തിരുവനന്തപുരം: അണികളുടെ പ്രതീക്ഷക്ക് വിരുദ്ധമായല്ലെങ്കിലും കൊടിയേരി ബാലകൃഷ്ണൻ സി.പി.എം സംസ്ഥാന സെക്രട്ടറി പദത്തിലേക്ക് തിരിച്ചെത്താൻ അൽപ്പം വൈകി. ബിനീഷ് കൊടിയേരി തിരികെ എത്തിയതിന് പിന്നാലെ തന്നെ കൊടിയേരിയുടെ പാർട്ടി പ്രവേശനം ഉണ്ടാവും എന്നതായിരുന്നു രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.
ഇതിന് മുൻപ് ചേർന്ന സംസ്ഥാന സെക്രട്ടറിയേറ്റ് കൊടിയേരിയുടെ മടങ്ങിയെത്തലിനോട് അനുകൂല നിലപാട് തന്നെ എടുത്തിരുന്നതായാണ് സൂചനയും. തിരുവല്ലയിലെ സി.പി.എം ഏരിയ സെക്രട്ടറിയുടെ കൊലപാതകം കൂടി എത്തിയതോടെ പാർട്ടിയെ നയിക്കാൻ ശക്തനായൊരു നേതാവ് വേണം എന്ന് പാർട്ടി ഉറപ്പിച്ചെന്ന് കരുതാം.
Also Read: ED അന്വേഷണം രാഷ്ട്രീയ പ്രേരിതം, കോടിയേരിയുടെ മകനായതുകൊണ്ട് വേട്ടയാടുന്നുവെന്നും Bineesh കോടതിയിൽ
അണികളുടെ വികാരങ്ങളെ മനസിലാക്കുകയും വീഴ്ചകളില്ലാതെ തീരുമാനങ്ങളെടുക്കുകയും ചെയ്യേണ്ടത് കേരളത്തിൽ പാർട്ടി സെക്രട്ടറിയുടെ ചുമതലയാണ്. എന്ന് കരുതി ആക്ടിങ്ങ് സെക്രട്ടറിയായിരുന്ന എ.വിജയരാഘവൻ അതിന് പറ്റാത്ത ആൾ എന്നർഥമില്ല. ഇതൊരു പകരം ചുമതലയെന്ന് അന്ന് തന്നെ പറഞ്ഞാണ് എ.വിജയരാഘനെ സെക്രട്ടറി സ്ഥാനത്തിരുത്തിയത്. നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയം തന്നെ അത് തെറ്റാത്ത പാർട്ടി നിലപാടായി അദ്ദേഹം നിലനിർത്തുകയും ചെയ്തു.
ഇനി വേണ്ടത് കണിശതയുടെ ശക്തിയുടെ പാർട്ടി നിലപാടാണ്. അതിന് യോജിച്ചയാൾ കൊടിയേരി ബാലകൃഷ്ണൻ തന്നെയാണ്. 2015 ഫെബ്രുവരി 23നാണ് ആലപ്പുഴയിൽ നടന്ന സിപിഐ (എം)ന്റെ ഇരുപത്തിയൊന്നാം സംസ്ഥാനസമ്മേളനത്തിൽ കോടിയേരി ബാലകൃഷ്ണനെ ആദ്യമായി സി.പി.എം സംസ്ഥാനസെക്രട്ടറിയായി തെരഞ്ഞെടുക്കുന്നത്.
Read Also: മാധ്യമങ്ങൾ ഇടതുപക്ഷ വിരുദ്ധ രാഷ്‌ട്രീയം ഉപേക്ഷിക്കണമെന്ന് Kodiyeri Balakrishnan
പിന്നീട് 2018 ഫെബ്രുവരി 26ന് തൃശൂരിൽ വെച്ചു നടന്ന സിപിഐ (എം)ന്റെ ഇരുപത്തിരണ്ടാമത്തെ സംസ്ഥാനസമ്മേളനത്തിൽ കോടിയേരി ബാലകൃഷ്ണനെ സിപിഐ (എം)ന്റെ സംസ്ഥാനസെക്രട്ടറിയായി വീണ്ടും തെരെഞ്ഞെടുത്തു. സെക്രട്ടറിയില്ലാതെ പാർട്ടി നടപടികൾ കടന്നു പോയത് ചരിത്രത്തിലെ തന്നെ ആദ്യ സംഭവമാണ്. സംസ്ഥാന സമ്മേളനം പടിവാതിൽക്കൽ എത്തി നിൽക്കുന്നതോടെ ഇനി അത് പറ്റില്ല.
അത് കൊണ്ട് തന്നെ കൊടിയേരിയുടെ മടങ്ങി വരവ് അനിവാര്യമായ ഒന്നായിരുന്നു എന്ന് നിശേഷം പറയാം. പി.ബി അഗം എന്ന നിലയിലും പാർട്ടിയുടെ കേരളത്തിലെ പ്രബലനേതാവ് എന്ന നിലയിലും കൊടിയേരിയെ മാറ്റി നിർത്തുന്ന നിരവധി ഘടകങ്ങളുണ്ട്. ഇവയെല്ലാം പരിഗണിക്കുമ്പോഴും കൊടിയേരി തിരികെ പാർട്ടിയിലെത്തണം. എന്നതാണ് ഭൂരിപക്ഷ അഭിപ്രായവും.
കഴിഞ്ഞ വർഷം നവംബറിൽ ആരോഗ്യപരമായ പ്രശ്നങ്ങൾ മൂലം അദ്ദേഹം സെക്രട്ടറി പദം ഒഴിഞ്ഞു. വീണ്ടും ബിനീഷ് ജാമ്യം നേടി എത്തിയപ്പോഴും ഉടൻ സെക്രട്ടറി സ്ഥാനം ഏറ്റെടുക്കേണ്ടതില്ലെന്ന നിലപാടായിരുന്നു അദ്ദേഹത്തിന്. ഇപ്പോഴിതാ വീണ്ടും പാർട്ടിയുടെ കടിഞ്ഞാൺ ഏറ്റെടുത്ത് കൊടിയേരി തന്നെ ഡ്രൈവിങ്ങ് സീറ്റിലേക്ക് എത്തുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...