കണ്ണൂര്‍: കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ അവസാനിപ്പിക്കണമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ജനാധിപത്യത്തില്‍ അക്രമങ്ങള്‍ക്ക് സ്ഥാനമില്ല. എങ്കിലും രാഷ്ട്രീയ കൊലപാതകങ്ങള്‍ ഇവിടെ തുടരുന്നുവെന്ന് യോഗി ആദിത്യനാഥ് ആരോപിച്ചു.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷാ യാത്രയില്‍ പങ്കെടുക്കാന്‍ കേരളത്തിലെത്തിയതായിരുന്നു യോഗി ആദിത്യനാഥ്. രാവിലെ 11 മണിക്ക് കീച്ചേരിയില്‍നിന്ന് ആരംഭിച്ച യാത്ര വൈകിട്ട് അഞ്ചിന് കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറില്‍ സമാപിക്കും.
കേരളം, പശ്ചിമ ബംഗാള്‍, ത്രിപുര എന്നീ സംസ്ഥാനങ്ങളിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരുകളുടെ നേര്‍ചിത്രം കാണിക്കുന്നതാണ് ബിജെപിയുടെ ജനരക്ഷാ യാത്രയെന്ന് യോഗി ആദിത്യനാഥ് അഭിപ്രായപ്പെട്ടു.
യാത്ര കടന്നു പോകുന്ന കീച്ചേരി-കണ്ണൂര്‍ ദേശീയപാതയില്‍ വലിയ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. വൈകീട്ട് കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറില്‍ യോഗി ആദിത്യനാഥ് റാലിയെ അഭിസംബോധന ചെയ്യും.
ചൊവ്വാഴ്ച പയ്യന്നൂരില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ ഉദ്ഘാടനം ചെയ്ത ജനരക്ഷാ യാത്ര 17ന് തിരുവനന്തപുരത്ത് സമാപിക്കും. വീഡിയോ കാണാം
#WATCH Uttar Pradesh CM Yogi Adityanath takes part in #JanaRakshaYatra in Kannur over killing of BJP & RSS workers in Kerala pic.twitter.com/nBALvdaSrs
— ANI (@ANI) October 4, 2017