പിണറായിയുടെ അഴിമതിയുടെ തെളിവുകൾ ഇ.ഡിക്ക് കൈമാറുമെന്ന പിസി ജോർജ്

ഐ ടി വകുപ്പ് സെക്രട്ടറി യായിരുന്ന എം ശിവശങ്കർ, ഫാരിസ് അബൂബക്കർ, വീണാ വിജയൻ എന്നിവരുടെ പങ്ക് സംബന്ധിച്ചുള്ള തെളിവുകൾ ഇഡി യ്ക്ക് കൈമാറും. അമേരിക്കൻ റിയൽ എസ്റ്റേറ്റ് കമനിയായ ടോറസുമായി ചേർന്നു ടെക്നോപാർക്കിൽ നടപ്പാക്കുന്ന ഡൗൺ ടൗൺ പ്രോജക്റ്റ് കിഫ്ബിക്കു വേണ്ടി ഇറക്കിയിട്ടുള്ള മസാല ബോണ്ടിന്റെ നടത്തിപ്പിലെ അഴിമതിയിലും ഇവർക്കുള്ള പങ്ക് നിർണായകമാണ്.

Edited by - Zee Malayalam News Desk | Last Updated : Aug 26, 2022, 04:56 PM IST
  • ഇത് തെളിയിക്കാൻ മുഖ്യമന്ത്രിയുടെ മകളുടെ ഉടമസ്ഥതയിലുള്ള കമ്പനിയുടെ അക്കൗണ്ടുകൾ പരിശോധിക്കണം.
  • എം ശിവശങ്കർ, ഫാരിസ് അബൂബക്കർ, വീണാ വിജയൻ എന്നിവരുടെ പങ്ക് സംബന്ധിച്ചുള്ള തെളിവുകൾ ഇഡി യ്ക്ക് കൈമാറും.
  • കടലാസ് ബിനാമി കമ്പനികളായ ടോറസ് കമ്പനിയും മറ്റ് മൂന്ന് കമ്പനികളെ സംബന്ധിച്ചും അന്വേഷണം വേണമെന്ന് പി സി ജോർജ് ആവശ്യപ്പെട്ടു.
പിണറായിയുടെ അഴിമതിയുടെ തെളിവുകൾ ഇ.ഡിക്ക് കൈമാറുമെന്ന പിസി ജോർജ്

കോട്ടയം: പിണറായി വിജയൻ നടത്തിയ അഴിമതികൾ സംബന്ധിച്ച് ഇ ഡി ക്ക് തെളിവുകൾ കൈമാറുമെന്ന് പിസി ജോർജ്. 2016 ൽ അധികാരത്താൽ വന്ന ശേഷം ഐ ടി വകുപ്പിലും അനുബന്ധ ധനകാര്യ മേഖലകളിലും കോടിക്കണക്കിന് അഴിമതി പിണറായി നടത്തിയിട്ടുണ്ട് എന്ന് പിസി ജോർജ് ആരോപിച്ചു.

ഐ ടി വകുപ്പ് സെക്രട്ടറിയായിരുന്ന എം ശിവശങ്കർ, ഫാരിസ് അബൂബക്കർ, വീണാ വിജയൻ എന്നിവരുടെ പങ്ക് സംബന്ധിച്ചുള്ള തെളിവുകൾ ഇഡി യ്ക്ക് കൈമാറും. അമേരിക്കൻ റിയൽ എസ്റ്റേറ്റ് കമനിയായ ടോറസുമായി ചേർന്നു ടെക്നോപാർക്കിൽ നടപ്പാക്കുന്ന ഡൗൺ ടൗൺ പ്രോജക്റ്റ് കിഫ്ബിക്കു വേണ്ടി ഇറക്കിയിട്ടുള്ള മസാല ബോണ്ടിന്റെ നടത്തിപ്പിലെ അഴിമതിയിലും ഇവർക്കുള്ള പങ്ക് നിർണായകമാണ്. 

Read Also: ATM robbery: കൊച്ചിയിൽ വൻ എടിഎം തട്ടിപ്പ്; മെഷീനിൽ കൃത്രിമം നടത്തി കവർച്ച; സിസിടിവി ദൃശ്യം

പിണറായി അധികാരത്തിൽ വന്ന ശേഷമാണ് ടോറസ് കമ്പനിക്ക് പദ്ധതിക്ക് ഭൂമി നൽകിയ താൻ അഴിമതിയുണ്ട്. ഇത് തെളിയിക്കാൻ മുഖ്യമന്ത്രിയുടെ മകളുടെ ഉടമസ്ഥതയിലുള്ള കമ്പനിയുടെ അക്കൗണ്ടുകൾ പരിശോധിക്കണം. കോടിക്കണക്കിന് രൂപയുടെ അഴിമതി നടത്തിയ കടലാസ് ബിനാമി കമ്പനികളായ ടോറസ് കമ്പനിയും മറ്റ് മൂന്ന് കമ്പനികളെ സംബന്ധിച്ചും അന്വേഷണം വേണമെന്ന് പി സി ജോർജ് ആവശ്യപ്പെട്ടു.

ലാവ്‌ലിൻ കേസിൽ പിണറായിക്ക് ശിക്ഷ ഉറപ്പാണെന്നും. ഇനി തനിക്കെതിരെ അനാവശ്യ കേസുകൾ നടപടിയും ഉണ്ടായാൽ കോടതിയെ സമീപിക്കുമെന്നും പി സി പറഞ്ഞു. കഴിഞ്ഞ ദിസവസം പിസി ജോർജിന്‍റെ വീട്ടിൽ പോലീസ് റെയ്ഡ് നടത്തിയിരുന്നു. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News