തല കൂട്ടിമുട്ടിച്ച് ആചാരം; പല്ലശ്ശനയിൽ ബന്ധു അറസ്റ്റിൽ

Relative arrested in Pallassana for Ritual of butting heads: ആചാരമെന്ന പേരിലാണ് ഈ രീതിയില് അതിക്രമം ഉണ്ടായത്.  

Written by - Zee Malayalam News Desk | Last Updated : Jul 2, 2023, 04:57 PM IST
  • വിവാഹ ദിനം ഗൃഹപ്രവേശന ചടങ്ങ് നടക്കുന്നതിനിടയിലാണ് ബന്ധുവിന്‍റെ വക ആചാരമെന്ന പേരിൽ വധുവരന്മാരുടെ തലകൾ കൂട്ടിയിടിച്ചത്.
  • ഇടിയുടെ ആഘാതത്തിൽ വേദന കൊണ്ട് കരഞ്ഞ് കൊണ്ട് കയറുന്ന സജ്ലയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
തല കൂട്ടിമുട്ടിച്ച് ആചാരം; പല്ലശ്ശനയിൽ ബന്ധു അറസ്റ്റിൽ

പാലക്കാട്: പല്ലശ്ശനയിൽ ആചാരമെന്ന വ്യാജേനെ വധൂവരൻമാരുടെ തലമുട്ടിച്ച സംഭവത്തിൽ പ്രതിയായ ബന്ധു സുഭാഷ് അറസ്റ്റിൽ. സ്ത്രീത്വത്തെ അപമാനിച്ചതിനും ദേഹോപദ്രവമേൽപ്പിച്ചതിനുമാണ് ഇയാൾക്കെതിരെ പോലീസ് കേസെടുത്തത്. കല്ല്യാണം കഴിഞ്ഞാലുള്ള ആചാരമെന്ന പേരിൽ നടന്ന ഈ അതിക്രമം സമൂഹമാധ്യമങ്ങിൽ ഉൾപ്പടെ വലിയ എതിർപ്പകൾക്കും വിമർശനത്തിനമാണ് വഴിയൊരുക്കിയത്. ഒടുവിൽ വനിതാകമ്മീഷൻ ഇടപെട്ടതോടെയാണ് പൊലീസ് കേസെടുത്തത്. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു പല്ലശ്ശന സ്വദേശി സച്ചിനും ഭാര്യ മുക്കം സ്വദേശി സജ്ലയും വിവാഹിതരായത്. വിവാഹ ദിനം ഗൃഹപ്രവേശന ചടങ്ങ് നടക്കുന്നതിനിടയിലാണ് ബന്ധുവിന്‍റെ വക ആചാരമെന്ന പേരിൽ വധുവരന്മാരുടെ തലകൾ കൂട്ടിയിടിച്ചത്.

ALSO READ: തല കൂട്ടിയിടിപ്പിച്ച് ആചാരം; വധു കരഞ്ഞു വേണം ​ഗൃഹപ്രവേശം ചെയ്യാനെന്ന് വാദം, വീഡിയോ

ഇടിയുടെ ആഘാതത്തിൽ വേദന കൊണ്ട് കരഞ്ഞ് കൊണ്ട് കയറുന്ന സജ്ലയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. സംഭവത്തിൽ രൂക്ഷമായ വിമർശനമാണ് പല ആളുകളിൽ നിന്നുമുണ്ടായത്. പരമ്പരാ​ഗതമായി ആളുകൾ പാലിച്ചു പോന്ന ആചാര തുടർച്ചയെന്ന പേരിലാണ് ദമ്പതിമാരുടെ തലകൂട്ടി മുട്ടിച്ചത്. എന്നാൽ അത്തരത്തിലൊരു ആചാരം പല്ലശ്ശനയിൽ ഇല്ലെന്നും വാദം ഉയർന്നിരുന്നു. വരനായ സച്ചിനും മാധ്യമങ്ങളോട് ഈ കാര്യം തീർച്ചപ്പെടുത്തി.അപ്രതീക്ഷിതമായ ആക്രമണത്തിൽ വേദന കൊണ്ട് പകച്ചുപോയെന്നും അല്ലെങ്കിൽ താൻ തന്നെ കൃത്യം ചെയ്തയാൾക്ക് മറുപടി കൊടുത്തേനെയെന്നും സജ്‌ല പ്രതികരിച്ചിരുന്നു. ഏറെ വിവാദമായതോടെയാണ് വനിതാ കമ്മീഷൻ ഇടപെട്ടതും നടപടിയെടുത്തതും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News