Kozhikode KSRTC Complex | തൂണിന് മാത്രമല്ല കോഴിക്കോട് കെ.എസ്.ആർ.ടി.സി സ്റ്റാൻഡ് ഡിസൈൻ മുതൽ പാളിച്ച, ഇനി വേണം 30 കോടി കൂടെ

കെട്ടിടത്തിൻറെ രണ്ട് നിലകൾക്ക് വലിയ തോതിൽ ബലക്കുറവും ചോർച്ചയും ഉണ്ട്. സംഭവത്തിൽ കെട്ടിടത്തിൻറെ ഡിസൈനറെ പ്രതി ചേർക്കാനാണ് വിജിലൻസ് നിർദ്ദേശം ഇതിന് ശുപാർശ ചെയ്യും.(Kozhikode KSRTC Complex Construction Corruption ) 

Written by - Zee Malayalam News Desk | Last Updated : Oct 10, 2021, 08:45 AM IST
  • 2007-ൽ പദ്ധതിയിട്ട് 2015 ഒാടെയാണ് കെട്ടിടത്തിൻറെ നിർമ്മാണ പ്രവർത്തികൾ പൂർത്തിയാക്കുന്നത്.
  • കെ.ടി.ഡി.എഫ്.സിയായിരുന്നു നിർമ്മാണം.
  • ഇതാണ് 30 വർഷ കരാറിൽ ആലിഫ് ബിൽഡേഴ്സിന് നകിയത്.
  • ചീഫ് എഞ്ചിനിയറെ അടക്കം കേസിൽ പ്രതി ചേർക്കാനും നിർദ്ദേശമുണ്ട്
Kozhikode KSRTC Complex | തൂണിന് മാത്രമല്ല കോഴിക്കോട് കെ.എസ്.ആർ.ടി.സി സ്റ്റാൻഡ് ഡിസൈൻ മുതൽ പാളിച്ച, ഇനി വേണം 30 കോടി കൂടെ

കോഴിക്കോട്: പാലാരിവട്ടം പാലത്തിന് ശേഷം കോഴിക്കോട് കെ.എസ്.ആർ.ടി.സി (KSRTC) ബസ്റ്റാൻഡും വിവാദ വിഷയമാവുന്നു. ചെന്നൈ ഐ.ഐ.ടിയുടെ പഠനത്തിൽ തൂണുകളിലെ ബലക്ഷയം കണ്ടെത്തിയതിന് പിന്നാലെ സ്ട്രക്ടറൽ ഡിസൈനിലടക്കം പാളിച്ച ഉണ്ടായെന്ന് വിജിലൻസും കണ്ടെത്തി. 

കെട്ടിടത്തിൻറെ രണ്ട് നിലകൾക്ക് വലിയ തോതിൽ ബലക്കുറവും ചോർച്ചയും ഉണ്ട്. സംഭവത്തിൽ കെട്ടിടത്തിൻറെ ഡിസൈനറെ പ്രതി ചേർക്കാനാണ് വിജിലൻസ് നിർദ്ദേശം ഇതിന് ശുപാർശ ചെയ്യും.ഇ മാസം തന്നെ വിജിലൻസ് ഡയറക്ടർക്ക് റിപ്പോർട്ട് സമർപ്പിക്കും. കെട്ടിടത്തിൽ നടത്തിയ പരിശോധനയിലാണ് കണ്ടെത്തൽ. വലിയ അഴിമതി നടന്നിട്ടുണ്ടെന്നാണ് സൂചന.

ALSO READ: Government Service Fee| അപേക്ഷാ ഫീസ് ഒഴിവാക്കും, എല്ലാ സർക്കാർ സേവനങ്ങളും ലളിതമാക്കാൻ സർക്കാർ

വിഷയത്തിൽ കൂടുതൽ അന്വേഷണം നടക്കുമെന്നാണ് സൂചന. കോംപ്ലക്സിൻറെ നടത്തിപ്പ് ചുമതല ആലിഫ് ബിൽഡേഴ്സിനാണ്. അറ്റകുറ്റപ്പണികൾ തീർത്ത് കെട്ടിടം കൈമാറമെന്ന് സർക്കാർ ഇവർക്ക് ഉറപ്പ് നൽകിയതായാണ് സൂചന.

കോഴിക്കോട്ടെ മാനം മുട്ടെ ഉയർന്ന കെട്ടിടം (KSRTC Bus Terminal Kozhikode)

2015-ലാണ് 76 കോടി ചിലവഴിച്ച് നിർമ്മിച്ചാണ് ഇ കെട്ടിടം പണി പൂർത്തിയായത്. കോഴിക്കോട്ടെ തന്നെ വലിയ കെട്ടിടങ്ങളിൽ ഒന്ന്.. കഴിഞ്ഞ ഒാഗസ്റ്റിൽ കെട്ടിടം ആലിഫ് ബിൽഡേഴ്സിന് വിട്ടുനൽകി. നിലവിൽ കുറഞ്ഞത് 30 കോടിയെങ്കിലും വേണ്ടി വരും കെട്ടിടം പുന നിർമ്മിക്കാൻ. ഇതോടെ ആകെ നിർമ്മാണ ചിലവ് 100 കോടിക്ക് മുകളിലാവും.

കണ്ടു പിടിക്കേണ്ടത്

2007-ൽ പദ്ധതിയിട്ട് 2015 ഒാടെയാണ് കെട്ടിടത്തിൻറെ നിർമ്മാണ പ്രവർത്തികൾ പൂർത്തിയാക്കുന്നത്. കെ.ടി.ഡി.എഫ്.സിയായിരുന്നു നിർമ്മാണം. ഇതാണ് 30 വർഷ കരാറിൽ ആലിഫ് ബിൽഡേഴ്സിന് നകിയത്. 17 കോടി രൂപ നിക്ഷേപവും.(ഇത് തിരികെ വേണ്ട), 43.20 ലക്ഷം രൂപ പ്രതിമാസ വാടകയുമാണ് സർക്കാരിന് ലഭിക്കേണ്ടിയിരുന്നത്.

ALSO READ: Drugs Seized: കോഴിക്കോട് മാരക മയക്കുമരുന്ന് ​ഗുളികകളുമായി യുവതി പിടിയിലായി

ഇനി എവിടെയാണ് അഴിമതി എന്ന് സർക്കാർ തന്നെ കണ്ടെത്തണം. ചീഫ് എഞ്ചിനിയറെ അടക്കം കേസിൽ പ്രതി ചേർക്കാനും നിർദ്ദേശമുണ്ട്. കുരുക്ക് പിന്നെയും യു.ഡി.എഫിലേക്കാണ് വരുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News