ചവറയില്‍ പാലം തകര്‍ന്ന്‍ മൂന്നുപേര്‍ മരിച്ച സംഭവത്തില്‍ മുഖ്യമന്ത്രി അനുശോചനം രേഖപ്പെടുത്തി

ചവറയില്‍ നടപ്പാലം തകര്‍ന്ന് മൂന്ന് പേര്‍ മരിച്ച സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചനം രേഖപ്പെടുത്തി. അപകടത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് സാമ്പത്തികസഹായവും പരിക്കുപറ്റിയവര്‍ക്ക് ചികില്‍സാ സഹായവും സര്‍ക്കാര്‍ ചെയ്തുകൊടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം നിര്‍ഭാഗ്യകരമായ അപകടങ്ങള്‍ ആവര്‍ത്തിക്കാതെയിരിക്കാന്‍ വേണ്ട നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

Last Updated : Oct 31, 2017, 06:34 PM IST
ചവറയില്‍ പാലം തകര്‍ന്ന്‍ മൂന്നുപേര്‍ മരിച്ച സംഭവത്തില്‍ മുഖ്യമന്ത്രി അനുശോചനം രേഖപ്പെടുത്തി

തിരുവനന്തപുരം: ചവറയില്‍ നടപ്പാലം തകര്‍ന്ന് മൂന്ന് പേര്‍ മരിച്ച സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചനം രേഖപ്പെടുത്തി. അപകടത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് സാമ്പത്തികസഹായവും പരിക്കുപറ്റിയവര്‍ക്ക് ചികില്‍സാ സഹായവും സര്‍ക്കാര്‍ ചെയ്തുകൊടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം നിര്‍ഭാഗ്യകരമായ അപകടങ്ങള്‍ ആവര്‍ത്തിക്കാതെയിരിക്കാന്‍ വേണ്ട നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

കൊല്ലം ജില്ലയിലെ ചവറയിലെ പൊതുമേഖലാസ്ഥാപനമായ കേരള മിനറല്‍സ് ആന്‍ഡ്‌ മെറ്റല്‍സ്‌ ലിമിറ്റഡിന്‍റെ പാലം തകര്‍ന്നു വീണ് മൂന്നുപേര്‍ മരിക്കുകയും എണ്‍പതിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.  ടി. എസ് കനാലിന് കുറുകെ കെ എം എം എല്ലിന്‍റെ പ്രധാനപ്പെട്ട യൂണിറ്റില്‍ നിന്നും മിനറല്‍സ് ആന്‍ഡ്‌ സാന്‍ഡ് യൂണിറ്റിലേയ്ക്ക് ബന്ധിപ്പിക്കുന്ന നടപ്പാലമാണ് തകര്‍ന്നത്. 

Trending News