Trivandrum: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ചക്രവാതച്ചുഴി ന്യൂനമർദ്ദത്തിന് കാരണമാവുമെന്ന് റിപ്പോർട്ട്. ഇതോടെ സംസ്ഥാനത്ത് മഴ കനക്കും. അഞ്ച് ജില്ലകളിൽ ഒാറഞ്ച് അലർട്ട് പ്രഖ്യാപിക്കും.
ചെന്നൈയിൽ ശക്ചതമായ മഴ തുടരുകയാണ്. ഇത് വലിയ ആശങ്കയ്ക്ക് കാരണമാവുന്നുണ്ട്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ചക്രവാതച്ചുഴിയാണ് ഇതിന് കാരണമായത്.
തിങ്കളാഴ്ച വൈകീട്ട് വരെ ചെന്നൈ നഗരത്തിൽ വിവിധയിടങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. നിരവധി കുടുംബങ്ങളെ ഇതിനോടകം മാറ്റി പാർപ്പിച്ചിട്ടുണ്ട്.
കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം
11/11/2021: കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട്.എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. pic.twitter.com/4Rn0gM4E8G— Kerala State Disaster Management Authority (@KeralaSDMA) November 7, 2021
ഒാറഞ്ച് അലർട്ട് (11/11/2021): കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട്
മഞ്ഞ അലർട്ട്: 09/11/2021: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം.
10/11/2021: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം.
11/11/2021: പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂർ, കണ്ണൂർ, കാസർഗോഡ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...