തിരുവനന്തപുരം: പത്തനാപുരത്ത് രക്ഷിതാക്കൾ മൊബൈൽ നല്‍കാത്ത കാരണത്താൽ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. പത്തനാപുരം ചേകത്താണ് സംഭവം. ചേകം താന്നി വിളവീട്ടിൽ ബിജു സുശീല ദമ്പതികളുടെ മകൾ 20 വയസു കാരി അനില ബിജുവാണ് വീട്ടിലെ കിടപ്പു മൂറിയിൽ തൂങ്ങി മരിച്ചത്. ബികോം ബിരുദധാരിയായ അനില കൊല്ലത്ത് സ്വകാര്യ സ്ഥാപനത്തിൽ കംമ്പ്യൂട്ടർ കോഴ്സിന് പഠിച്ചു വരികയായിരുന്നു. അവധി ദിവസമായ ഇന്നലെ വീട്ടിലിരുന്ന് പഠിക്കുന്നതിനിടെ മൊബൈൽ ഉപയോഗിച്ചു. മാതാവ് സുശീല മൊബൈൽ പിടിച്ച് വാങ്ങി വച്ചു.
ALSO READ: ജവാനെ ക്രൂരമായി മർദ്ദിച്ച ശേഷം മുതുകിൽ നിരോധിത സംഘടനയായ പിഎഫ്ഐയുടെ പേര് എഴുതി; അന്വേഷണം ആരംഭിച്ചു
തുടർന്ന് അമ്മ മുറ്റത്ത് ഇറങ്ങിയ സമയം കിടപ്പുമുറിയിലെ ഉത്തരത്തിൽ ഷാൾ കെട്ടി തൂങ്ങി മരിക്കുകയായിരുന്നു. ശബ്ദം കേട്ട് അമ്മ ഷാൾ അറത്ത് അനിലയെ നിലത്തിട്ടു. ഓടി കൂടിയ ബന്ധുക്കളും ചേർന്ന് പുനലൂർ താലൂക്ക് ആശുപത്രിയിൽ എത്തി ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രക്ഷിതാക്കളെ പേടിപ്പിക്കാനായി തൂങ്ങിമരണം അഭിനയച്ചത് കഴുത്ത് മുറുകി മരണം സംഭവിച്ചതായും പറയുന്നു. പഠനത്തിൽ മികവ് തെളിയിച്ച അനിലയെ അച്ഛനും അമ്മയും കൂലി വേല ചെയ്താണ് നല്ല നിലയിൽ പഠിപ്പിച്ചത്. ഒരാഴ്ച മുൻപ് 45000 രൂപയുടെ ലാപ് ടോപ് വാങ്ങി നല്‍കിയിരുന്നു. പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടത്തിയ മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി വീട്ടിലെ പൊതു ദർശനത്തിന് ശേഷം സംസ്കരിച്ചു. പത്തനാപുരം പൊലീസ് കേസെടുത്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...