Tiger: മൂന്ന് കൂടുകളിലും കുടുങ്ങാതെ കടുവ; പുല്‍പ്പള്ളിയില്‍ വന്‍ പ്രതിഷേധം, വനപാലകരെ തടഞ്ഞു

Wayanad Pulppally Tiger attack: ആഴ്ചകളായി ജനവാസ കേന്ദ്രത്തില്‍ ഭീതിപരത്തുന്ന കടുവയെ ഇതുവരെ പിടികൂടാൻ സാധിച്ചിട്ടില്ല. 

Written by - Zee Malayalam News Desk | Last Updated : Feb 16, 2024, 01:11 PM IST
  • കടുവയെ മയക്കുവെടി വെച്ച് പിടികൂടണമെന്ന ആവശ്യം ശക്തമാകുന്നു.
  • വനം വകുപ്പ് നടപടിയെടുക്കുന്നില്ലെന്ന് നാട്ടുകാർ ആരോപിച്ചു.
  • കടുവയെ മയക്കുവെടി വെച്ച് പിടികൂടാനാവശ്യമായ നടപടി സ്വീകരിക്കുമെന്ന് വനം വകുപ്പ്.
Tiger: മൂന്ന് കൂടുകളിലും കുടുങ്ങാതെ കടുവ; പുല്‍പ്പള്ളിയില്‍ വന്‍ പ്രതിഷേധം, വനപാലകരെ തടഞ്ഞു

കൽപ്പറ്റ: വയനാട് പുൽപ്പള്ളി സുരഭിക്കവല ജനവാസ മേഖലയില്‍ ഭീതി വിതച്ച കടുവയെ മയക്കുവെടി വെച്ച് പിടികൂടണമെന്ന ആവശ്യം ശക്തമാകുന്നു. കടുവയുടെ സാന്നിധ്യം വര്‍ധിച്ചിട്ടും വനം വകുപ്പ് നടപടിയെടുക്കുന്നില്ലെന്ന് ആരോപിച്ച് പ്രദേശത്തെത്തിയ വനപാലകരെ നാട്ടുകാര്‍ തടഞ്ഞു. തുടർന്ന് കടുവയെ മയക്കുവെടി വെച്ച് പിടികൂടാനാവശ്യമായ നടപടി സ്വീകരിക്കുമെന്ന് വനം വകുപ്പ് ഉറപ്പ് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥരെ നാട്ടുകാർ വിട്ടയച്ചത്.

കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് സുരഭിക്കവലയില്‍ ചര്‍ച്ചയ്ക്കെത്തിയ ചെതലയത്ത് റെയ്ഞ്ച് ഓഫീസര്‍ അബ്ദുള്‍ സമദ് ഉള്‍പ്പെടെയുള്ള വനം വകുപ്പ് ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞു വെച്ചത്. തുടര്‍ന്ന് സ്ഥലത്തെത്തിയ പുല്‍പ്പള്ളി പോലീസിന്റെ നേതൃത്വത്തില്‍ നാട്ടുകാരുമായി ചര്‍ച്ച നടത്തിയെങ്കിലും പ്രശ്നത്തിന് പരിഹാരമുണ്ടായതിന് ശേഷം മാത്രമേ വനപാലകരെ വിട്ടയക്കുകയുള്ളുവെന്ന നിലപാടിൽ ആയിരുന്നു നാട്ടുകാർ.  സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് പുല്‍പ്പള്ളി, ബത്തേരി, കേണിച്ചിറ സ്റ്റേഷനുകളില്‍ നിന്നും കൂടുതല്‍ പോലീസുകാരെ സ്ഥലത്തെത്തിച്ചു. ശേഷം ഡി.എഫ്.ഒ. ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയില്‍ ജനവാസ കേന്ദ്രത്തിലിറങ്ങിയ കടുവയെ മയക്കുവെടി വെച്ച് പിടികൂടുന്നതിനാവശ്യമായ അടിയന്തിര നടപടി സ്വീകരിക്കാമെന്ന് ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്.

ALSO READ: പത്തനാപുരത്ത് കാണാതായ രണ്ട് കുട്ടികളുടെ മൃതദേഹം കണ്ടെത്തി

ആഴ്ചകളായി ജനവാസ കേന്ദ്രത്തില്‍ ഭീതിപരത്തുന്ന കടുവയ്ക്കായി മേഖലയിൽ വനം വകുപ്പ് 3 കൂടുകള്‍ സ്ഥാപിച്ചെങ്കിലും പ്രയോജനമുണ്ടായില്ല. കടുവാ ഭീഷണി നേരിടുന്ന മേഖലകളില്‍ വനം വകുപ്പിന്റേയും പോലീസിന്റേയും നിരീക്ഷണം ഏർപ്പെടുത്തുന്നതിനും, 24 മണിക്കൂറും പട്രോളിങ് നടത്തുന്നതിനും ചർച്ചയിൽ തീരുമാനമായി. വാഹന സൗകര്യമില്ലാത്ത സ്കൂൾ കുട്ടികളെ വനം വകുപ്പിന്റെ വാഹനങ്ങളില്‍ സ്‌കൂളിലെത്തിക്കുകയും തിരിച്ച് വീടുകളിലെത്തിക്കുകയും ചെയ്യും. കടുവയ്ക്കായി കൂടുതൽ കൂട് സ്ഥാപിച്ചിട്ടുണ്ടെങ്കിലും പിടികൂടാത്തതിൽ കടുത്ത ആശങ്കയിലാണ് പ്രദേശവാസികൾ.

നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News