Newdelhi: കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതിൽ നിലപാട് വ്യക്തമാക്കിയ രാഹുൽ ഗാന്ധി. നിയമങ്ങൾ റദ്ദാക്കുന്നത് വരെ സമരം തുടരുമെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കി. പ്രധാനമന്ത്രിയുടെ വാക്കുകൾ വിശ്വസിക്കാൻ ആളുകൾ തയ്യാറല്ലെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.
സംയുക്ത കിസാൻ മോർച്ചയുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് രാഹുൽ പ്രതികരിച്ചത്. ട്വിറ്ററിലാണ് രാഹുൽ വ്യക്തമാക്കിയത്. ഇനിയും പറ്റിക്കപ്പെടാൻ ജനം തയ്യാറല്ലെന്നും രാഹുൽ ട്വീറ്റ് ചെയ്തു. “#Farmers Protest continues” എന്ന ഹാഷ്ടാഗ് ഉപയോഗിച്ചാണ് രാഹുൽ ട്വീറ്റ് ചെയ്തത്.
झूठे जुमले झेल चुकी जनता PM की बात पर विश्वास करने को तैयार नहीं!
किसान सत्याग्रह जारी है।#FarmersProtest continues.
— Rahul Gandhi (@RahulGandhi) November 21, 2021
മൂന്ന് വിവാദ കാർഷികനിയമങ്ങൾ പിൻവലിക്കുന്നത് സംബന്ധിച്ച് നിയമപരമായ ഉറപ്പുനൽകണമെന്നാണ് കർഷകരുടെ പ്രധാന ആവശ്യം. ഇതോടൊപ്പം നേരത്തെ കർഷകർ ഉന്നയിച്ച മറ്റ് ചില ആവശ്യങ്ങളിൽകൂടി കേന്ദ്രത്തിന്റെ അനുകൂലമായ തീരുമാനം വരേണ്ടതുണ്ട്.
നേരത്തെ സമരം തുടരാൻ സംയുക്ത കിസാൻ മോർച്ച ഇന്ന് ചേർന്ന യോഗത്തിൽ തീരുമാനിച്ചിരുന്നു. അതേസമയം ലഖ്നൌവിലെ മഹാ പഞ്ചായത്ത് നടക്കും എന്ന് തന്നെയാണ്
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...