ന്യൂഡല്‍ഹി: കേരള മുഖ്യമന്ത്രി പിണറായി വിജയനും കേരളത്തില്‍നിന്നുള്ള കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനവും തമ്മില്‍ കൂടിക്കാഴ്ച്ച നടത്തി. ഡല്‍ഹി കേരള ഹൗസില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. കേന്ദ്രമന്ത്രിക്കു മുഖ്യമന്ത്രിയുടെ വക വിരുന്നു സല്‍ക്കാരവും ഉണ്ടായിരുന്നു.
വിരുന്നിനു ശേഷം മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയും മാധ്യമങ്ങളോട് സംസാരിച്ചു. അല്‍ഫോൻസ് കണ്ണന്താനം മികച്ച പാര്‍ലമെന്‍റേറിയനാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മാധ്യമങ്ങളോട് പറഞ്ഞു. നിയമസഭയില്‍ തിളങ്ങിയതുപോലെ പാര്‍ലമെന്‍റിലും കണ്ണന്താനത്തിനു മികച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.
പിണറായി വജയനാണ് തന്നെ രാഷ്ട്രീയത്തില്‍ കൊണ്ടുവന്നതെന്ന് അല്‍ഫോൻസ് കണ്ണന്താനം പറഞ്ഞു. വ്യക്തിപരമായി തനിക്ക് മുഖ്യമന്ത്രിയുമായി വളരെ അടുത്ത ബന്ധമാണ് ഉള്ളതെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയോടുള്ള തന്‍റെ നന്ദിയും കടപ്പാടും അദേഹം മാധ്യമങ്ങളുമായി പങ്കുവെച്ചു.