സംസ്ഥാനത്ത് ഇന്ന് 11 പേർക്ക് കോറോണ സ്ഥിരീകരിച്ചു

തൃശൂരിൽ നിന്നും വന്ന 4 പേർക്കും കോഴിക്കോട് ജില്ലയിൽ നിന്നുള്ള 3 പേർക്കും, പാലക്കാട് മലപ്പുറം ജില്ലയിൽ നിന്നുള്ള 2 പേർക്കും വീതമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.  

Last Updated : May 16, 2020, 06:21 PM IST
സംസ്ഥാനത്ത് ഇന്ന് 11 പേർക്ക് കോറോണ സ്ഥിരീകരിച്ചു

തിരുവനന്തപൂരം:  സംസ്ഥാനത്ത് ഇന്ന് 11 പേർക്ക് കോറോണ സ്ഥിരീകരിച്ചു. ഇവരെല്ലാം സംസ്ഥാനത്തിന് പുറത്തുനിന്നും വന്നവരാണ്. 

തൃശൂരിൽ നിന്നും വന്ന 4 പേർക്കും കോഴിക്കോട് ജില്ലയിൽ നിന്നുള്ള 3 പേർക്കും, പാലക്കാട് മലപ്പുറം ജില്ലയിൽ നിന്നുള്ള 2 പേർക്കും വീതമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.  ഇതിൽ രണ്ടുപേർ വീതം മഹാരാഷ്ട്ര, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്നും വന്നവരും ഏഴുപേർ വിദേശ രാജ്യങ്ങളിൽ നിന്നും വന്നവരുമാണ്.  

Also read: പല മേഖലകളുടെയും വളർച്ചയ്ക്ക് നയലഘൂകരണം ആവശ്യമാണ് 

ഇതിനിടയിൽ രോഗികളായിരുന്ന നാലു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആയിരുന്നു.  ഇതോടെ ഇപ്പോൾ രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം  87 ആയി.  497 പേർ ഇതുവരെ രോഗമുക്തരായിട്ടുണ്ട്.  

Also read: തൊഴിലാളികൾ 12 മണിക്കൂർ ജോലി ചെയ്യണമെന്ന ഉത്തരവ് പിൻവലിച്ച് യോഗി സർക്കാർ

സംസ്ഥാനത്ത് വിവിധ ജില്ലകളിൽ 56,981 പേർ നിരീക്ഷണത്തിലാണ്.  ഇതിൽ  619 പേർ ആശുപത്രിയിലും ബാക്കിയുള്ളവർ വീടുകളിലുമാണ് നിരീക്ഷണത്തിലുള്ളത്.  ഇന്ന് ആശുപത്രിയിൽ 182 പേരെ പ്രവേശിപ്പിച്ചിട്ടുണ്ട്.   

Trending News