തിരുവനന്തപുരം : യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ ജയിലിലേക്ക്. സെക്രട്ടേറിയേറ്റ് മാർച്ച് അക്രമണ കേസിൽ അറസ്റ്റിലായ രാഹുലിന്റെ ജാമ്യാപേക്ഷ വഞ്ചിയൂർ കോടതി തള്ളി. രണ്ടാഴ്ചത്തേക്കാണ് കോടതി യൂത്ത് കോൺഗ്രസ് അധ്യക്ഷനെ റിമൻഡ് ചെയ്തത്. ജനുവരി 22 വരെയാണ് റിമാൻഡ് കാലാവധി. രാഹുൽ മാങ്കൂട്ടത്തലിനെ പൂജപ്പുര ജയിലേക്ക് മാറ്റും. കേസിൽ 31 പ്രതികളാണ് ഉണ്ടായിരുന്നത്. അതിൽ 27 പേർക്കും ജാമ്യം ലഭിച്ചിരുന്നു.
ആരോഗ്യ പ്രശ്നങ്ങളെ മുൻനിർത്തി രാഹുലിന്റെ അഭിഭാഷകൻ ജാമ്യപേക്ഷ സമർപ്പിച്ചത്. എന്നിൽ നിലവിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ കാര്യമായ ആരോഗ്യ പ്രശ്നങ്ങൾ ഇല്ലെന്ന് ഡോക്ടർമാർ മെഡിക്കൽ റിപ്പോർട്ടിൽ കുറിച്ചു. ഇതെ തുടർന്നാണ് കോടതി രാഹുലിന് ജാമ്യം നിൽഷേധിച്ചത്.
ALSO READ : Rahul Mamkootathil Arrest | സെക്രട്ടേറിയേറ്റ് മാർച്ച് അക്രമം, രാഹുൽ മാങ്കൂട്ടത്തിൽ അറസ്റ്റിൽ
അത് നാടകീയമായി ഇന്ന് പുലർച്ചെ പത്തനംതിട്ടയിലെ വീട്ടിലെത്തിയാണ് പോലീസ് രാഹുലിനെ അറസ്റ്റ് ചെയ്തത്. കൻറോൺമെൻറ് പോലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. നേരത്തെ മുതിർന്ന നേതാക്കളെ അടക്കം പ്രതി ചേർത്ത് അറസ്റ്റ് ചെയ്തിരുന്നു. യൂത്ത് കോൺഗ്രസ് അധ്യക്ഷന്റെ അറസ്റ്റിൽ സംസ്ഥാന വ്യാപക പ്രതിഷേധമാണ് നടക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.