ജനപ്രിയ നോവലിസ്റ്റ് മാത്യു മറ്റം അന്തരിച്ചു

ജനപ്രിയ നോവലിസ്റ്റ് മാത്യു മറ്റം  (65) അന്തരിച്ചു.പുലർച്ചെ മൂന്നരയോടെ കോട്ടയം സംക്രാന്തിയിലെ വസതിയിൽവെച്ച് ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം.  സംസ്ക്കാരം നാളെ മൂന്നരയ്ക്ക് പാറമ്പുഴ ബേദ്‍ലഹേം പള്ളിയില്‍. മനോരമ, മംഗളം എന്നിങ്ങനെ 13 വാരികകളില്‍ ഒരേ സമയം നോവലുകള്‍ എഴുതിയിരുന്നു.

Last Updated : May 29, 2016, 04:53 PM IST
ജനപ്രിയ നോവലിസ്റ്റ് മാത്യു മറ്റം അന്തരിച്ചു

കോട്ടയം : ജനപ്രിയ നോവലിസ്റ്റ് മാത്യു മറ്റം  (65) അന്തരിച്ചു.പുലർച്ചെ മൂന്നരയോടെ കോട്ടയം സംക്രാന്തിയിലെ വസതിയിൽവെച്ച് ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം.  സംസ്ക്കാരം നാളെ മൂന്നരയ്ക്ക് പാറമ്പുഴ ബേദ്‍ലഹേം പള്ളിയില്‍. മനോരമ, മംഗളം എന്നിങ്ങനെ 13 വാരികകളില്‍ ഒരേ സമയം നോവലുകള്‍ എഴുതിയിരുന്നു.

ആകെ  270ലധികം നോവലുകൾ രചിച്ചിട്ടുണ്ട്.ലക്ഷംവീട്,അഞ്ചു സുന്ദരികള്‍, ഞാലിപ്പഴം, കരിമ്പ്, മെയ്ദിനം,ദൈവം ഉറങ്ങിയിട്ടില്ല, പ്രഫസറുടെ മകൾ, റൊട്ടി  തുടങ്ങിയവയാണ് പ്രധാന നോവലുകള്‍. കരിമ്പ്,മെയ്ദിനം എന്നിവ പിന്നീട് സിനിമയയും ആലിപ്പഴം സീരിയലും ആയി പുറത്തിറങ്ങിയിരുന്നു 

ഭാര്യ: വത്സമ്മ. മക്കൾ: കിഷോർ, എമിലി, മരുമക്കൾ: ജിജി, റോയി

 

Trending News