Trivandrum: ന്യൂനപക്ഷ കേന്ദ്രീകൃത പ്രദേശങ്ങളിൽ ജലദൗർലഭ്യം പരിഹരിക്കുന്നതിന് ന്യൂനപക്ഷക്ഷേമ വകുപ്പ് നടപ്പാക്കി വരുന്ന കുടിവെള്ള വിതരണ പദ്ധതിക്ക് 2021-22 സാമ്പത്തിക വർഷത്തേയ്ക്കുള്ള പ്രൊപ്പോസലുകൾ ക്ഷണിച്ചു. സംസ്ഥാനത്ത് കുടിവെള്ളക്ഷാമം നേരിടുന്ന ന്യൂനപക്ഷ കേന്ദ്രീകൃത പ്രദേശങ്ങളിലേക്കാണ് പദ്ധതി
തദ്ദേശ സ്ഥാപനങ്ങൾ കേരള വാട്ടർ അതാറിറ്റി മുഖേന പ്രൈസ് സോഫ്റ്റ് വെയറിൽ തയ്യാറാക്കിയ വിശദമായ ചെറുകിട പദ്ധതികളുടെ എസ്റ്റിമേറ്റുകൾ സഹിതം പ്രൊപ്പോസലുകൾ വകുപ്പിന് നേരിട്ട് സമർപ്പിക്കാം.
ALSO READ: Hilly Aqua:കുറഞ്ഞ വിലയിൽ കേരളത്തിന്റെ സ്വന്തം വെള്ളം
പദ്ധതി നടപ്പാക്കുന്ന പ്രദേശം ന്യൂനപക്ഷ കേന്ദ്രീകൃത പ്രദേശമാണെന്നു ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ അധികാരികളുടെ സാക്ഷ്യപത്രം, പദ്ധതി നടപ്പാക്കുന്നതിന് സ്ഥലം ആവശ്യമാണെങ്കിൽ അവ കൈവശമുണ്ട് എന്ന സാക്ഷ്യപത്രവും പഞ്ചായത്ത് അധികാരികളുടെ രേഖകളും, കേരള വാട്ടർ അധികാരികളുടെ മേലൊപ്പോടുകൂടിയ വിശദമായ പ്രോജക്ട് റിപ്പോർട്ടും, ഫീസിബിലിറ്റി സർട്ടിഫിക്കറ്റും വേണം.
സാങ്കേതിക അനുമതിയും, പദ്ധതി പൂർത്തിയായാൽ ഏറ്റെടുത്ത പദ്ധതി പരിപാലിച്ചുകൊള്ളാമെന്നുള്ള ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സമ്മതപത്രം, സമർപ്പിക്കുന്ന പദ്ധതികൾ മറ്റ് പ്രൊപ്പോസലുകളിൽ ഒന്നും ഉൾപ്പെട്ടിട്ടില്ലാ എന്നുള്ള സാക്ഷ്യപത്രം എന്നീ രേഖകൾ വേണം.
പ്രൊപ്പോസലുകൾ ആവശ്യമായ എല്ലാ അനുബന്ധ രേഖകളും സഹിതം വകുപ്പിന് നേരിട്ടോ താഴെ പറയുന്ന വിലാസത്തിലോ ലഭ്യമാക്കണം.വിലാസം: ഡയറക്ടർ, ന്യൂനപക്ഷക്ഷേമ ഡയറക്ടറേറ്റ്, വികാസ് ഭവൻ, നാലാം നില, തിരുവനന്തപുരം- 695 033. പ്രൊപ്പോസലുകൾ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 15, വൈകുന്നേരം 5 മണി വരെ. കൂടുതൽ വിവരങ്ങൾക്ക്: 0471 2300524.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...