Wayanad landslide: പ്രധാനമന്ത്രി നരേന്ദ്ര മോദി വയനാട്ടിലേക്ക്; ദുരന്തമേഖല സന്ദർശിക്കും

PM Narendra Modi: വയനാട്ടിലെ ദുരന്ത മേഖലയും ക്യാമ്പും പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശിക്കും.

Written by - Zee Malayalam News Desk | Last Updated : Aug 7, 2024, 07:37 PM IST
  • കണ്ണൂർ വിമാനത്താവളത്തിൽ ഇറങ്ങി ഹെലികോപ്ടർ മാർ​ഗം ആയിരിക്കും പ്രധാനമന്ത്രി വയനാട്ടിലേക്ക് എത്തുക
  • വയനാട്ടിലെ ദുരിതാശ്വാസ ക്യാമ്പും പ്രധാനമന്ത്രി സന്ദർശിക്കുമെന്നാണ് സൂചന
Wayanad landslide: പ്രധാനമന്ത്രി നരേന്ദ്ര മോദി വയനാട്ടിലേക്ക്; ദുരന്തമേഖല സന്ദർശിക്കും

വയനാട്: പ്രധാനമന്ത്രി നരേന്ദ്ര മോദി ഉരുൾപൊട്ടൽ നടന്ന വയനാട് ദുരന്ത മേഖല സന്ദർശിക്കും. ശനിയാഴ്ചയാണ് പ്രധാനമന്ത്രി വയനാട്ടിലെത്തുക. കണ്ണൂർ വിമാനത്താവളത്തിൽ ഇറങ്ങിയ ശേഷം ഹെലികോപ്ടർ മാർ​ഗം ആയിരിക്കും പ്രധാനമന്ത്രി വയനാട്ടിലേക്ക് എത്തുക. ദുരന്ത ബാധിത മേഖലയും ക്യാമ്പും പ്രധാനമന്ത്രി സന്ദർശിക്കുമെന്നാണ് വിവരം.

ഡൽഹിയിൽ നിന്ന് പ്രത്യേക വിമാനത്തിലായിരിക്കും നരേന്ദ്ര മോദി കണ്ണൂർ വിമാനത്താവളത്തിൽ എത്തുക. ദുരന്തബാധിത പ്രദേശങ്ങൾ ഹെലികോപ്ടറിൽ സന്ദർശിക്കും. അതിന് ശേഷം ദുരിതബാധിതർ താമസിക്കുന്ന ക്യാമ്പുകളും സന്ദർശിക്കുമെന്നാണ് വിവരം. വയനാട്ടിലെ പുനരധിവാസവുമായി ബന്ധപ്പെട്ട ആവശ്യങ്ങളെ സംബന്ധിച്ച് സംസ്ഥാന സർക്കാർ കേന്ദ്രസർക്കാരിനോട് ആവശ്യങ്ങൾ ഉന്നയിച്ചിട്ടുണ്ട്.

ALSO READ: ഇനി കണ്ടെത്താനുള്ളത് 152 പേരെ; തെരച്ചിൽ തുടരും, 9ാം ദിവസം പരിശോധന വിവിധ വകുപ്പ് മേധാവിമാർ ചേർന്ന്

അതേസമയം, ഉരുൾപൊട്ടലിൽ കാണാതായവർക്ക് വേണ്ടിയുള്ള തെരച്ചിൽ തുടരുകയാണ്. വിവിധ വകുപ്പുകളുടെ മേധാവിമാർ ചേർന്നാണ് ഇന്ന് ദുരന്തമേഖലയിൽ പരിശോധന നടത്തിയത്. നേരത്തെ പരിശോധിച്ച സ്ഥലങ്ങളിൽ വീണ്ടും വിശദമായി പരിശോധന നടത്തും. സൺറൈസ് വാലിയിലും പ്രത്യേക സംഘം പരിശോധന തുടരും.

തിരിച്ചറിയാത്ത 44 മൃതദേഹങ്ങളും 176 ശരീരഭാഗങ്ങളുമാണ് ഇതുവരെ സംസ്കരിച്ചത്. ദുരന്തത്തിൽപ്പെട്ട 152 പേരെ ഇനിയും കണ്ടെത്താനുണ്ട്.  കാണാതായവരുടെ പേരും വിലാസവും ഫോട്ടോയും ഉൾപ്പടെ കരട് പട്ടിക പ്രസിദ്ധീകരിച്ചിട്ടുണ്ട്. കാണാതായവരുടെ ബന്ധുക്കൾ ഡിഎൻഎ പരിശോധനയ്ക്കായി രക്തസാമ്പിളുകൾ നൽകാൻ തയ്യാറാകണമെന്ന് മന്ത്രി കെ രാജൻ അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News