ഇടുക്കി: ചൊക്രമുടിയില്‍ വൻ കയ്യേറ്റമാണ് റവന്യൂ വകുപ്പിൻറെ നേതൃത്വത്തിൽ ഒഴിപ്പിച്ചത്. റിസോർട്ട് മാഫിയയാണ് ഇതിന് പിന്നിലെന്നാണ് ആരോപണം.മൊട്ടകുന്ന് കൈയേറി, നിര്‍മ്മിച്ച റോഡില്‍, റവന്യു വകുപ്പ് ബോര്‍ഡ് സ്ഥാപിച്ചു. ഓഫ് റോഡ് ട്രക്കിംഗ് ലക്ഷ്യം വെച്ചാണ്, 2500 ഏക്കറിലധികം വരുന്ന മൊട്ടകുന്ന് കൈയേറിയതെന്നാണ് റിപ്പോർട്ട്.
ബൈസണ്‍വാലി വില്ലേജില്‍ ഉള്‍പ്പെട്ട, റവന്യു ഭൂമിയിലെ കൈയേറ്റമാണ് ഒഴിപ്പിച്ചത്. ചൊക്രമുടി കുടിയിലെ ആദിവാസികള്‍ പതിറ്റാണ്ടുകളായി ആരാധന നടത്തിയിരുന്ന ക്ഷേത്ര ഭൂമിയും കൈയേറിയാണ്, റോഡ് നിര്‍മ്മിച്ചത്. കഴിഞ്ഞ നാലാം തിയതിയാണ്, ഓഫ് റോഡ് ജീപ്പ് സഫാരി ലക്ഷ്യം വെച്ച് സ്വകാര്യ വ്യക്തികള്‍, ജെസിബി ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്ത് റോഡ് ഒരുക്കിയത്.
2510 ഏക്കര്‍ റവന്യു ഭൂമിയാണ് മേഖലയില്‍ ഉള്ളത്.അനധികൃത ഭൂമി കൈയേറ്റത്തിനെതിരെ ആദിവാസികള്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. റോഡ് അടയ്ക്കുകയും ഇവിടെ ബോര്‍ഡ് സ്ഥാപിയ്ക്കുകയും ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...