Rain Alert : സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത; റെഡ്, ഓറഞ്ച് അലെർട്ടുകൾ പ്രഖ്യാപിച്ചു

ഇന്ന് ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലെർട് പ്രഖ്യാപിച്ചിട്ടുണ്ട്. 

Written by - Zee Malayalam News Desk | Last Updated : Jul 10, 2021, 08:55 AM IST
  • വരും ദിവസങ്ങളിൽ വിവിധ ജില്ലകളിലായി ഓറഞ്ച്, റെഡ്, യെല്ലോ അല്ലെർട്ടുകളും പ്രഖ്യാപിച്ചിട്ടുണ്ട്.
  • ഇന്ന് ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലെർട് പ്രഖ്യാപിച്ചിട്ടുണ്ട്.
  • പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ, വയനാട്, കാസർഗോഡ് ജില്ലകളിൽ യെൽലോ അലേർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
  • നാളെ സംസ്ഥാനത്ത് അതിതീവ്ര മഴ തുടരാനാണ് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്.
Rain Alert : സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത; റെഡ്, ഓറഞ്ച് അലെർട്ടുകൾ പ്രഖ്യാപിച്ചു

Thiruvananthapuram:  സംസ്ഥാനത്ത് വിവിധ പ്രദേശങ്ങളിൽ കനത്ത മഴയ്ക്ക് (Heavy Rain) സാധ്യത പ്രഖ്യാപിച്ചു. കാലാവസ്ഥ നിരീക്ഷണ കേന്ദ്രമാണ് വിവരം അറിയിച്ചത്. കൂടാതെ വരും ദിവസങ്ങളിൽ വിവിധ ജില്ലകളിലായി ഓറഞ്ച്, റെഡ്, യെല്ലോ അല്ലെർട്ടുകളും പ്രഖ്യാപിച്ചിട്ടുണ്ട്. 

ഇന്ന് ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലെർട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ, വയനാട്, കാസർഗോഡ് ജില്ലകളിൽ യെൽലോ അലേർട്ടാണ് (Yellow Alert) പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ സംസ്ഥാനത്ത് അതിതീവ്ര മഴ തുടരാനാണ് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്.

ALSO READ: Kerala Rain Alert: സംസ്ഥാനത്ത് ഇന്നുമുതൽ ശക്തമായ മഴയ്ക്ക് സാധ്യത, അലർട്ടുകൾ പ്രഖ്യാപിച്ചു

നാളെ അതിത്രീവ്ര മഴയ്ക്ക് (Heavy Rain) സാധ്യത മുൻ നിൽക്കുന്നതിനാൽ കണ്ണൂർ കാസർകോട് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ മലപ്പുറം,കോഴിക്കോട്, വയനാട് ജില്ലകളിൽ നാളെ ഓറഞ്ച് അലേർട്ടും കണ്ണൂർ ജില്ലയിൽ തിങ്കളാഴ്ചയും ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

ALSO READ: Kerala Rain Alert: സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത; ചില ജില്ലകളിൽ യെല്ലോ അലർട്ട്

ഇതിന്റെ അടിസ്ഥാനത്തിൽ സര്‍ക്കാര്‍ സംവിധാനങ്ങളും പൊതുജനങ്ങളും ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശമുണ്ട്. മണിക്കൂറില്‍ പരമാവധി 60 കിലോമിറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും കടല്‍ പ്രക്ഷുബ്ധുമാകാനും സാധ്യതയുണ്ടെന്നും റിപ്പോർട്ടുണ്ട്. 

ALSO READ: Monsoon 2021 : സംസ്ഥാനത്ത് കാലവർഷം ജൂൺ 3ന് എത്തും, ചൊവ്വാഴ്ച മുതൽ വ്യാപക മഴയ്ക്ക് സാധ്യതയെന്ന് IMD

കാലാവസ്ഥ വ്യതിയാനത്തിന്റെ അടിസ്ഥാനത്തിൽ കടൽ പ്രക്ഷുബതം ആകാൻ സാധ്യത നിലനിൽക്കുന്നതിനാൽ ഞായറാഴ്ച വരെ കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകരുതെന്നും നിർദ്ദേശമുണ്ട്.   കൂടാതെ സംസ്ഥാനത്ത് അതീവ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശമുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News