Vayalar Award 2021: വയലാർ അവാർഡ് ബെന്യാമിന്; കൃതി മാന്തളിരി ലെ 20 കമ്യൂണിസ്റ്റ് വർഷങ്ങൾ

 45-ാമത് വയലാർ രാമവർമ്മ മെമ്മോറിയൽ സാഹിത്യ അവാർഡാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്.  

Written by - Zee Malayalam News Desk | Last Updated : Oct 9, 2021, 12:42 PM IST
  • 45-ാമത് വയലാർ രാമവർമ്മ മെമ്മോറിയൽ സാഹിത്യ അവാർഡാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്.
  • 2021 ഒക്ടോബർ 9-ാം തീയതി തിരുവനന്തപുരത്ത് മസ്ക്കറ്റ് ഹോട്ടലിൽ സിംഫണിയിൽ കൂടിയ ജഡ്ജിംഗ് കമ്മിറ്റി "മാന്തളിരി ലെ 20 കമ്യൂണിസ്റ്റ് വർഷങ്ങൾ " ശുപാർശ ചെയ്യുകയായിരുന്നു.
  • തുടർന്ന് ജഡ്ജിംഗ് കമ്മിറ്റിയുടെ ശുപാർശ അംഗീകരിച്ചു കൊ ]ണ്ട് വയലാർ രാമവർമ്മ മെമ്മോറിയൽ ട്രസ്റ്റ് "മാന്തളിരി ലെ 20 കമ്യൂണിസ്റ്റ് വർഷങ്ങൾ ക്ക് അവാർഡ് നൽകാൻ തീരുമാനിച്ചു.
  • ശ്രീമതി. കെ. ആർ മീര, ഡോ. ജോർജ്ജ് ഓണക്കൂർ, ഡോ.സി. ഉണ്ണികൃഷ്ണൻ എന്നിവരാണ് ജഡ്ജിംഗ് കമ്മിറ്റി അംഗങ്ങൾ.
Vayalar Award 2021: വയലാർ അവാർഡ് ബെന്യാമിന്; കൃതി മാന്തളിരി ലെ 20 കമ്യൂണിസ്റ്റ് വർഷങ്ങൾ

THiruvananthapuram : ഈ വർഷത്തെ  വയലാർ രാമവർമ്മ മെമ്മോറിയൽ  (Vayalar Award) സാഹിത്യ അവാർഡ് ബെന്യാമിൻ്റെ (Benyamin) "മാന്തളിരി ലെ 20 കമ്യൂണിസ്റ്റ് വർഷങ്ങൾ " എന്ന കൃതിക്ക് ലഭിച്ചു. 45-ാമത് വയലാർ രാമവർമ്മ മെമ്മോറിയൽ സാഹിത്യ അവാർഡാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്.  2021 ഒക്ടോബർ 9-ാം തീയതി തിരുവനന്തപുരത്ത് മസ്ക്കറ്റ് ഹോട്ടലിൽ സിംഫണിയിൽ കൂടിയ ജഡ്ജിംഗ് കമ്മിറ്റി "മാന്തളിരി ലെ 20 കമ്യൂണിസ്റ്റ് വർഷങ്ങൾ "  ശുപാർശ  ചെയ്യുകയായിരുന്നു.

തുടർന്ന് ജഡ്ജിംഗ് കമ്മിറ്റിയുടെ ശുപാർശ അംഗീകരിച്ചു കൊ ]ണ്ട് വയലാർ രാമവർമ്മ മെമ്മോറിയൽ ട്രസ്റ്റ്  "മാന്തളിരി ലെ 20 കമ്യൂണിസ്റ്റ് വർഷങ്ങൾ ക്ക് അവാർഡ് നൽകാൻ തീരുമാനിച്ചു. ശ്രീമതി. കെ. ആർ മീര, ഡോ. ജോർജ്ജ് ഓണക്കൂർ, ഡോ.സി. ഉണ്ണികൃഷ്ണൻ എന്നിവരാണ് ജഡ്ജിംഗ് കമ്മിറ്റി അംഗങ്ങൾ. 

ALSO READ: KAS Rank List: കേരളാ പോലീസിൻറെ പരിശ്രമശാലികൾ കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിലേയ്ക്ക്

വയലാർ രാമവർമ്മ മെമ്മോറിയൽ ട്രസ്റ്റ് പ്രസിഡന്റ് ശ്രീ. പെരുമ്പടവം ശ്രീധരൻ ജഡ്ജിംഗ് കമ്മിറ്റിയുടെ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. ഒരു ലക്ഷം രൂപയും ശില്പവുമാണ് അവാർഡ് . പ്രശസ്ത ശിൽപി കാനായി കുഞ്ഞിരാമൻ വെങ്കലത്തിൽ നിർമ്മിക്കുന്ന മനോഹരവും അർത്ഥപൂർണ്ണവുമായ ശില്പമാണ് സമ്മാനിക്കുന്നത്. 

