Exclusive : ഇനി കൂട്ട് എൻഡിഎയ്ക്കൊപ്പം മാത്രം; മുന്നണി രാഷ്ട്രീയം വ്യക്തമാക്കി പി സി ജോർജ്

PC George Case വിദ്വേഷ പ്രസംഗം നടത്തിയതിന്റെ പേരിൽ പിണറായി സർക്കാർ തന്നെ വേട്ടയാടിയപ്പോൾ കോൺഗ്രസും അതിന് കൂട്ടു നിന്നുയെന്ന് പിസി കൂട്ടിച്ചേർത്തു. 

Written by - Zee Malayalam News Desk | Last Updated : May 1, 2022, 09:43 PM IST
  • വിദ്വേഷ പ്രസംഗം നടത്തിയതിന്റെ പേരിൽ പിണറായി സർക്കാർ തന്നെ വേട്ടയാടിയപ്പോൾ കോൺഗ്രസും അതിന് കൂട്ടു നിന്നുയെന്ന് പിസി കൂട്ടിച്ചേർത്തു.
  • ആർ.എസ്.എസും, ബിജെപിക്കാരും മാത്രമാണ് തനിക്ക് പിന്തുണ നൽകിയത്.
  • ഇനിയുള്ള രാഷ്ട്രീയ കൂട്ട് എൻഡിഎയ്ക്ക് ഒപ്പമായിരിക്കുമെന്നും പി.സി ജോർജ് വ്യക്തമാക്കി.
  • ഇത് ഔദ്യോഗികമായി പാർട്ടി പ്രഖ്യാപിക്കും.
Exclusive : ഇനി കൂട്ട് എൻഡിഎയ്ക്കൊപ്പം മാത്രം; മുന്നണി രാഷ്ട്രീയം വ്യക്തമാക്കി പി സി ജോർജ്

തിരുവനന്തപുരം : മുന്നണി രാഷ്ട്രീയം ഇനി എൻഡിഎക്കൊപ്പം മാത്രമാണ് വ്യക്തമാക്കി കേരള ജനപക്ഷം സെക്യുലർ പാർട്ടി ചെയർമാൻ പി സി ജോർജ്. ബിജെപികാരോടും, ആർഎസ്എസ് കാരോടും താൻ എന്നും നന്ദി ഉള്ളവനായിരിക്കുമെന്ന് പി.സി ജോർജ് സീ മലയാളം ന്യൂസിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു. വിദ്വേഷ പ്രസംഗം നടത്തിയതിന്റെ പേരിൽ പിണറായി സർക്കാർ തന്നെ വേട്ടയാടിയപ്പോൾ കോൺഗ്രസും അതിന് കൂട്ടു നിന്നുയെന്ന് പിസി കൂട്ടിച്ചേർത്തു. 

ആർ.എസ്.എസും, ബിജെപിക്കാരും മാത്രമാണ് തനിക്ക് പിന്തുണ നൽകിയത്. ഇനിയുള്ള  രാഷ്ട്രീയ കൂട്ട് എൻഡിഎയ്ക്ക് ഒപ്പമായിരിക്കുമെന്നും പി.സി ജോർജ് വ്യക്തമാക്കി. ഇത് ഔദ്യോഗികമായി പാർട്ടി പ്രഖ്യാപിക്കും. 

ALSO READ : സാക്ഷികളെ സ്വാധീനിക്കരുത്, പിസി ജോർജിന് ഉപാധികളോടെ ജാമ്യം

രാജ്യത്ത് കോൺഗ്രസിന് ഇനി നിലനിൽപ്പില്ലെന്നും പി സി. പറഞ്ഞു. ഇടതുപക്ഷ സർക്കാരിന്റെ ഭാഗത്തു നിന്നും ഇത്തരമൊരു അറസ്റ്റ് താൻ പ്രതീക്ഷിച്ചിരുന്നില്ല. ഒരു ഫോൺ ചെയ്താൽ താൻ എത്തുമായിരുന്നു. ഒരു പോലീസ് ബസ് അടക്കം 15 വാഹനമാണ് തന്നെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകാൻ എത്തിച്ചത്. ശബളം കൊടുക്കാൻ കടം വാങ്ങിക്കുന്ന സർക്കാർ അറസ്റ്റ് ചെയ്യാൻ വേണ്ടി മാത്രം ലക്ഷങ്ങളാണ് ഇന്ന് ചില വാക്കിയത്. 

അറസ്റ്റ് നടന്ന മുഖ്യമന്ത്രി അറിവോടെയാണ് നടന്നതെന്ന് നൂറ് ശതമാനവും ഉറപ്പുണ്ട്. ഹിന്ദു സമ്മേളത്തിൽ പറഞ്ഞ കാര്യങ്ങളിൽ യൂസഫ് അലിയുടെത് ഒഴിച്ച് ബാക്കി ഉള്ള എല്ലാ കാര്യങ്ങളിലും ഇപ്പോഴും ഉറച്ച് നിൽക്കുകയാണെന്നും പി.സി ജോർജ് സീ മലയാളം ന്യൂസിനോട് പറഞ്ഞു.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

Trending News