തിരുവനന്തപുരം: കോറോണ മഹാമാരിയുടെ പശ്ചാത്തലത്തിൽ ഡൽഹിയിൽ റേഷൻ കാർഡ് ഉടമകൾക്ക് സൗജന്യ റേഷനും ഭക്ഷ്യകിറ്റും ലഭിക്കുന്നുണ്ട്. ഇത് റേഷൻ കാർഡ് ഇല്ലാത്ത മലയാളികളുൾപ്പെടെ ഉള്ളവർക്കും നൽകണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഡൽഹി മുഖ്യമന്ത്രിയോട് കത്തിലൂടെ അഭ്യർത്ഥിച്ചു.
Also read: viral video: ഈ പാട്ടിൽ ഇങ്ങനൊരു ഡാൻസ് നിങ്ങൾ കണ്ടിട്ടുണ്ടോ?
കേരളത്തിലുള്ള ധാരാളം പേർ ഡൽഹിയിൽ പണിയെടുക്കുന്നുണ്ടെന്നും അവരിൽ പലർക്കും കോറോണയും lock down ഉം കാരണം ജോലി നഷ്ടപ്പെടുകയും വേതനം പൂർണ്ണമായും ഭാഗികമായും വെട്ടിക്കുറിക്കുകയും ചെയ്തിട്ടുണ്ട്. ഇങ്ങനെ വരുമാന മാർഗ്ഗം അടഞ്ഞവർ വല്ലാത്തൊരു സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിക്കുകയാണെന്നും അദ്ദേഹം കത്തിൽ സൂചിപ്പിച്ചിട്ടുണ്ട്.
Also read: സംസ്ഥാനത്ത് ഇന്ന് 11 പേർക്ക് കോറോണ സ്ഥിരീകരിച്ചു
മാത്രമല്ല ഇവരിൽ പലർക്കും റേഷൻ കാർഡ് ഇല്ലാത്തതു കാരണം ഡൽഹി സർക്കാരിന്റെയോ കേന്ദ്ര സർക്കാരിന്റെയോ ഒരു ആശ്വാസ സഹായങ്ങളും ഇവർക്ക് ലഭിക്കുന്നില്ല. അതിനാൽ ഇവർക്ക്ക്കൂടി ആനുകൂല്യങ്ങൾ ലഭ്യമാക്കണമെന്നും രമേശ് ചെന്നിത്തല കത്തിലൂടെ അഭ്യർത്ഥിച്ചിരിക്കുകയാണ്.