തിരുവനന്തപുരം: എയർപോർട്ടുകളിലെ ആർ.ടി.പി.സി.ആർ നിരക്ക് സംബന്ധിച്ച് മുഖ്യമന്ത്രിയുടെ വ്യക്തത.എയര്‍പോര്‍ട്ടുകളില്‍ വച്ച് നടത്തുന്നആര്.ടി.പി.സി.ആര് ടെസ്റ്റിന്റെ ഫീസ് 2490/ രൂപയായി നിശ്ചയിച്ചിട്ടുള്ളത് 08.09.2021-ലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരമാണ്.
കേവലം ഒരുമണിക്കൂറിനുള്ളില്‍ റാപ്പിഡ് ആര്.ടി.പി.സി.ആര് ടെസ്റ്റിന്റെ റിസല്‍ട്ട് ലഭ്യമാകുന്നു എന്നതാണ് പ്രത്യേകത. സാധാരണ ആര്.ടി.പി.സി.ആര് ടെസ്റ്റ് റിസല്‍ട്ടിനെ അപേക്ഷിച്ച് വേഗത്തിലാണിത് . ഇതിനുള്ള കാട്റിഡ്ജിന് ഏകദേശം 2000/ രൂപ വിലവരുന്നത് കണക്കാക്കിയാണ് ഈ ടെസ്റ്റിന്റെ ഫീസ് നിശ്ചയിച്ചിട്ടുള്ളത്.
എന്നാല്‍ ഈ ടെസ്റ്റ് കൂടാതെ, അതത് രാജ്യങ്ങളുടെ കോവിഡ് ടെസ്റ്റിംഗ് റെഗുലേറ്ററി പ്രോട്ടോകോളുകള്‍ പ്രകാരം ചെലവ് കുറഞ്ഞതോ കൂടിയതോ ആയ ടെസ്റ്റുകള്‍ തെരഞ്ഞെടുക്കാന്‍ യാത്രക്കാര്‍ക്ക് സ്വാതന്ത്ര്യമുണ്ട്. അത് തിരഞ്ഞെടുക്കാവുന്നതാണ്.
നിലവിലെ വിമാന യാത്രക്കൂലി വര്‍ദ്ധന തടയാനും കമ്പനികളുടെ ചൂഷണം അവസാനിപ്പിക്കാനും നടപടി സ്വീകരിക്കുവാന്‍ കേന്ദ്ര സിവില്‍ വ്യോമയാന മന്ത്രാലയത്തോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.സര്‍വ്വീസുകളുടെയും സീറ്റുകളുടെയും എണ്ണം വര്‍ദ്ധിപ്പിക്കുന്നതിന് നടപടികള്‍ സ്വീകരിക്കണമെന്ന് വിവിധ എയര്‍ലൈന്‍ കമ്പനികളോടും വ്യോമയാന മന്ത്രാലയത്തോടും ആവശ്യപ്പെട്ടിട്ടുണ്ട്.
ഇന്ത്യയിലെ 1994-ല്‍ എയര്‍കോര്‍പ്പറേഷന്‍ നിയമം റദ്ദാക്കിക്കൊണ്ട് വിമാന നിരക്ക് നിയന്ത്രണം എടുത്തുകളഞ്ഞിട്ടുള്ളതിനാല്‍, വിമാന കമ്പനികള്‍ക്ക് നിരക്ക് നിശ്ചയിക്കാന്‍ സ്വാതന്ത്ര്യമുണ്ട് എന്ന മറുപടിയാണ് കേന്ദ്രസര്‍ക്കാരില്‍ നിന്നും ലഭിച്ചിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...