കണ്ണൂർ: കേരളത്തിൽ ഞായറാഴ്ച റമദാൻ വൃതാരംഭത്തിന് തുടക്കമായി. മലപ്പുറം പരപ്പനങ്ങാടിയിൽ നിലാവ് കണ്ടതിന്റെ അടിസ്ഥാനത്തിൽ ഇന്ന് റമദാൻ ഒന്നായിരിക്കുമെന്ന് ഖാസിമാരായ പാണക്കാട് സയ്യിദ് സ്വദിഖ് അലി ശിഹാബ് തങ്ങൾ, സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, സമസ്ത ജനറൽ സെക്രട്ടറി പ്രൊഫ. കെ.ആലിക്കുട്ടി മുസ്ലിയാർ, കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി, സയ്യിദ് നാസിർ ഹയ്യ് ശിഹാബ് തങ്ങൾ എന്നിവർ അറിയിച്ചു.
വിശുദ്ധിയുടെ മാസം
മനസ്സിലും ശരീരത്തിലും വിശുദ്ധിയുടെ പുണ്യം നിറച്ചു റംസാൻ വ്രതത്തിനു ഞായറാഴ്ച തുടക്കമാകും.ദൈവിക ഗ്രന്ഥമായ പരിശുദ്ധ ഖുർആൻ അവതരിച്ചതും റമദാൻ മാസമാണ്.സഹജീവികളുടെ പട്ടിണിയും ദാരിദ്യവും അടുത്തറിയാന്‍ കൂടി അവസരം നല്‍കുന്നതാണ് ഒരു മാസത്തെ റമദാന്‍ വ്രതം.
മനസും ശരീരവും അല്ലാഹുവിനു സമര്‍പ്പിച്ചു പകല്‍ മുഴുവന്‍ അന്നപാനീയങ്ങള്‍ ഉപേക്ഷിച്ച് ഇനിയുള്ള ഒരു മാസം വിശ്വാസികള്‍ ആരാധനാ കര്‍മങ്ങളില്‍ സജീവമാകും. രാത്രിയിലെ പ്രത്യേക നിസ്കാരമായ തറാവീഹും ഇഫ്താറും അത്താഴവുമെല്ലാം റമദാൻ മാസത്തിന്റ മാത്രം പ്രത്യേകതകളാണ്.
റമദാന്‍റെ ആദ്യത്തെ പത്ത് ദിവസം അനുഗ്രഹത്തിന്‍റെയും, രണ്ടാമത്തെ പത്ത് പാപമോചനത്തിന്റെയും, മൂന്നാമത്തെ പത്ത് നരക മോചനത്തിന്റെതുമാണ്. ലൈലത്തുല്‍ ഖദര്‍ ഏറ്റവും കൂടുതല്‍ പ്രതീക്ഷിക്കപ്പെടുന്ന റമദാന്‍ അവസാനത്തെ പത്തില്‍ പള്ളികളില്‍ ഭജനമിരിക്കുന്ന വിശ്വാസികളുടെ എണ്ണം വര്‍ധിക്കും.
മതസൗഹാര്‍ദത്തിന്റെയും കൂടിച്ചേരലുകളുടെയും കാലം കൂടിയായിരുന്നു നോമ്പ് കാലം. കോവിഡ് പ്രതിസന്ധികൾ കാരണം കഴിഞ്ഞ രണ്ടു വർഷമായി ഇഫ്താർ സംഗമങ്ങൾ നന്നിരുന്നില്ല. കോവിഡ് കണക്കുകൾ കുറഞ്ഞതും നിയന്ത്രണങ്ങളിലുള്ള ഇളവുകളും വിശ്വാസികൾക്ക് ആശ്വാസമാകും.
തെക്കൻ കേരളത്തിലും, ഒമാനിലും
തെക്കൻ കേരളത്തിലും റമദാൻ വ്രതാരംഭം ഇന്ന് മുതൽ ആരംഭിക്കും.കന്യാകുമാരിയിൽ മാസപ്പിറവി ദ്യശ്യമായ സാഹചര്യത്തിലാണ് തീരുമാനം.പാളയം ഇമാമാണ് ഈ കാര്യം അറിയിച്ചത്. അതേസമയം ഒമാനിലും ഞായറാഴ്ചയായാിരിക്കും റമദാൻ ആരംഭം. മറ്റു ഗൾഫ് രാജ്യങ്ങളിൽ ഇന്നായിരുന്നു റമദാൻ ഒന്ന്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.