അറസ്റ്റ് ചോദിച്ച് വാങ്ങിയത്, പിസി ജോർജ് സംഘപരിവാറിന്റെ കയ്യിലെ ആയുധമായത് ഖേദകരമെന്ന് രമേശ് ചെന്നിത്തല

കേരളത്തിൽ മതസ്പർദ്ധയുടെ വിത്തിടുന്ന തരത്തിലുള്ള ഒരു പ്രസംഗം പി.സി.ജോർജ്ജിനെപ്പോലെ രാഷ്ട്രീയപാരമ്പര്യമുള്ള ഒരാളിൽനിന്ന് ഒരിക്കലും ഉണ്ടാകരുതായിരുന്നു. 

Written by - Zee Malayalam News Desk | Last Updated : May 1, 2022, 05:11 PM IST
  • സംഘപരിവാർ വർഗ്ഗീയശക്തികൾക്ക് പ്രോത്സാഹനം പകരാനേ ഇത്തരം പ്രസംഗങ്ങൾ ഉപകരിക്കൂ.
  • പി.സി. ജോർജ് അവരുടെ കയ്യിലെ ആയുധമായത് ഖേദകരമാണ്.
  • അദ്ദേഹം നടത്തിയ പ്രസംഗം പൊതു സമൂഹം അവജ്ഞയോടെ തളളിക്കളയുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
അറസ്റ്റ് ചോദിച്ച് വാങ്ങിയത്, പിസി ജോർജ് സംഘപരിവാറിന്റെ കയ്യിലെ ആയുധമായത് ഖേദകരമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: പി.സി. ജോർജ് ചോദിച്ചു വാങ്ങിയതാണ് ഈ അറസ്റ്റെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മതമൈത്രിക്ക് പേരു കേട്ട നാടാണ് കേരളം. പരസ്പര സ്നേഹത്തോടെയും പരസ്പര വിശ്വാസത്തോടെയും പരസ്പര സഹകരണത്തോടെയുമാണ് എല്ലാ മതവിഭാഗങ്ങളിൽപ്പെട്ടവരും ഇവിടെ കഴിയുന്നത്. ഇവിടം വർഗീയതയ്ക്ക് വളക്കൂറുള്ള മണ്ണാകാത്തതും അതുകൊണ്ടാണ്. 

അങ്ങനെയുള്ള കേരളത്തിൽ മതസ്പർദ്ധയുടെ വിത്തിടുന്ന തരത്തിലുള്ള ഒരു പ്രസംഗം പി.സി.ജോർജ്ജിനെപ്പോലെ രാഷ്ട്രീയപാരമ്പര്യമുള്ള ഒരാളിൽനിന്ന് ഒരിക്കലും ഉണ്ടാകരുതായിരുന്നു. സംഘപരിവാർ വർഗ്ഗീയശക്തികൾക്ക് പ്രോത്സാഹനം പകരാനേ ഇത്തരം പ്രസംഗങ്ങൾ ഉപകരിക്കൂ. പി.സി. ജോർജ് അവരുടെ കയ്യിലെ ആയുധമായത് ഖേദകരമാണെന്നും അദ്ദേഹം നടത്തിയ പ്രസംഗം പൊതു സമൂഹം അവജ്ഞയോടെ തളളിക്കളയുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Also Read: സാക്ഷികളെ സ്വാധീനിക്കരുത്, പിസി ജോർജിന് ഉപാധികളോടെ ജാമ്യം

വിദ്വേഷ പ്രസം​ഗം നടത്തിയ കേസിൽ പിസി ജോർജിന് വഞ്ചിയൂർ മജിസ്ട്രേറ്റ് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു. സാക്ഷികളെ സ്വാധീനിക്കാരുതെന്നും വിദ്വേഷ പ്രസം​ഗം പാടില്ലെന്നും ജാമ്യ വ്യവസ്ഥയിൽ പറയുന്നു. അതേസമയം തന്റെ പ്രസ്താവനയിൽ ഉറച്ച് നിൽക്കുന്നുവെന്നായിരുന്നു പിസി ജോർജ് പ്രതികരിച്ചത്. നീതി പീഠം തനിക്കൊപ്പമാണെന്നും ജോർജ് പറഞ്ഞു. തീവ്ര വാദ മുസ്ലീംങ്ങൾക്കുള്ള റംസാൻ സമ്മാനമാണ് തന്റെ അറസ്റ്റെന്നും വർഗീയവാദികളുടെ വോട്ട് തനിക്ക് വേണ്ടെന്നേ പറഞ്ഞിട്ടുള്ളുവെന്നും പി.സി ജോർജ് കൂട്ടിച്ചേർത്തു. അറസ്റ്റിന് പിന്നിൽ വലിയ രാഷ്ട്രീയം ഉണ്ടെന്നും പിസി ജോർജ് മാധ്യമങ്ങളോട് പറഞ്ഞു.

ഇന്ന് പുലർച്ചെയാണ് ഈരാറ്റുപേട്ടയിലെ വീട്ടിൽ നിന്ന് ഫോർട്ട് അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘം പി.സി ജോർജിനെ കസ്റ്റ‍ഡിയിലെടുത്തത്. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. 153A, 295A വകുപ്പുകൾ പ്രകാരമാണ് കേസ് എടുത്തത്. മതസ്പർദ്ദ വളർത്തൽ,മത വികാരം വ്രണപ്പെടുത്തൽ എന്നീ കുറ്റങ്ങൾ പി.സി ജോർജ്ജ് ചെയ്തതായി പ്രഥമാ ദൃഷ്ട്യാ ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News