Kottayam : കനത്ത മഴയെ (Heavy Rain) തുടർന്ന് ഉരുൾ പൊട്ടൽ (Landslide) ഉണ്ടായ കോട്ടയം കൂട്ടിക്കലിലും (Koottikkal), ഇടുക്കി കൊക്കയാറിലും (Kokkayyar) ഇന്ന് രാവിലെ മുതൽ രക്ഷാപ്രവർത്തനം പുനരാരംഭിച്ചു. കൂട്ടിക്കലിൽ 4 പേരുടെ മൃതദേഹം കണ്ടെത്തി. രണ്ട് സ്ഥലങ്ങളിൽ നിന്നുമായി ഇനിയും 15 പേരെ കണ്ടെത്താനുണ്ട്. കൂട്ടിക്കലിൽ ഉരുൾപൊട്ടലിനെ തുടർന്ന് കാണാതായവരിൽ മൂന്ന് പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്.
കൂട്ടിക്കലിലെ കവാലിയിലാണ് ഇപ്പോൾ തിരച്ചിൽ തുടരുന്നത് . കൂട്ടിക്കലിൽ ഇനിയും ഏഴ് പേരെ കൂടി കണ്ടെത്താനുണ്ട്. രക്ഷ പ്രവർത്തനത്തിനായി സൈന്യത്തെ പ്രദേശത്ത് വിന്യസിപ്പിച്ചിട്ടുണ്ട്. 40 അംഗ സംഘമാണ് ഇപ്പോൾ സ്ഥലത്ത് രക്ഷാപ്രവർത്തനത്തിനായി വിന്യസിപ്പിച്ചിരിക്കുന്നത്. കൂട്ടിക്കലിൽ ഉരുൾപ്പെട്ടലിനെ തുടർന്ന് വാൻ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്.
കൊക്കയാറിൽ രണ്ടിടങ്ങളിലായി ആണ് അപകടം ഉണ്ടായിരിക്കുന്നത്. ഇവിടങ്ങളിൽ നിന്നായി എട്ട് പേര ഇനിയും കണ്ടെത്താനുണ്ട്. സഥലത്ത് രക്ഷാപ്രവർത്തങ്ങൾക്കായി ഫോഴ്സ്, എൻഡിആർഎഫ്, റവന്യു, പൊലീസ് സംഘങ്ങളുമായി എത്തുന്നുണ്ട്. കൂടാതെ രക്ഷ പ്രവർത്തനം വേഗത്തിലാക്കാൻ പ്രദേശത്ത് ഡോഗ് സ്‌ക്വഡിന്റെ സഹായവും തേടിയിട്ടുണ്ട്.
ALSO READ: കേരളത്തിൽ കനത്ത മഴയെ തുടർന്നുണ്ടായ അപകടങ്ങളിൽ 12 പേരെ കാണാതായി
കൊക്കയാറിലേ ഉരുൾപൊട്ടൽ നടന്ന പ്രദേശത്തെ രക്ഷാപ്രവർത്തനങ്ങൾ അതീവ ദുഷ്‌കരമാണ്.ദുരന്ത പ്രശത്തിന് തൊട്ട് സമീപ പ്രദേശത്ത് ഒഴുക്കു്ന്ന മണിമലയാട്ടിൽ ശക്തമായ ഒഴുക്കൻ ഇപ്പോൾ അനുഭവപ്പെടുന്നത്. ഇത് രക്ഷാപ്രവർത്തനത്തിന് തടസം സൃഷ്ടിക്കുന്നുണ്ട്.
ALSO READ: കേരളത്തിൽ കനത്ത മഴ തുടരും; 4 ജില്ലകളിൽ അതിതീവ്ര മഴയ്ക്ക് സാധ്യത
സംസ്ഥാനത്ത് കനത്ത മഴയെ (Heavy Rain) തുടർന്ന് വൻ നാശനഷ്ടങ്ങൾ ഉണ്ടായ സാഹചര്യത്തിൽ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് അടിയന്തര നടപടികള്‍ സ്വീകരിച്ചുവെന്ന് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ (Minister MV Govindhan) പറഞ്ഞു. റെഡ്, ഓറഞ്ച് അലര്‍ട്ടുകള്‍ (Red Alert, Orange Alert) പ്രഖ്യാപിച്ച ജില്ലകളില്‍ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സജീവമായി രംഗത്തിറങ്ങി കഴിഞ്ഞുവെന്ന് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...