Mental Hospital Death : മാനസികാരോഗ്യ കേന്ദ്രത്തില്‍ രോഗി മരിച്ച സംഭവം; അന്വേഷണത്തിന് നിർദ്ദേശം നൽകി ആരോഗ്യമന്ത്രി

Peroorkada Mental Hospital Death Case :  ആരോഗ്യമന്ത്രി ആരോഗ്യ വകുപ്പ് ഡയറക്ടർക്കാണ് അന്വേഷണ ചുമതല നൽകിയിരിക്കുന്നത്. മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയിലിരിക്കെയാണ് യുവതി മരണപ്പെട്ടത്. 

Written by - Zee Malayalam News Desk | Last Updated : Dec 3, 2022, 01:21 PM IST
  • ആരോഗ്യമന്ത്രി ആരോഗ്യ വകുപ്പ് ഡയറക്ടർക്കാണ് അന്വേഷണ ചുമതല നൽകിയിരിക്കുന്നത്.
  • കൂടാതെ പ്രത്യേകസംഘം രൂപീകരിച്ച് അന്വേഷണം നടത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്.
  • മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയിലിരിക്കെയാണ് യുവതി മരണപ്പെട്ടത്.
  • തലയ്ക്കേറ്റ ക്ഷതമാണ് രോഗിയുടെ മരണത്തിന് കാരണമായതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.
Mental Hospital Death : മാനസികാരോഗ്യ കേന്ദ്രത്തില്‍ രോഗി മരിച്ച സംഭവം; അന്വേഷണത്തിന് നിർദ്ദേശം നൽകി ആരോഗ്യമന്ത്രി

പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍ രോഗി മരിച്ച സംഭവം കൊലപാതകമെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തിയതിന് പിന്നാലെ ആരോഗ്യമന്ത്രി അന്വേഷണത്തിന് നിർദ്ദേശം നൽകി. ആരോഗ്യമന്ത്രി ആരോഗ്യ വകുപ്പ് ഡയറക്ടർക്കാണ് അന്വേഷണ ചുമതല നൽകിയിരിക്കുന്നത്. കൂടാതെ പ്രത്യേകസംഘം രൂപീകരിച്ച് അന്വേഷണം നടത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയിലിരിക്കെയാണ് യുവതി മരണപ്പെട്ടത്. തലയ്ക്കേറ്റ ക്ഷതമാണ് രോഗിയുടെ മരണത്തിന് കാരണമായതെന്നാണ്  പ്രാഥമിക റിപ്പോര്‍ട്ട്. 

മരണപ്പെട്ട യുവതിയോട് ശരീരത്തിൽ നിരവധി പരിക്കുകൾ ഉണ്ടെന്നാണ് യുവതിയുടെ കുടുംബം പറയുന്നത്. സംഭവത്തിൽ കൊലപാതകത്തിനുള്ള സാധ്യതയടക്കം പൊലീസ് ഉദ്യോഗസ്ഥർ പരിശോധിച്ച് വരികെയാണ്. കൊല്ലം ശൂരനാട് സ്വദേശിനിയായ സ്മിതാകുമാരിയാണ് പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സയിലിരിക്കെ മരിച്ചത്. വീട്ടില്‍ വെച്ച് മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടർന്ന്  ഞായാറാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു സ്മിതാകുമാരിയെ  പേരൂര്‍ക്കട ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചത്. 

ALSO READ: Crime News: മാനസികാരോഗ്യ കേന്ദ്രത്തില്‍ രോഗി മരിച്ച സംഭവം കൊലപാതകമെന്ന് കുടുംബം

വാര്‍ഡില്‍ ചികിത്സയിലായിരുന്ന സ്മിതാകുമാരിയും മറ്റൊരു രോഗിയും തമ്മില്‍ പ്രശ്നങ്ങളുണ്ടായതിനെ തുടര്‍ന്ന് ഇവരെ പ്രത്യേക സെല്ലിലേക്ക് മാറ്റുകയും ചെയ്തിരുന്നു. ഈ സെല്ലിലാണ് ചൊവാഴ്ച വൈകിട്ട് 5 മണിയോടെ സ്മിതാകുമാരിയെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. പോസ്റ്റുമോര്‍ട്ടത്തിൽ സ്മിതയുടെ തലയ്ക്ക് ഗുരുതര പരുക്കേറ്റതായി സ്ഥിരീകരിച്ചിട്ടുണ്ട്. മാത്രമല്ല മെഡിക്കല്‍ കോളജിലെത്തും മുൻപ് സ്മിതയുടെ മരണം സംഭവിച്ചിരുന്നെന്നും റിപ്പോര്‍ട്ടിൽ പറയുന്നുണ്ട്.  ഇതിനു മുൻപും രണ്ടു തവണ സ്മിതാകുമാരി ഇവിടെ ചികിത്സ തേടിയിട്ടുണ്ട്. മരണത്തെ കുറിച്ച് കൃത്യമായ നിഗമനത്തിലെത്താന്‍ ഫൊറൻസിക് സര്‍ജന്‍ സംഭവസ്ഥലം സന്ദര്‍ശിക്കും. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News