തല കൂട്ടിയിടിപ്പിച്ച് ആചാരം; വധു കരഞ്ഞു വേണം ​ഗൃഹപ്രവേശം ചെയ്യാനെന്ന് വാദം, വീഡിയോ

Hitting heads of newly married couple turn into huge discussion on social media: എന്തൊരു പ്രാകൃതമായ ചടങ്ങാണെന്നാണ് പ്രതികരണം. 

Written by - Zee Malayalam News Desk | Last Updated : Jun 27, 2023, 04:07 PM IST
  • പാലക്കാട് പല്ലശ്ശന സ്വദേശികളാണ് വധുവരന്മാർ.
  • ആചാരമെന്ന് പറഞ്ഞ് നടന്ന ഈ അനാചാരത്തിനെതിരെ സമൂഹ മാധ്യമങ്ങളിൽ വിമർശനം ഉയരുകയാണ്.
തല കൂട്ടിയിടിപ്പിച്ച് ആചാരം; വധു കരഞ്ഞു വേണം ​ഗൃഹപ്രവേശം ചെയ്യാനെന്ന് വാദം, വീഡിയോ

വിവാഹത്തിന് പലർക്കും പല തരത്തിലുള്ള ആചാരമാണ്. അത് ഓരോ മതത്തിലുള്ളവരും അവർക്ക് അനുസൃതമായ ആചാരങ്ങൾ പാലിച്ചു കൊണ്ട് നടത്തുന്നു. എന്നാൽ ആചാരത്തിന്റെ പേരിൽ പല അനാചാരങ്ങളും ഇവിടെ നടക്കാറുണ്ട്. അത്തരത്തിൽ പാലക്കാട് ജില്ലയിൽ ആചാരമെന്ന പേരിൽ നടന്ന ഒരു സംഭവമാണ് ഇപ്പോൾ ഇവിടെ ചർച്ചയാകുന്നത്. വിവാഹത്തിന് വരന്റെ വീട്ടിലേക്ക് കയറുന്ന വധുവിന്റെയും വരന്റെയും തല തമ്മിൽ കൂട്ടിയിടിച്ചു കൊണ്ടാണ് ആചാരം.

വിവാഹ വീട്ടിൽ നിന്നുള്ള വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയാണ്. വധുവിന്റെയും വരന്റെയും തലകൾ തമ്മിൽ കൂട്ടിയിടിച്ചതിന് പിന്നാലെ വേദന കൊണ്ട് വധു തലയിൽ കൈവെക്കുന്നതും കരഞ്ഞു കൊണ്ട് വീട്ടിലേക്ക് കയറി പൊകുന്നതും വിഡിയോയിൽ കാണാം. 

പാലക്കാട് പല്ലശ്ശന സ്വദേശികളാണ് വധുവരന്മാർ. എന്നാൽ ആചാരമെന്ന് പറഞ്ഞ് നടന്ന ഈ അനാചാരത്തിനെതിരെ സമൂഹ മാധ്യമങ്ങളിൽ വിമർശനം ഉയരുകയാണ്. പെൺകുട്ടി കരഞ്ഞു കൊണ്ട് മാത്രമേ ഭർത്താവിന്റെ വീട്ടിൽ കയറാൻ പാടുള്ളു അത്രേ, എന്തൊരു പ്രാകൃതമായ ചടങ്ങുകൾ തുടങ്ങി നിരവധി വിമർശനങ്ങളാണ് ഉയരുന്നത്. എന്നാൽ ഇതിനു മുമ്പും പാലക്കാട് ഇത്തരത്തിലുള്ള ചടങ്ങുകൾ നടന്നിട്ടുണ്ടെന്നും ഒരിക്കൽ വധു തല കറങ്ങി വീഴുന്ന അവസ്ഥ പോലും ഉണ്ടായിട്ടുണ്ടെന്നും പാലക്കാട്ടുകാർ പറയുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News