Oommen Chandy: ഉമ്മൻ ചാണ്ടിയ്ക്ക് ജന്മനാടിന്റെ ആദരം; പള്ളിയില്‍ പ്രത്യേക കബറിടം ഒരുക്കും

Oommen Chandy cremation: പുതുപ്പള്ളി സെന്റ് ജോർജ് പള്ളിയിലാണ് ഉമ്മൻ ചാണ്ടിയ്ക്ക് വേണ്ടി കബറിടം ഒരുങ്ങുന്നത്. 

Written by - Zee Malayalam News Desk | Last Updated : Jul 18, 2023, 05:08 PM IST
  • വൈദികരുടെ കബറിടത്തോട് ചേർന്നാണ് ഉമ്മൻ ചാണ്ടിക്കും കബറിടം ഒരുങ്ങുന്നത്.
  • ഉമ്മൻ ചാണ്ടിക്ക് ഏറ്റവും പ്രിയപ്പെട്ടതാണ് പുതുപ്പള്ളി സെന്റ് ജോർജ് പള്ളി.
  • പുതുപ്പള്ളി പള്ളിയിലെ കുർബാനയ്ക്ക് നിർബന്ധമായി ഉമ്മൻ ചാണ്ടി പങ്കെടുത്തിരുന്നു.
Oommen Chandy: ഉമ്മൻ ചാണ്ടിയ്ക്ക് ജന്മനാടിന്റെ ആദരം; പള്ളിയില്‍ പ്രത്യേക കബറിടം ഒരുക്കും

അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കായി പുതുപ്പള്ളി പള്ളിയിൽ പ്രത്യേക കബറിടം ഒരുക്കുന്നു. പുതുപ്പള്ളിക്കും പള്ളിക്കും നൽകിയ സേവനത്തിന് ആദര സൂചകമായാണ് ഉമ്മൻ ചാണ്ടിയ്ക്ക് വേണ്ടി പ്രത്യേക കബർ പണിയാൻ പള്ളി അധികാരികൾ തീരുമാനിച്ചത്. പള്ളിയുടെ അങ്കണത്തിൽ വൈദികരുടെ കബറിടത്തോട് ചേർന്നാണ് ഉമ്മൻ ചാണ്ടിക്കും കബറിടം ഒരുങ്ങുന്നത്.

പുതുപ്പള്ളിയ്ക്കും പുതുപ്പള്ളി നിവാസികൾക്കും ഉമ്മൻ ചാണ്ടി എത്രത്തോളം പ്രിയപ്പെട്ടതായിരുന്നുവെന്നു തെളിയിക്കുന്നതാണ് പള്ളിയുടെ ഈ നടപടി. ഉമ്മൻ ചാണ്ടിക്ക് ഏറ്റവും പ്രിയപ്പെട്ടതാണ് പുതുപ്പള്ളി സെന്റ് ജോർജ് പള്ളി. ഞായറാഴ്ച ദിവസങ്ങളിലെ പുതുപ്പള്ളി പള്ളിയിലെ കുർബാനയ്ക്ക് നിർബന്ധമായി ഉമ്മൻ ചാണ്ടി പങ്കെടുത്തിരുന്നു. പുതുപ്പള്ളി സെന്റ് ജോർജ് പള്ളിയും ഉമ്മൻ ചാണ്ടിയും തമ്മിൽ അത്രമേൽ ആത്മബന്ധം ആയിരുന്നു ഉണ്ടായിരുന്നത്. 

ALSO READ: ഇടുക്കി കഞ്ഞിക്കുഴിയിലെ 'ഉമ്മൻ ചാണ്ടി കോളനി'; താങ്ങും തണലുമായി നിന്ന ഉമ്മൻ ചാണ്ടിയുടെ വേർപാടിൽ വിതുമ്പി നാട്

പള്ളിയുമായി ബന്ധപ്പെട്ടുള്ള എല്ലാ കാര്യങ്ങളിലും എവിടെയാണെങ്കിലും ഉമ്മൻ ചാണ്ടി ഓടിയെത്തുമായിരുന്നു. പള്ളിയുമായി അദ്ദേഹത്തിന് വലിയ ആത്മബന്ധം ഉണ്ടായിരുന്നു എന്ന് പള്ളി വികാരി ഫാദർ വർഗീസ് പറയുന്നു. പുതുപ്പള്ളിക്ക് അദ്ദേഹം ചെയ്ത സേവനങ്ങൾക്കാണ് ഇത്തരത്തിൽ ആദരം നൽകുന്നത്. കരോട്ട് വള്ളകാലിൽ കുടുംബ കല്ലറ നിലനിൽക്കെയാണ് പള്ളി ഇത്തരം ഒരു സൗകര്യം ഒരുക്കിയിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News