തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവന്‍ പെറ്റ് ഷോപ്പുകള്‍ക്കടക്കം ലൈസന്‍സ് നിര്‍ബന്ധമാക്കുമെന്ന് മൃഗസംരക്ഷണവകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി. മൃഗങ്ങളെ വളര്‍ത്തുന്നവര്‍ അവയെ നിയമാനുസൃതമായി സംരക്ഷിയ്ക്കുന്നുവെന്ന് ഉറപ്പാക്കാനാണിത്. തിരുവനന്തപുരം ലുലു മാളില്‍ പെറ്റ് കാര്‍ണിവല്‍ ഉദ്ഘാടനം ചെയ്ത് സംസാരിയ്ക്കുകയായിരുന്നു മന്ത്രി.
കാർണിവലിലെ വൈവിധ്യം
പര്‍വതാരോഹകര്‍ക്ക് വഴികാട്ടിയായിരുന്ന സ്വിറ്റ്സര്‍ലന്‍ഡുകാരന്‍ സെന്റ് ബര്‍ണാഡ്, 55 കിലോമീറ്ററിലധികം വേഗത്തില്‍ കുതിച്ചു പായുന്ന ഇംഗ്ലണ്ടിലെ മുയല്‍വേട്ടക്കാരന്‍ വിപ്പെറ്റ്, വടക്കേഅമേരിക്കയില്‍ നിന്നുള്ള ഭീമന്‍ വളര്‍ത്തുപൂച്ച മെയിന്‍കൂണ്‍, ഒറ്റനോട്ടത്തില്‍ പൂച്ചയാണോ കടുവയാണോ എന്ന് സംശയം തോന്നിപ്പിയ്ക്കുന്ന ബംഗാള്‍ പൂച്ച, പറക്കുന്ന അണ്ണാന്‍ എന്നിങ്ങനെ അപൂര്‍വ്വവും കൗതുകവും നിറഞ്ഞ കാഴ്ചകളാണ് കാര്‍ണിവലിനെ ശ്രദ്ധേയമാക്കുന്നത്.
ലുലു മാളില്‍ പെറ്റ് കാര്‍ണിവല്‍ മൃഗസംരക്ഷണവകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. കോവിഡ് പ്രതിസന്ധിയ്ക്ക് പിന്നാലെ പലയിടത്തും വളര്‍ത്തുമൃഗങ്ങളെ സംരക്ഷിയ്ക്കുന്നതിലടക്കം വീഴ്ചകള്‍ സംഭവിച്ചത് ശ്രദ്ധയില്‍പ്പെട്ടിടുണ്ട്. ഇത് കണക്കിലെടുത്ത് മൃഗങ്ങളെ വളര്‍ത്തുന്നവര്‍ അവയെ നിയമാനുസൃതമായി സംരക്ഷിയ്ക്കാന്‍ കൂടി തയ്യാറാകണമെന്ന് മന്ത്രി പറഞ്ഞു.
പെറ്റ് കാര്‍ണിവലിലെ പവലിയനുകളും മന്ത്രി സന്ദര്‍ശിച്ചു. കാര്‍ണിവലിന്‍റെ ഭാഗമായി പെറ്റ് അഡോപ്ഷന്‍ ഡ്രൈവ്, ഫണ്‍ ഡോഗ് ഷോ അടക്കം സംഘടിപ്പിച്ചിട്ടുണ്ട്. അഡോപ്ഷന്‍ ഡ്രൈവില്‍ പങ്കെടുക്കാനായി നിരവധി പേരാണ് നായ്ക്കുട്ടികളും, പൂച്ചക്കുട്ടികളുമായി ആദ്യ ദിനം തന്നെ കാര്‍ണിവലിലെത്തിയെത്. മൂന്ന് ദിവസമാണ് പെറ്റ് കാര്‍ണിവല്‍ നീണ്ടു നിൽക്കുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...