Crime: യുവാവിന്റെ മരണം തലയ്ക്കടിയേറ്റെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്; അന്വേഷിക്കാതെ പോലീസ്

ജൂൺ 1-ാം തീയതിയാണ് സുനിൽ എന്ന ജോസിനെ ദുരൂഹ സാഹചര്യത്തിൽ റോഡിനോട് ചേർന്ന സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. 

Written by - Zee Malayalam News Desk | Last Updated : Oct 21, 2023, 08:33 AM IST
  • ആദ്യം മുതൽക്കെ വീട്ടുകാർക്കും നാട്ടുകാർക്കും മരണത്തിൽ സംശയം ഉണ്ടായിരുന്നു.
  • ശരീരത്തിന്റെ പല ഭാഗങ്ങളിലും ചെറിയ മുറിവുകളും കണ്ടെത്തിയിരുന്നു.
  • ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ ബി.രാജി മുഖ്യമന്ത്രിക്ക് പരാതി നൽകി.
Crime: യുവാവിന്റെ മരണം തലയ്ക്കടിയേറ്റെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്; അന്വേഷിക്കാതെ പോലീസ്

തിരുവനന്തപുരം: പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ തലയ്ക്കടിയേറ്റാണ് യുവാവ് മരിച്ചതെന്ന് കണ്ടെത്തിയിട്ടും അന്വേഷണത്തിന് തയാറാകാതെ ആര്യനാട് പോലീസ്. ജൂൺ 1-ാം തീയതിയാണ് ആര്യനാട് കാനക്കുഴി ഊറുവള്ളി റോഡരികത്ത് വീട്ടിൽ യുവാവായ സുനിൽ എന്ന ജോസ് (39) സംശയാസ്പദമായ സാഹചര്യത്തിൽ റോഡിനോട് ചേർന്ന സ്ഥലത്ത് മരണപ്പെട്ട അവസ്ഥയിൽ കാണപ്പെട്ടത്. ആദ്യം മുതൽക്കെ വീട്ടുകാർക്കും നാട്ടുകാർക്കും സംശയം ഉണ്ടായിരുന്നു. തുടർന്ന് ആര്യനാട്  പോലീസ് ക്രൈം 1024/2023 എന്ന നമ്പറിൽ എഫ് ഐ ആർ ഇട്ട് കേസ് രജിസ്റ്റർ ചെയ്തു. തുടർന്ന് നടന്ന പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ ജോസിന്റെ തലയ്ക്ക് ഏറ്റ ക്ഷതത്തെ തുടർന്നാണ് മരണ കാരണമെന്ന് പറയുന്നത്. കൂടാതെ ശരീരത്തിന്റെ പല ഭാഗങ്ങളിലും ചെറിയ ചെറിയ മുറിവുകളും കണ്ടെത്തി. ഇതാണ് ബന്ധുക്കൾക്ക് ആര്യനാട് പോലീസിന്റെ അന്വേഷണത്തിൽ സംശയം വർദ്ധിച്ചത്. തുടർന്ന് തങ്ങൾ പറഞ്ഞിട്ടുള്ള കാര്യങ്ങൾ അന്വേഷണ മൊഴിയിൽ രേഖപ്പെടുത്തിയിട്ടില്ലന്നും ആര്യനാട് പോലീസിന്റെ അന്വേഷണം നീതിപൂർവ്വമല്ലെന്നും തന്റെ ഭർത്താവ് ജോസിന്റെ മരണം ക്രൈംബ്രാഞ്ചിനെ കൊണ്ട് അന്വേഷിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ഭാര്യ ബി.രാജി മുഖ്യമന്ത്രിക്ക്  പരാതി നൽകി.

ALSO READ: പെരുമ്പാവൂരിൽ വീണ്ടും അതിഥി തൊഴിലാളിയുടെ കുഞ്ഞിന് നേരെ ലൈംഗികാതിക്രമം

എതിർ കക്ഷികളായ സജുകുമാറിന്റെയും അനിൽകുമാറിന്റെയും വീട്ടിലേക്ക് സംഭവ ദിവസം മരണപ്പെട്ട ജോസ് കയറി പോകുന്നത് കണ്ടതായി സമീപത്ത് കട നടത്തുന്ന കാനക്കുഴി സ്വദേശിയായ അസറി പറയുന്നു. മരണപ്പെട്ട ജോസിന് നെടുമങ്ങാട് കോടതിയിൽ എതിർകക്ഷികൾ വാദിയായ കേസ് പറഞ്ഞു തീർക്കാൻ അവരുടെ വീട്ടിലേക്ക് പോകുന്നുവെന്ന് തന്റെ സുഹൃത്തുക്കളോട് പറഞ്ഞതായും പരാതിയിലുണ്ട്. എതിർ കക്ഷികൾ വീട്ടിൽ വെച്ച് മർദ്ദിച്ച് കൊലപ്പെടുത്തി ഗേറ്റിന് പുറത്ത് കൊണ്ടുവന്ന് ഇട്ടതാണെന്നും മരിച്ചു കിടക്കുന്നതും ജോസിന്റെ ചെരുപ്പ് കൊണ്ട് വച്ചിട്ടുള്ള ഫോട്ടോയും കണ്ടാൽ കൊലപാതകം ആണെന്ന്  വ്യക്തമാകുമെന്നും പരാതിയിൽ പറയുന്നു.

മരണപ്പെട്ട ജോസിനും ഭാര്യ രാജിക്കും നാലു വയസു പ്രായമുള്ള ജോത്സന, രണ്ട് വയസുള്ള ജോജി എന്നീ രണ്ട് മക്കളാണ് ഉള്ളത്. പോലീസ് അധികാരികൾ നിഷ്ക്രിയമായും നിരുത്തരവാദപരമായും പ്രവർത്തിക്കുന്നതിനെതിരെയും ജോസിന്റെ കൊലപാതകികളെ അറസ്റ്റ് ചെയ്ത് നിയമത്തിന് മുന്നിൽ കൊണ്ട് വരണമെന്നും ആവശ്യപ്പെട്ട് നാട്ടുകാരുടെ നേതൃത്വത്തിൽ ആക്ഷൻ കൗൺസിൽ രൂപീകരിച്ച് സമര പരിപാടിയുമായി മുന്നോട്ട് പോകുമെന്ന് വാർഡ് മെമ്പർ അനിൽകുമാർ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News