അവാർഡ് തുക ആദായ നികുതിയിൽ നിന്ന് ഒഴിവാക്കപ്പെട്ടിട്ടുണ്ട്. പ്രശസ്തി പത്രവും സമർപ്പിക്കും. വയലാർ രാമവർമ്മയുടെ ചരമദിനമായ ഒക്ടോബർ 27-ാം തീയതി വൈകിട്ട് 5.30 മണിക്ക് തിരുവനന്തപുരത്ത് പൂർണ്ണമായും കോവിഡ് 19 പ്രോട്ടോകോൾ പാലിച്ചുകൊണ്ട് അവാർഡ് സമർപ്പണ ചടങ്ങ് നടത്തുന്നതാണ്.  ഇതിനായി നിശാഗന്ധി ആഡിറ്റോറിയം അനുവദിക്കുന്നതിനുവേണ്ടി ബഹു. ടൂറിസം വകുപ്പ് മന്ത്രിയോട് അഭ്യർത്ഥിച്ചിട്ടുണ്ട്. അവാർഡ് സമർപ്പണ ചടങ്ങിന്റെ വിശദവിവരങ്ങൾ പിന്നീട് അറിയിക്കുന്നതാണ്.

ALSO READ: Land Distribution : സ്വകാര്യ വ്യക്തികൾ അനധികൃതമായി കൈവശം വച്ചിരിക്കുന്ന അധികഭൂമി ഭൂരഹിതർക്ക് നൽകുമെന്ന് മന്ത്രി കെ. രാജൻ

അവാർഡ് നൽകുന്ന വർഷത്തിന്റെ തൊട്ടുമുമ്പുള്ള ഡിസംബർ 31 കൊണ്ടവസാനിക്കുന്ന തുടർച്ചയായ അഞ്ചു വർഷങ്ങൾക്കുള്ളിൽ പ്രഥമ പ്രസിദ്ധീകരണം നടത്തിയിട്ടുള്ള മലയാളത്തിലെ മൗലിക കൃതികളിൽ നിന്നാണ് അവാർഡിനർഹമായ കൃതി തെരഞ്ഞെടുക്കുന്നത്. കഥയോ, കവിതയോ, വിമർശനമോ തുടങ്ങിയ ഏതു ശാഖയിൽപ്പെട്ട കൃതികളും അർഹമാണ്.

ഈ വർഷം 550 പേരോട് പ്രസക്ത കാലഘട്ടത്തിൽ പ്രസിദ്ധീകരിച്ച ഏറ്റവും നല്ല മൂന്ന് കൃതികളുടെ പേരുകൾ നിർദ്ദേശിക്കുവാൻ അപേക്ഷിച്ചിരുന്നു.  169 പേരിൽ നിന്നും നിർദ്ദേശങ്ങൾ ലഭിക്കുകയുണ്ടായി. മൊത്തം 197 കൃതികളുടെ പേരുകളാണ് നിർദ്ദേശിക്കപ്പെട്ടത്. ഏറ്റവും കൂടുതൽ പോയിന്റുകൾ ലഭിച്ച അഞ്ചു (5) കൃതികൾ തെരഞ്ഞെടുത്ത് 20 പേരുടെ പരിഗണനയ്ക്കായി അയച്ചു കൊടുത്തു. ഇവരുടെ പരിശോധനയിൽ കൃതികൾക്കു ലഭിച്ച മുൻഗണനക്രമം ഒന്നാം റാങ്കിന് 11 പോയിന്റ്, രണ്ടാം റാങ്കിന് 7 പോയിന്റ്, മൂന്നാം റാങ്കിന് 3 പോയിന്റ് എന്ന ക്രമത്തിൽ വിലയിരുത്തി ഏറ്റവും കൂടുതൽ പോയിന്റുകൾ ലഭിച്ച മൂന്ന് കൃതികൾ ജഡ്ജിംഗ് കമ്മറ്റിയുടെ പരിഗണനയ്ക്ക് സമർപ്പിച്ചു. ആ മൂന്ന് കൃതികളിൽ നിന്നാണ് അവാർഡിനർഹമായ കൃതി തെരഞ്ഞെടുക്കപ്പെട്ടത്.

ALSO READ: Shobha Surendran: പദവികളുടെ പടികൾ പ്രലോഭിപ്പിച്ചിട്ടില്ല,പ്രഹ്ലാദനെ ആക്രമിച്ച ഹിരണ്യകശ്യപുവിനെ ഓർക്കുന്നത് നല്ലതാണ്-ശോഭാ സുരേന്ദ്രൻറെ ഫേസ്ബുക്ക് പോസ്റ്റ്

 

മദ്രാസിലെ ആശാൻ മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിൽ നിന്നും മലയാളം ഐച്ഛികവിഷയമായെടുത്ത് ഏറ്റവും കൂടുതൽ മാർക്ക് വാങ്ങി 10-ാം ക്ലാസ് പാസ്സാകുന്ന വിദ്യാർത്ഥിക്ക് വർഷം തോറും 5000/- രൂപയുടെ സ്കോളർഷിപ്പ് വയലാർ രാമവർമ്മയുടെ പേരിൽ വയലാർ ട്രസ്റ്റ് നൽകുന്നുണ്ട്. ആ സ്കോളർഷിപ്പും ചടങ്ങിൽ വച്ച് നൽകുന്നതാണ്. വയലാർ അവാർഡ് സമർപ്പണ ചടങ്ങിൽ വയലാർ രാമവർമ്മ രചിച്ച ഗാനങ്ങളും, കവിതകളും കോർത്തിണക്കി പ്രസിദ്ധ ഗായകരെ പങ്കെടുപ്പിച്ച് വയലാർ ഗാനാഞ്ജലി ഉണ്ടായിരിക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News