ന്യൂഡല്‍ഹി: ബിജെപിയെ വിമര്‍ശിച്ചുകൊണ്ട് സിപിഐ(എം) ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും രംഗത്തെത്തി.
കേരളത്തില്‍ രാഷ്ട്രീയ അക്രമങ്ങള്‍ക്ക് തുടക്കമിട്ടത് ബിജെപിയാണ് എന്ന് അദ്ദേഹം ആരോപിച്ചു. ആക്രമ രാഷ്ട്രീയം ഭീതിയുടെ രാഷ്ട്രീയമാണ്. ജനങ്ങളില്‍ ഭീതി വളര്‍ത്തി ഹിന്ദു ധ്രുവീകരണത്തിനാണ് ബിജെപി ശ്രമിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു. ഇതിന് ജനം ബിജെപിക്ക് മറുപടി നല്‍കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ആര്‍എസ്എസിന്‍റെ അക്രമരാഷ്ട്രീയത്തിനെതിരെ ഈ മാസം 9ന് രാജ്യവ്യാപക പ്രതിഷേധം നടത്തുമെന്നും യെച്ചൂരി പറഞ്ഞു.
The entire cycle of violence has been generated by the RSS: Sitaram Yechury, CPI(M) pic.twitter.com/kN22wiZWC7
— ANI (@ANI) October 4, 2017
It is a case of the pot calling the kettle black: CPM's Sitaram Yechury on BJP's Jan Raksha Yatra pic.twitter.com/WACHQqTC6O
— ANI (@ANI) October 4, 2017