കൊച്ചി: ശബരിമലയില്‍ ദര്‍ശനത്തിനായി യാത്ര തിരിച്ച ബിന്ദു അമ്മിണിയ്ക്ക് നേരെ പ്രതിഷേധം.
പ്രതിഷേധക്കാര്‍ തന്‍റെ മുഖത്ത് മുളകുപൊടി എറിഞ്ഞുവെന്ന് ബിന്ദു പറഞ്ഞു. സംഭവം നടന്നത് കൊച്ചി കമ്മീഷണര്‍ ഓഫീസിന് മുന്നില്‍ വച്ചാണ്. അയ്യപ്പ കര്‍മ്മസമിതിയുടെ പ്രവര്‍ത്തകരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.
എന്നാല്‍ ശബരിമലയിലേയ്ക്ക് പോകാന്‍ സുപ്രീംകോടതിയുടെ സംരക്ഷണമുണ്ടെന്ന്‍ ബിന്ദു അമ്മിണി പ്രതികരിച്ചു.
തൃപ്തിയും സംഘവും കമ്മീഷ്ണറുടെ ഓഫീസില്‍ ഉണ്ടെന്നാണ് സൂചന. ശബരിമലയിലേയ്ക്ക് പുറപ്പെട്ട സംഘത്തെ പൊലീസ് കൊച്ചിയിലെത്തിച്ചുവെന്നാണ് വിവരം.
പോലീസ് സുരക്ഷയ്ക്ക് വേണ്ടിയാണു സംഘം കമ്മീഷണറുടെ ഓഫീസില്‍ എത്തിയത്. സുരക്ഷ കിട്ടിയാലും ഇല്ലെങ്കിലും ശബരിമല ദര്‍ശനം നടത്തുമെന്നാണ് സംഘം പറയുന്നത്.
പൊലീസ് ഇവരെ സുരക്ഷിതമായ മറ്റൊരു സ്ഥലത്തേയ്ക്ക് നീക്കാനുള്ള ശ്രമത്തിലാണെന്നാണ് സൂചന. അതേസമയം മുളക് പൊടിയെറിഞ്ഞെന്ന ആരോപണം കള്ളമെന്ന് സ്ഥലത്തുണ്ടായിരുന്നവര്‍ പറയുന്നു.
കഴിഞ്ഞ മണ്ഡലകാലത്ത് ബിന്ദു അമ്മിണി പൊലീസ് സഹായത്തോടെ ആരും അറിയാതെ ശബരിമല ദര്‍ശനം നടത്തിയിരുന്നു. പൊലീസ് അകമ്പടിയോടെ രഹസ്യമായാണ് ബിന്ദുവും, കനക ദുര്‍ഗ്ഗയും ശബരിമല ദര്‍ശനം നടത്തിയത്. ദര്‍ശനത്തിന് ശേഷമാണ് വിവരം പുറംലോകം അറിയുന്നത്.