന്തരിച്ചു

 

അതേസമയം മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വിഡി സതീശൻ, കാന്തപുരം അബൂബക്കർ മുസ്‌ലിയാർ, മന്ത്രിമാരായ മുഹമ്മദ് റിയാസ്, വി അബ്ദുറഹ്മാൻ, എ.കെ ശശീന്ദ്രൻ മുൻ മന്ത്രി ആര്യാടൻ മുഹമ്മദ് അടക്കമുള്ള പ്രമുഖർ മലപ്പുറം ടൗൺ ഹാളിൽ എത്തി അന്ത്യോപചാരം അർപ്പിച്ചു.  

Also Read: Hyderali Shihab Thangal: വിട പറഞ്ഞത് മുസ്ലീം ലീഗിലെ അവസാന വാക്ക്, പാർട്ടിയുടെ ശക്തി കേന്ദ്രം

 

ഗുരുതരാവസ്ഥയിൽ അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ അന്തരിച്ചത്. 74  വയസ്സായിരുന്നു. അദ്ദേഹത്തിന് നേരത്തെ അർബുദം സ്ഥിരീകരിച്ചിരുന്നു. സമസ്ത വൈസ് പ്രസിഡന്റും മുസ്ലിംലീഗ് മുഖപത്രം ചന്ദ്രികയുടെ മാനേജിങ് ഡയറക്ടറുമാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News