Railway Jobs| റെയിൽവേ ഒന്നാം ഘട്ട പരീക്ഷാ ഫലങ്ങൾ ഉടൻ, ഉദ്യോഗാർഥികൾ ശ്രദ്ധിക്കേണ്ടത്

വ്യവസ്ഥകൾക്കും ഗവണ്മെന്റ് മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായി രണ്ടാം ഘട്ടം നടത്താനാണ് നിശ്ചയിച്ചിരിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Dec 6, 2021, 07:04 PM IST
  • നിയമനം സംബന്ധിച്ചുള്ള അറിയിപ്പുകൾക്ക് റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡുകളുടെ ഔദ്യോഗിക വെബ്‌സൈറ്റ് ശ്രദ്ധിക്കണം
  • അനധികൃത സ്രോതസ്സുകളിൽ നിന്ന് തെറ്റായ വിവരങ്ങൾ സ്വീകരിക്കരുത്
  • ഇന്ത്യൻ റെയിൽവേ എല്ലാ ഉദ്യോഗാർത്ഥികളോടും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്
Railway Jobs| റെയിൽവേ ഒന്നാം ഘട്ട പരീക്ഷാ ഫലങ്ങൾ ഉടൻ, ഉദ്യോഗാർഥികൾ ശ്രദ്ധിക്കേണ്ടത്

തിരുവനന്തപുരം: റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് (RRB) പരീക്ഷകൾ പൂർത്തിയായി.ഒന്നാം ഘട്ട ടെസ്റ്റ് ഫലങ്ങൾ 2022, ജനുവരി 15ഓടെ   റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡുകളുടെ ഔദ്യോഗിക വെബ്‌സൈറ്റുകളിൽ പ്രസിദ്ധീകരിക്കാനുള്ള തയ്യാറെടുപ്പുകൾ നടക്കുകയാണെന്ന് അധികൃതർ വ്യക്തമാക്കി.

നോൺ-ടെക്‌നിക്കൽ പോപ്പുലർ കാറ്റഗറി(NTPC) വിഭാഗത്തിൽ ഗ്രാജുവേറ്റ്, അണ്ടർ ഗ്രാജുവേറ്റ് തസ്തികകളിലേക്ക് നിയമനത്തിനായി പുറപ്പെടുവിച്ച സെൻട്രലൈസ്ഡ് എംപ്ലോയ്മെന്റ്റ് നോട്ടിഫിക്കേഷൻ(CEN) 01/2019, ഒന്നാം ഘട്ട കമ്പ്യൂട്ടർ ബേസ്ഡ് ടെസ്റ്റ് (CBT-1) എന്നിവയാണ് രാജ്യവ്യാപകമായി ഡിസംബർ 28, 2020 മുതൽ ജൂലായ 31, 2021 എഴ് ഘട്ടങ്ങളായി പൂർത്തിയായത്.

Also ReadDrug party | തിരുവനന്തപുരത്തെ ലഹരിപാർട്ടി; സംഘാടകരും അതിഥികളും പിടിയിൽ

ഷോർട്ട്‌ലിസ്റ്റ് ചെയ്യപ്പെടുന്ന ഉദ്യോഗാർത്ഥികൾക്കുള്ള രണ്ടാം ഘട്ട കമ്പ്യൂട്ടർ ബേസ്ഡ് ടെസ്റ്റ് (CBT-2) 2022 ഫെബ്രുവരി 14 മുതൽ 18 വരെ COVID-19 സാഹചര്യം മുൻനിർത്തി പുറപ്പെടുവിക്കുന്ന വ്യവസ്ഥകൾക്കും ഗവണ്മെന്റ് മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായി നടത്താനാണ് നിശ്ചയിച്ചിരിക്കുന്നത്.

Also Readഅമ്മയ്‌ക്കൊപ്പം പൊള്ളലേറ്റ മകനും മരിച്ചു; മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ

നിയമനം സംബന്ധിച്ചുള്ള അറിയുപ്പുകൾക്കായി റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡുകളുടെ (RRB) ഔദ്യോഗിക വെബ്‌സൈറ്റിനെമാത്രമെ  ആശ്രയിക്കാവു എന്നും  ഈ വിഷയത്തിൽ അനധികൃത സ്രോതസ്സുകളിൽ നിന്ന് തെറ്റായ വിവരങ്ങൾ സ്വീകരിക്കരുതെന്നും  ഇന്ത്യൻ റെയിൽവേ എല്ലാ ഉദ്യോഗാർത്ഥികളോടും അഭ്യർത്ഥിക്കുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News