വാക്സിന്‍ കണ്ടുപിടിക്കും വരെ ജാഗ്രത തുടരണം: ആരോഗ്യ മന്ത്രി കെ.കെ. ശൈലജ

സംസ്ഥാനത്ത് കോവിഡ്  (COVID-19)  കേസുകള്‍ വ്യാപിക്കുന്ന സാഹചര്യത്തില്‍ വാക്സിന്‍ കണ്ടുപിടിക്കുന്നത്  വരെ തികഞ്ഞ ജാഗ്രത  പാലിക്കണമെന്ന നിര്‍ദ്ദേശവുമായി ആരോഗ്യ മന്ത്രി കെ.കെ. ശൈലജ (K K Shaijala) 

Last Updated : Aug 2, 2020, 09:17 AM IST
  • വാക്സിന്‍ കണ്ടുപിടിക്കുന്നത് വരെ തികഞ്ഞ ജാഗ്രത പാലിക്കണമെന്ന നിര്‍ദ്ദേശവുമായി ആരോഗ്യ മന്ത്രി കെ.കെ. ശൈലജ
  • തുടക്കം മുതല്‍ വിശ്രമമില്ലാതെ പ്രവര്‍ത്തിച്ചതിന്‍റെ ഫലമായാണ് കേരളത്തിലെ കോവിഡ് മരണനിരക്ക് മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച്‌ കുറയാന്‍ സഹായകമായതെന്ന് മന്ത്രി
വാക്സിന്‍ കണ്ടുപിടിക്കും വരെ ജാഗ്രത തുടരണം:  ആരോഗ്യ മന്ത്രി കെ.കെ. ശൈലജ

കോഴിക്കോട്: സംസ്ഥാനത്ത് കോവിഡ്  (COVID-19)  കേസുകള്‍ വ്യാപിക്കുന്ന സാഹചര്യത്തില്‍ വാക്സിന്‍ കണ്ടുപിടിക്കുന്നത്  വരെ തികഞ്ഞ ജാഗ്രത  പാലിക്കണമെന്ന നിര്‍ദ്ദേശവുമായി ആരോഗ്യ മന്ത്രി കെ.കെ. ശൈലജ (K K Shaijala

മെയ് മൂന്നിന് ശേഷമാണ് സംസ്ഥാനത്ത് കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതെന്നും  അപായമില്ലാതെ ആളുകളെ എങ്ങനെ വൈറസ് ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടുത്തും എന്നതാണ് നിലവിലെ വെല്ലുവിളിഎന്നും ആരോഗ്യ മന്ത്രി  പറഞ്ഞു.
കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ മേല്‍നോട്ടത്തില്‍ ഇഖ്‌റ ഹോസ്പിറ്റലിന്‍റെ  സഹകരണത്തോടെ ആരംഭിച്ച  കോവിഡ് ചികിത്സാ കേന്ദ്രത്തിന്‍റെ  പ്രവര്‍ത്തനോദ്ഘാടനം നിര്‍വ്വഹിച്ച വേളയിലാണ് മന്ത്രി ഇപ്രകാരം അഭിപ്രായപ്പെട്ടത്.

തുടക്കം മുതല്‍ വിശ്രമമില്ലാതെ പ്രവര്‍ത്തിച്ചതിന്‍റെ  ഫലമായാണ് കേരളത്തിലെ കോവിഡ് മരണനിരക്ക് മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച്‌ കുറയാന്‍ സഹായകമായതെന്ന് മന്ത്രി പറഞ്ഞു. ആരോഗ്യപ്രവര്‍ത്തകരും ബന്ധപ്പെട്ട മറ്റ് ഉദ്യാഗസ്ഥരും രാപകലില്ലാതെ പ്രവര്‍ത്തിക്കുന്നതിന്‍റെ  ഫലമായാണ് കോവിഡ് മരണനിരക്ക് കുറയുന്നതും കൂടുതല്‍ പേര്‍ രോഗമുക്തരാകുന്നതെന്നും മന്ത്രി പറഞ്ഞു. 

Also read: ഇന്ത്യയില്‍ കോവിഡ്‌ ബാധയില്‍ വന്‍ വര്‍ദ്ധനവ്‌, മരണസംഖ്യയിൽ ഇറ്റലിയെ മറികടന്ന് ഇന്ത്യ..!!

തദ്ദേശസ്വയം ഭരണസ്ഥാപനങ്ങള്‍ മുഖാന്തരം കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി നടപ്പിലാക്കുന്നുണ്ട്. തീരപ്രദേശങ്ങളില്‍ കോവിഡ് വ്യാപനത്തിനുള്ള സാധ്യത വളരെ കൂടുതലാണ്. അതിനാല്‍ തീരദേശപ്രദേശങ്ങളിലെ ക്ലസ്റ്ററുകള്‍ പൂര്‍ണമായും അടച്ച്‌ മെഡിക്കല്‍ ടീമിനെ പ്രദേശത്ത് വിന്യസിച്ചാണ് പരിശോധന നടത്തുന്നതെന്നും മന്ത്രി പറഞ്ഞു. 

Trending News